കൊച്ചി :ഭക്ഷണത്തിൽ വർഗീയത കലർത്തുന്നു എന്ന ആരോപണത്തെ എതിർത്തു കൊണ്ട് DYFI കേരളത്തിൽ നടത്തിയ മീറ്റ് ഫെസ്റ്റിനെ വിമർശിച്ചു കൊണ്ട് ബി ജെ പി .മലപ്പുറത്ത് പോര്‍ക്ക് ഫെസ്റ്റ് നടത്താന്‍ ഡി.വൈ.എഫ്.ഐക്ക് ധൈര്യമുണ്ടോയെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. എറണാകുളത്ത് ബിഫും പന്നിയും ഉള്‍പ്പെടുത്തി ഡിവൈഎഫ്‌ഐക്ക് പരിപാടി നടത്താം എന്നാല്‍ മലപ്പുറത്ത് വന്ന ഹലാല്‍ എന്ന് പറഞ്ഞ് പന്നി ഫെസ്റ്റ് നടത്താന്‍ ധൈര്യമുണ്ടോ? ബി ഗോപാലകൃഷ്ണന്‍ ചോദിക്കുന്നു. കേരളത്തിലെ മുസ്ലിം ലീഗാണ് മലപ്പുറം കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന എല്ലാ ഭീകര പ്രവര്‍ത്തനങ്ങളെയും സംരക്ഷിക്കുന്നത്. ഞങ്ങള്‍ മതേതര വാദികളാണെന്നാണ് ലീഗ് പറയുന്നത് എന്‍ഡിഎഫിനെ വാഴ്ത്തുന്നത് മുസ്ലിം ലീഗിലെ നേതാക്കളാണ്. എനിക്ക് ചോദിക്കാനുള്ളത് എന്തുകൊണ്ട് ഹലാല്‍ വിഷയത്തില്‍ ലീഗ് മിണ്ടുന്നില്ലെന്നാണ്.
ഭീകരവാദ സംബന്ധിയായ പ്രവര്‍ത്തനങ്ങളില്‍ എന്തുകൊണ്ട് മുസ്ലിം ലീഗ് മിണ്ടുന്നല്ല. ശിഹാബ് തങ്ങളുടെ മതേതരത്വം പറഞ്ഞതുകൊണ്ട് കാര്യമില്ല. ഭീകരവാദ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് എതിര്‍ക്കാന്‍ ലീഗ് തയ്യാറുണ്ടോ? കേരളം എങ്ങോട്ടാണ് പോകുന്നത്, മാറാട് കലാപ കേസിലെ പ്രതിയെ ശിക്ഷിച്ച ജഡ്ജിക്ക് ഭീഷണിക്കത്ത് ലഭിക്കുകയാണ്, വിധി എഴുതാന്‍ കൈ ഉണ്ടാവില്ലെന്നാണ് ഭീഷണി. കേരളത്തില്‍ ഗുരുതര പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. വിധി പ്രസ്താവിച്ചവന് തോമസ് മാഷിന്റെ അനുഭവം ഉണ്ടാവുമെന്നാണ് പറയുന്നത്.കേരളത്തിലേക്ക് അന്യ ദേശ തൊഴിലാളികളെ ഇറക്കുമതി ചെയ്യുകയാണ്. ആരാണ് ഇവരെ ഇറക്കുമതി ചെയ്യുകയാണ്. അന്യ ദേശ തൊഴിലാളികള്‍ ജിഹാദികളായി രൂപാരന്തരപ്പെടുകയാണ്. അന്യ ദേശ തൊഴിലാളികളില്‍ ജിഹാദികള്‍ കടന്നുകൂടുകയാണ്. അതിഥി തൊഴിലാളികള്‍ എന്നു വിളിക്കുന്ന അന്യ ദേശ തൊഴിലാളികള്‍ ഒരു കണ്ണ് കേരളാ സര്‍ക്കാര്‍ കൊടുത്തില്ലെങ്കില്‍ ദുരന്തപൂര്‍ണമായ അവസ്ഥയിലേക്ക് സംസ്ഥാനം എത്തും.