ബംഗളുരു: ബീഫ് കഴിച്ചാല്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ തലയറുക്കുമെന്ന് ഭീഷണി മുഴക്കിയ ബി.ജെ.പി നേതാവ് അറസ്റ്റില്‍.ഷിമോഗ സിറ്റി മുനിസിപ്പൽ കൗൺസിൽ മുൻ അധ്യക്ഷൻ എസ്.എൻ. ചന്നബാസപ്പയാണ് മുഖ്യമന്ത്രിയുടെ തലയറുക്കുമെന്ന് പരസ്യ പ്രസ്താവന നടത്തി അറസ്റ്റിലായത്. താനും ഇനിമുതൽ ബീഫ് കഴിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കർണാടകയിലെ ഷിമോഗയിൽ ഇന്നലെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് ഇയാൾ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്.കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ അടുത്ത അനുയായി കൂടിയായ എസ്.എന്‍ ചനബസപ്പ.
ഐ.പി.സി 153, 353, 506 വകുപ്പുകള്‍ പ്രകാരമാണ് ചനബസപ്പയ്‌ക്കെതിരെ കേസെടുത്തത്. ഗോമാംസത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് മാംസാഹാരിയായ താന്‍ ബീഫ് കഴിച്ചു തുടങ്ങുമെന്നും തടയാന്‍ ധൈര്യമുള്ളവര്‍ തടയട്ടെ എന്നും സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായാണ് ചനസബസപ്പ രംഗത്ത് വന്നത്.
ഞാൻ ഇതുവരെ ബീഫ് കഴിച്ചു തുടങ്ങിയിട്ടില്ല. ഇനി മുതൽ കഴിച്ചു തുടങ്ങും. ഞാൻ ബീഫ് കഴിച്ചാൽ ചോദിക്കാൻ നിങ്ങളാരാണ് – ഇതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ബീഫിന്റെ പേരിൽ രാജ്യത്ത് ഉടലെടുത്തിരിക്കുന്ന അരക്ഷിതാവസ്ഥയ്ക്കെതിരെ സ്വരമുയർത്തിക്കൊണ്ടായിരുന്നു ഇനി മുതൽ താനും ബീഫ് കഴിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.ഗോമാതാവിന്റെ കഴുത്തിൽ പിടിക്കാൻ എങ്ങനെയാണ് നിങ്ങൾക്ക് ധൈര്യം വന്നത്? ഞാൻ ഇനിമുതൽ ബീഫ് കഴിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് ഒരു ഏകാധിപതിയുടെ സ്വരമാണെന്നും ചന്നബാസപ്പ വിമർശിച്ചിരുന്നു. മുഖ്യമന്ത്രിക്ക് അത്രയ്ക്ക് തന്റേടമുണ്ടെങ്കിൽ ഷിമോഗയിലെ ഗോപീ സർക്കിളിൽ വച്ച് ബീഫ് കഴിക്കാനും ചന്നബാസപ്പ വെല്ലുവിളിച്ചു. അങ്ങനെ സംഭവിച്ചാൽ അന്നുതന്നെ മുഖ്യമന്ത്രിയുെട തലയറുക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.വിവാദ പ്രസ്താവനയില്‍ ഉറച്ചുനിന്ന ചനബസപ്പ, ധൈര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി തന്നെ അറസ്റ്റ് ചെയ്യട്ടെയെന്നും വെല്ലുവിളി നടത്തിയിരുന്നു.