പ്രിയങ്കാ ഗാന്ധിക്ക് ”ബൈപൊളാര്‍ ഡിസോര്‍ഡര്‍ !!!രാഷ്ട്രീയത്തില്‍ നില്‍ക്കാനാവില്ല!!

ന്യൂഡല്‍ഹി:പ്രിയങ്കാ ഗാന്ധിക്ക് ബൈപ്പോളാര്‍ ഡിസോര്‍ഡര്‍” ആണെന്നും അവര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും  സുബ്രഹ്മണ്യന്‍ സ്വാമി.”വിചിത്രമായ സ്വഭാവ രീതിയായ ബൈപ്പോളാര്‍ ഡിസോഡറിന് അടിമയാണ് പ്രിയങ്കാ ഗാന്ധി. അവരുടെ ഈ രോഗം കാരണം അവര്‍ക്ക് ഒരു പൊതു ജീവിതം നയിക്കാന്‍ ആവില്ല. അവരുടെ മാനസിക നില തെറ്റുന്നത് ജനങ്ങള്‍ക്ക് അറിയാനാവും. വിഷാദാവസ്ഥയേക്കാള്‍ ഗുരുതരമായ അസുഖമാണ് അവര്‍ക്കുള്ളത്. ജനങ്ങള്‍ക്ക് വൈകാതെ അത് മനസിലാകും”- സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വര്‍ഗിയയും രംഗത്തെത്തിയിരുന്നു.കോണ്‍ഗ്രസിന് സ്വന്തം നേതാക്കള്‍ ഇല്ലാത്തതുകൊണ്ടാണ് ചോക്ലേറ്റ് മുഖങ്ങളെ തേടുന്നതെന്നായിരുന്നു കൈലാഷിന്റെ പരിഹാസം.പ്രിയങ്കയുടെ സൗന്ദര്യം വോട്ടായി മാറില്ലെന്നായിരുന്നു ബീഹാര്‍ മന്ത്രി വിനോദ് നരേന്റെ പരിഹാസം. ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു.Subramanyan swami

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് പ്രിയങ്ക ഗാന്ധി എത്തിയതും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കരീന കപൂറിനെയും സല്‍മാന്‍ ഖാനെയും മത്സരിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെയുമാണ് കോണ്‍ഗ്രസിനെതിരെ ബി.ജെ.പി രംഗത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ കോട്ടയായ ഭോപ്പാലില്‍ നിന്ന് ബോളിവുഡ് താരം കരീന കപൂര്‍ മത്സരിക്കുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കമല്‍നാഥുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റുകൊണ്ട് സജീവ രാഷ്ട്രീയ പ്രവേശനം നടത്തിയ പ്രിയങ്ക ഗാന്ധിക്കെതിരെ വലിയ വിമര്‍ശനമാണ് ബി.ജെ.പി നേതൃത്വം ഉന്നയിക്കുന്നത്.പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും ചോക്ലേറ്റ്മുഖം മാത്രം വെച്ച് രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ബി.ജെ.പി നേതാക്കളുടെ വിമര്‍ശനം.

Top