കേന്ദ്ര മന്ത്രിക്കെതിരെ ബലാത്സംഗത്തിന് സമന്‍സ്; നടപടി 24കാരിയുടെ പരാതിയിന്മേല്‍

ഡല്‍ഹി: കേന്ദ്രമന്ത്രിക്കെതിരെ ബലാത്സംഗ കേസില്‍ സമന്‍സ്. കേന്ദ്ര റെയില്‍വേ സഹമന്ത്രിയായ രാജന്‍ ഗോഹൈനാണ് സമന്‍സ് കിട്ടിയിരിക്കുന്നത്. ഇരുപത്തി നാലുകാരിയായ യുവതിയുടെ പരാതിയിന്മേലാണ് നടപടി.

വിവാഹിതയായ യുവതിയാണ് മന്ത്രിക്കെതിരെ ബാലാത്സംഗ കുറ്റവും വഞ്ചിച്ചുവെന്നും ആരോപിച്ച് പരാതി നല്‍കിയത്. ഈ രണ്ട് കുറ്റങ്ങളും സമന്‍സിന് പരിഗണിച്ചിട്ടുണ്ട്. ഈ വര്‍ഷം ആഗസ്റ്റിലാണ് പരാതിയ്ക്ക് ആധാരമായ സംഭവം നടന്നത്. നല്‍കിയ പരാതി പിന്‍വലിയ്ക്കണം എന്ന യുവതിയുടെ അപേക്ഷ തള്ളിയാണ് കോടതി സമന്‍സ് അയയ്ക്കാന്‍ തിരുമാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top