വോട്ട് രാഷ്ട്രീയം പുതിയ വഴിത്തിരിവിൽ!! ദില്ലിയിലെ 54 പള്ളികള്‍ പൊളിക്കുമെന്ന് ബിജെപി നേതാവ്; പട്ടിക തയ്യാറാക്കി ലഫ്. ഗവര്‍ണര്‍ക്ക് കൈമാറി

ന്യുഡൽഹി :ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെതുകയാണ് .വോട്ട് രാഷ്ട്രീയത്തിനായി മത വികാരം ഇളക്കുന്നതായി ആരോപണം ഉയർന്നു .ദില്ലിയിലെ 54 പള്ളികള്‍ പൊളിക്കുമെന്ന് പറഞ്ഞു ബിജെപി നേതാവ് രംഗത്ത് എത്തി.ദില്ലിയിലെ 54 മുസ്ലിം പള്ളികളും മദ്രസകളും പൊളിച്ചുനീക്കുമെന്നാണ് ബിജെപി എംപി പര്‍വേഷ് സാഹിബ് സിങ് വര്‍മ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിക്ക് അധികാരം ലഭിച്ചാല്‍ ഇക്കാര്യം ചെയ്യുമെന്നും ഈ മതസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞാഴ്ചയും സമാനമായ കൈയ്യേറ്റ ആരോപണം അദ്ദേഹം ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് ദില്ലി ന്യൂനപക്ഷ കമ്മീഷന്‍ അന്വേഷണം നടത്തി. ബിജെപി എംപിയുടെ ആരോപണം തെറ്റാണെന്ന് കമ്മീഷന്‍ പറയുന്നു.രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങള്‍ക്ക് പുറമെ വര്‍ഗീയ കാര്‍ഡുമായും നേതാക്കള്‍ കളത്തിലിറങ്ങി. ഫെബ്രുവരി എട്ടിനാണ് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ്. മൂന്നാം ദിവസം വോട്ടെണ്ണും. കോണ്‍ഗ്രസ്, എഎപി, ബിജെപി കക്ഷികളാണ് പ്രധാനമായും ദില്ലിയില്‍ അധികാരം പിടിക്കാന്‍ രംഗത്തുള്ളത്.

വെസ്റ്റ് ദില്ലി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവാണ് വര്‍മ. സര്‍ക്കാര്‍ ഭൂമി കൈയ്യേറി ഒട്ടേറെ പള്ളികളും മദ്രസകളും നിര്‍മിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ബിജെപി അധികാരത്തിലെത്തിയാല്‍ എല്ലാം പൊളിച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു.54 പള്ളികളും മദ്രസകളുമാണ് സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ പട്ടിക തങ്ങള്‍ തയ്യാറാക്കി ലഫ്. ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും വര്‍മ പറഞ്ഞു. ക്ഷേത്രങ്ങളോ ഗുരുദ്വാരകളോ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയിട്ടുണ്ടെന്ന് ആരെങ്കിലും പരാതി തന്നാല്‍ അധികൃതരെ അറിയിക്കുമെന്നും വര്‍മ പറഞ്ഞു.

54 പള്ളികളും മദ്രസകളുമാണ് സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ പട്ടിക തങ്ങള്‍ തയ്യാറാക്കി ലഫ്. ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും വര്‍മ പറഞ്ഞു. ക്ഷേത്രങ്ങളോ ഗുരുദ്വാരകളോ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയിട്ടുണ്ടെന്ന് ആരെങ്കിലും പരാതി തന്നാല്‍ അധികൃതരെ അറിയിക്കുമെന്നും വര്‍മ പറഞ്ഞു.വര്‍മ ഉന്നയിച്ച ആരോപണം ദില്ലി ന്യൂനപക്ഷ കമ്മീഷന്‍ പരിശോധിച്ചു. ഇക്കാര്യം പരിശോധിക്കാന്‍ പ്രത്യേക സമിതിയെ കമ്മീഷന്‍ നിയോഗിച്ചിരുന്നു. എന്നാല്‍ ഒരു മുസ്ലിം പള്ളിയും സര്‍ക്കാര്‍ ഭൂമിയില്‍ ഇല്ലെന്നാണ് കണ്ടെത്തല്‍. വര്‍മയുടെ ആരോപണം തെറ്റാണെന്നും കമ്മീഷന്‍ പറയുന്നു.

Top