സ്വന്തം ലേഖകൻ
കോട്ടയം: ബാങ്ക് വായ്പ എടുത്തതിന്റെ പേരിൽ കാലാവധി തികയും മുൻപ് ജപ്തി നടപടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിട് ഉടമസ്ഥതരെ സമീപിച്ചതിൽ മനംനൊന്ത് മൂലവട്ടത്തെ നിസ്സാർ, നസ്സീർ സഹോരങ്ങൾ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ ബാങ്ക് ജീവനക്കാരെ തൽസ്ഥാനത്ത് നിന്ന് പിരിച്ച് വിടണമെന്ന് മധ്യമേഖലാ സെക്രട്ടറി റ്റി.എൻ ഹരികുമാർ അഭിപ്രായപ്പെട്ടു. മരണമടഞ്ഞ സഹോദരങ്ങളുടെ മാതാവിനെ അധികാരികൾ പുനരധിവസിപ്പിക്കണമെന്നും ബാങ്ക് അധികാരികൾ കോവിഡ്കാലത്ത് ഇത്തരം നടപടികൾ നിർത്തിവയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാട്ടകം മേഖലാ കമിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിന് മുൻപിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
.
ബി.ജെ.പി. നാട്ടകം മേഖലാ പ്രസിഡന്റ് ഷാജി തൈച്ചിറ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ജില്ലാ വൈ: പ്രസിഡന്റ് കെ.പി ഭുവനേഷ്, സംസ്ഥാന കൗൺസിൽ അംഗം സി.എൻ സുബാഷ് ,കർഷക മോർച്ച ജില്ലാ ജന:സെക്രട്ടറി നന്ദൻ നട്ടാശ്ശേരി, നയോജക മണ്ഡലം ജന:സെക്രട്ടറി വി.പി മുകേഷ്, കെ.ശങ്കരൻ, നിയോജകമണ്ഡലം വൈ: പ്രസിഡന്റ് സന്തോഷ് റ്റി.റ്റി, കർഷകമോർച്ച മീഡിയാ കൺവീനർ ഹരി കിഴക്കേക്കുറ്റ്, മേഖലാ ജന:സെക്രട്ടറി കെ.യു രഘു, സെക്രട്ടറി സനു കെ.എസ്, പ്രവീൺ ദിവാകരൻ,വിജി ഗോപാൽ, സന്താഷ്, ജീബീഷ്, അനിയച്ചൻ തുടങ്ങിയവർ സംസാരിച്ചു