ആദ്യഘട്ട വോട്ടെടുപ്പില്‍ തകര്‍ന്നടിഞ്ഞ് ബിജെപി. ബിജെപിക്കും പ്രാദേശിക പാര്‍ട്ടികള്‍ക്കും ഇടയില്‍ കടുത്ത മത്സരം നടന്നെന്ന് വിലയിരുത്തല്‍. ഉത്തര്‍പ്രദേശില്‍ ഭൂരിഭാഗം സീറ്റുകളും നഷ്ടമായെന്നും അവ കിഴക്കേ ഇന്ത്യയില്‍ നേടാനാകും എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനുള്ള തരംഗം ആദ്യ ഘട്ടത്തില്‍ ദൃശ്യമാകാത്തത് പാര്‍ട്ടി കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നാണ് സൂചന.
91 സീറ്റുകളുടെ ഫലം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലായി കഴിഞ്ഞു. 97 സീറ്റുകളുടെ പ്രചാരണം ചൊവ്വാഴ്ച അവസാനിക്കും. ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പിലേക്ക് പോയ 91 സീറ്റുകളില്‍ നിലവില്‍ ഉണ്ടായിരുന്നതില്‍ പകുതിപോലും കിട്ടില്ലെന്നാണ് എന്‍ഡിഎ പക്ഷത്ത് ഉണ്ടായിരിക്കുന്ന വിലയിരുത്തല്‍. ഉത്തര്‍പ്രദേശിലെ എട്ടു സീറ്റുകള്‍ അതേപടി നിലനിറുത്താന്‍ കഴിയില്ലെന്നാണ് വോട്ടെടുപ്പിന് ശേഷം പാര്‍ട്ടി വിലയിരുത്തുന്നത്.
മഹാരാഷ്ട്രയിലെ ഏഴില്‍ രണ്ടു സീറ്റുകളില്‍ കടുത്ത മത്സരം നടന്നു എന്നാണ് ബിജെപി കരുതുന്നത്. ബീഹാറിലും ഗയ സീറ്റ് നിലനിറുത്താനാകുമോ എന്ന സംശയമുണ്ട് ബിജെപിക്ക്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി നാല് നേടിയത് ഇത്തവണ ഒന്നായി ചുരുങ്ങാമെന്നും കണക്കുകൂട്ടുന്നുണ്ട് നേതൃത്വം. അതായത് ആദ്യ ഘട്ടത്തില്‍ നിലവിലുള്ള ഭൂരിപക്ഷം സീറ്റുകളും നഷ്ടമാകും.
പശ്ചിമബംഗാളില്‍ ഒന്നും ഒഡീഷയില്‍ രണ്ടു സീറ്റും നേടി ത്രിപുരയില്‍ ഒരു സീറ്റും നേടി ഈ വ്യത്യാസം കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപിയുള്ളത്. അതായത് ആദ്യ ഘട്ടത്തില്‍ തന്നെ അഞ്ചു സീറ്റുകളെങ്കിലും ഇവിടെ കുറഞ്ഞേക്കാം. സര്‍വ്വെകള്‍ ബിജെപിക്ക് പരമാവധി ആകെ 240 സീറ്റ് ലഭിക്കുമെന്ന സൂചനയാണ് നല്കുന്നത്.
കേവല ഭൂരിപക്ഷം എന്ന കഴിഞ്ഞ തവണത്തെ മാജിക് ആവര്‍ത്തിക്കണമെങ്കില്‍ വന്‍ തരംഗം ഉണ്ടാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയണം. മോദി ഘടകമാണ്, വോട്ട് മോദിക്കെന്നാണ് ബി ജെ പിക്ക് വോട്ടു ചെയ്തവരും പ്രതികരിക്കുന്നത്. എന്നാല്‍ 2014ലും 2017ലും ദൃശ്യമായ തരംഗം ഇല്ലെന്നും ഇവര്‍ വിശദമാക്കുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ തീവ്ര നിലപാട് ബിജെപിയില്‍ നിന്ന് പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍.
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/