ദില്ലി: രാജ്യത്ത് തെറ്റായ തരത്തിൽ പ്രചാരണം നടത്തുന്ന കോൺഗ്രസിനെ പൊളിച്ചടുക്കാൻ മോദിയും ബിജെപിയും വരുന്നു .പൗരത്വ ഭേദഗതി നിയമത്തിനെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനായി രാജ്യവ്യാപക ക്യാപെയ്ന്‍ നടത്താനൊരുങ്ങി ബിജെപി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് രാജ്യത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്ന സാഹചര്യത്തിലാണ് ബിജെപി രാജ്യ വ്യാപക ക്യാംപെയിന്‍ നടത്താനൊരുങ്ങുന്നത്.
ദേശീയതലത്തിൽ വൻ ജനസമ്പർക്ക പരിപാടി പ്രഖ്യാപിച്ച് ബിജെപി. പൌരത്വ ഭേദഗതി നിയമത്തെക്കുറിച്ചും ദേശീയ പൌരത്വ രജിസ്റ്ററിനെക്കുറിച്ചും ജനങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണ ഉള്ള സാഹചര്യത്തിൽ ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദർ യാദവാണ് ഇക്കാര്യം അറിയിച്ചത്. വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാണത്തിനാണ് ബിജെപി പദ്ധതിയിടുന്നത്. നിയമഭേദഗതിക്ക് അനുകൂലമായി രാജ്യത്ത് ആയിരത്തോളം റാലികളാണ് രാജ്യത്ത് ഇതോടെ സംഘടിപ്പിക്കുക. ബിജെപിയുടെ പ്രമുഖ നേതാക്കളാണ് റാലികളിൽ അണിനിരക്കുക.
പത്ത് ദിവസത്തിനുള്ളിൽ മൂന്ന് കോടി കുടുംബങ്ങളെ ബന്ധപ്പെടാനും ജില്ലകൾ തോറും റാലികൾ സംഘടിപ്പിക്കാനാണ് നീക്കം. രാജ്യത്ത് 250 വാർത്താ സമ്മേളനം എന്നിവയാണ് പ്രതിപക്ഷ പാർട്ടികളുടെ നുണകൾ തുറന്നുകാണിക്കുന്നതിനായി സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമേ ജനങ്ങളെ പുതിയ നിയമത്തെക്കുറിച്ച് ബോധവൽക്കരിക്കേണ്ടതുണ്ടെന്നും ഭൂപേന്ദ്ര യാദവ് ചൂണ്ടിക്കാണിക്കുന്നു. ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെപി നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. ബിജെപി ദേശീയ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടത് പാർട്ടികൾ എന്നിവരുടെ ഗൂഡാലോചനയെ തുറന്നുകാണിക്കേണ്ടതുണ്ട്. അവർ അവരുടെ രാഷ്ട്രീയവും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്നും നഡ്ഡ ബിജെപി പ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസിന്റേത് രാഷ്ട്രീയ പ്രീണനമാണെന്നും സംസാരിക്കുന്നത് പാകിസ്താന്റെ ഭാഷയാണെന്നും അദ്ദേഹം ആരോപിക്കുന്നു. നിയമത്തെക്കുറിച്ച് കോൺഗ്രസ് നിയമത്തെക്കുറിച്ച് സംശയങ്ങൾ പ്രചരിപ്പിക്കുകയും സമാധാനം ഇല്ലാതാക്കുകയുമാണ്. മൂന്ന് രാജ്യങ്ങളിൽ നിന്നായി ഇന്ത്യയിലെത്തിയ ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷിതബോധനത്തെ ഇല്ലാതാക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു. രാജ്യത്ത് പൌരത്വ ഭേദഗതി നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനെതിരായ പ്രതിഷേധത്തിൽ 15 പേരാണ് ഇതിനകം രാജ്യത്ത് മരിച്ചത്. പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള അക്രമത്തിനിടെയാണ് സംഭവം. യുപി ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭമാണ് കഴിഞ്ഞ ഒരാഴ്ചയായി അരങ്ങേറുന്നത്.
300 കോടിയിലധികം കുടുംബങ്ങളിലേക്കെത്തി പ്രതിപക്ഷം സൃഷ്ടിച്ച മിഥ്യാധാരണകളെ തകര്‍ക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഹിന്ദു, മുസ്ലീം, പാര്‍സി, സിക്ക്, ബുദ്ധ എന്നിങ്ങനെയുള്ള എല്ലാ സമുദായത്തില്‍പ്പെട്ടവരും ഇന്ത്യന്‍ പൗരന്മാരാണെന്നാണ് ബിജെപി വിശ്വസിക്കുന്നത്. ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശം അവര്‍ക്കെല്ലാമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതപരമായ പീഡനം കാരണം ഇന്ത്യയിലേക്കെത്തിയവര്‍ക്ക് പൗരത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.