കോടതിമനസും ബില്ലിന് അനുകൂലം?! സുപ്രീം കോടതി പൗരത്വ ബില്ലിനെ അസ്ഥിരപ്പെടുത്തില്ലയെന്ന് നിരീക്ഷണം.

ന്യുഡൽഹി:കോടതിയുടെ മനസ് വായിച്ചാൽ മോദി സർക്കാരിന് ആഹ്ലാദിക്കാം .സുപ്രീം കോടതി പൗരത്വ ബില്ലിനെ അസ്ഥിരപ്പെടുത്തില്ല എന്നുവേണം അനുമാനിക്കാൻ .പാർല‌മെന്റ് പാസാക്കിയ നിയമത്തിനെതിരെ കോടതികൾ ഉത്തരവ് പുറപ്പെടുവിക്കേണ്ട കാര്യമില്ലെന്ന് നിയമം പഠിക്കുന്നവർക്ക് മനസ്സിലാകുന്ന കാര്യമാണ് എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ നിരീക്ഷിച്ചു .പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കണമെന്നും പ്രതിഷേധിക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ വിനീത് ദണ്ഡ സമർപ്പിച്ച ഹർജി പരിഗണിക്കവേ ആണ്  ചീഫ് ജസ്റ്റിസ് ബോബ്ഡെ   ഇങ്ങനെ നിരീക്ഷിച്ചത് .

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
അസത്യം പ്രചരിപ്പിക്കുന്ന മാധ്യമസ്ഥാപനങ്ങൾക്കെതിരെ മാതൃകപരമായ നടപടി വേണമെന്നും ഹർജിയിൽ വിനീത് ദണ്ഡ ആവശ്യപ്പെട്ടു.രാജ്യത്തെ പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ കോടതി ഉത്തരവ് പുറപ്പെടുവിക്കേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി പറയുന്നു. പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ ഇത്തരം ഉത്തരവ് കോടതികൾ പുറപ്പെടുവിക്കേണ്ട കാര്യമില്ല .അത് നിയമം പഠിക്കുന്നവർക്ക് മനസ്സിലാകുന്ന കാര്യമാണ് എന്ന് വളരെ വ്യക്തമായി അഭിഭാഷകന്‍ വിനീത് ദണ്ഡ സമർപ്പിച്ച ഹർജി പരിഗണിക്കവേ ബോബ്ഡെ പറഞ്ഞു . പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികള്‍ ജനുവരി 23-നാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഹൈക്കോടതികളില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നു കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Lawyer Vineet Dhanda had petitioned the Supreme Court to declare the Citizenship Act constitutional and take stern action against “activists, students, media houses spreading false rumours” on the law.

How can we declare that an Act passed by the Parliament is constitutional? There is always a presumption of constitutionality. If you had been a student of law at some point time, you should know,” responded the Chief Justice.

Top