അക്രമങ്ങൾക്ക് പിന്നിൽ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ!! അക്രമങ്ങൾ അഴിച്ചുവിട്ട ക്രിമിനലുകളുടെ ചിത്രങ്ങൾ പുറത്ത് ഡൽഹി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.

ന്യൂഡൽഹി:ഡൽഹിയിലെ ആക്രമങ്ങൾക്ക് പിന്നിൽ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ആണെന്ന് റിപ്പോർട്ട് പുറത്ത് ! പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ നടന്ന അക്രമസംഭവങ്ങൾക്കിടെ കല്ലേറ് നടത്തിയതും , തീയിട്ടതും ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലീം കുടിയേറ്റക്കാരാണെന്ന് വ്യക്തമാക്കി ഡൽഹി പോലീസ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി.അനൽ, ജുമാൻ, യൂനുസ്, അൻവർ കാല എന്നിവരുടെ ചിത്രങ്ങളാണ് പുറത്ത് വന്നത് . ഇവർ ജാമിയയിലെ വിദ്യാർത്ഥികളല്ലെന്നും ഇവർക്കെല്ലാം ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഡൽഹി പോലീസ് പറഞ്ഞു.ഇതോടെ ജാമിയയിലെ വിദ്യാർത്ഥികൾക്കിടയിൽ നുഴഞ്ഞു കയറ്റക്കാരുണ്ടാകാമെന്ന സംശയവും ശക്തമായിട്ടുണ്ട് .

സി‌എ‌എ നിയമം ഏറെ ബാധിക്കുന്നവരാണ് ബംഗ്ലാദേശിൽ നിന്നുള്ള ഈ അനധികൃത കുടിയേറ്റക്കാർ . ഇവരാണ് വടക്കുകിഴക്കൻ ഡൽഹിയിലെ സീലാംപൂർ പ്രദേശത്ത് നടന്ന അക്രമത്തിന് പിന്നിൽ . ക്രിമിനൽ ഭൂതകാലമുള്ള ഈ അനധികൃത കുടിയേറ്റക്കാരാണ് മറ്റുള്ളവരെ അക്രമത്തിന് പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. മുഖംമൂടി ധരിച്ച ചില നുഴഞ്ഞുകയറ്റക്കാർ പൊതുമുതൽ തീയിട്ട് നശിപ്പിക്കുകയും ചെയ്തു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാർ താമസിക്കുന്ന പ്രദേശങ്ങളിലേക്കും അക്രമങ്ങൾ പടരുമെന്ന മുന്നറിയിപ്പും പോലീസ് റിപ്പോർട്ടിൽ ഉണ്ട്. ഇതേ തുടർന്ന് ക്രിമിനൽ പശ്ചാത്തലമുള്ള അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരുടെ പട്ടിക ഡൽഹിയിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും നൽകിയിട്ടുണ്ട് . കൂടുതൽ അക്രമങ്ങൾ ആസൂത്രണം ചെയ്യുന്നത് തടയുകയും , അവരെ അറസ്റ്റ് ചെയ്യുകയുമാണ് ലക്ഷ്യം.

ഇത്തരത്തിലുള്ള അനധികൃത കുടിയേറ്റക്കാരാണ് ആക്രമണത്തിന് പിന്നിൽ . അവർ ഇന്ത്യയിലെ പൗരന്മാരല്ലാത്തതിനാൽ സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട് .കല്ലേറിലും, വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചതിലും ഇവർക്ക് പങ്കുണ്ടെന്നാണ് സൂചന . സംഭവവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ന്യൂ ഫ്രണ്ട്സ് കോളനിക്ക് സമീപം നാല് ബസുകൾ അക്രമികൾ അഗ്നിക്കിരയാക്കിയിരുന്നു . ആറ് പൊലീസുകാർക്കും രണ്ട് അഗ്നിശമന സേനാംഗങ്ങൾക്കും പരിക്കേറ്റു.

അക്രമങ്ങൾക്ക് പ്രേരിപ്പിച്ചത് ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന് വ്യക്തമാക്കുന്ന ഡൽഹി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട് . അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാർ താമസിക്കുന്ന പ്രദേശങ്ങളിലേക്കും അക്രമങ്ങൾ പടരുമെന്ന മുന്നറിയിപ്പും പോലീസ് റിപ്പോർട്ടിൽ ഉണ്ട്.

Top