പൗരത്വ നിയമത്തിൽ സ്റ്റേയില്ല;മോദിക്കും അമിത്ഷായ്ക്കും ആദ്യവിജയം !!കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ജനുവരി രണ്ടാം വാരം കേസ് വീണ്ടും പരിഗണിക്കും

ന്യുഡൽഹി:പൗരത്വ ഭേദഗതി നിയമത്തിൽ മോദിക്കും അമിത്ഷായ്ക്കും ആദ്യവിജയം !!പൗരത്വ നിയമഭേദഗതി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ച കോടതി ജനുവരി രണ്ടാംവാരം മറുപടി നല്‍കാന്‍ നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. ജനുവരി 22ന് കേസ് വീണ്ടും പരിഗണിക്കും.രാജ്യവ്യാപക പ്രതിഷേധത്തിനിടെ പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യമാണ് കോടതി പരിഗണിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംഘടനകൾ അടക്കം സമർപ്പിച്ച അറുപതോളം ഹർജികളാണ് കോടതിയിലെത്തിയത്.

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കൾ, സിഖുക്കാർ, പാഴ്‌സി, ജെയിൻ, ബുദ്ധിസ്റ്റുകൾ, ക്രൈസ്തവർ എന്നിവർക്ക് പൗരത്വം നൽകുന്നതാണ് ഭേദഗതി ചെയ്ത നിയമം. മുസ്‌ലിം സമുദായത്തെ ഒഴിവാക്കിയതിൽ വൻപ്രതിഷേധമാണ് രാജ്യത്ത് ഉയർന്നു കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന ഹർജികൾ കോടതിക്ക് മുന്നിലെത്തിയത് . ഒരു സമുദായത്തോട് മാത്രം കേന്ദ്ര സർക്കാർ കടുത്ത വിവേചനം കാണിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കോൺഗ്രസ്, മുസ്‌ലിം ലീഗ്, സി.പി.എം, ഡി.എം.കെ തുടങ്ങിയവരാണ് കോടതിയെ സമീപിച്ച പ്രതിപക്ഷ പാർട്ടികൾ.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ടി.എൻ. പ്രതാപൻ എം.പി, നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി, ഡി.വൈ.എഫ്.ഐ എന്നിവരും ഹർജി സമർപ്പിച്ചിട്ടുണ്ട്. എൻ.ആർ.സി കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ തിരക്ക് പിടിച്ച് പുതിയ നിയമം കൊണ്ടുവന്നതിനെയാണ് അസമിലെ വിദ്യാർത്ഥി സംഘടനകൾ അടക്കം എതിർക്കുന്നത്. നിയമം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര ജനതയെ അസ്ഥിരമാക്കുമെന്ന് ഹർജികളിൽ ആശങ്കപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് നിയമം ചോദ്യം ചെയ്തുള്ള അറുപതിലധികം ഹർജികൾ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷൻ ആയ മൂന്നംഗ. ബെഞ്ചിന് മുൻപാകെ എത്തിയത്. ഹർജികളിൽ വാദം കേൾക്കുന്നതിന് മുൻപ് തന്നെ കേന്ദ്ര സർക്കാരിന് നോട്ടീസ് അയക്കുന്നതായി ചീഫ് ജസ്റ്റിസ് അറിയിച്ചു. ജനുവരി രണ്ടാം വാരത്തിനുള്ളിൽ സർക്കാർ മറുപടി നൽകണം എന്നും ജനുവരി 22 ന് ഹർജികൾ വീണ്ടും പരിഗണിക്കും എന്നും കോടതി അറിയിച്ചു. ഹർജികളിൽ കോടതി അന്തിമ തീർപ്പ്ഉണ്ടാക്കുന്നത് വരെ നിയമം സ്റ്റേ ചെയ്യണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. ഇതിനെ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ എതിർത്തു.

നിയമം പ്രാബല്യത്തിൽ വരാത്തതിനാൽ സ്റ്റേയുടെ ആവശ്യം ഇപ്പൊൾ ഇല്ലെന്ന് കോടതിയും നിലപാട് എടുത്തു. അതേസമയം സ്റ്റേ ആവശ്യത്തെ കോടതി പൂർന്മായിന് തള്ളിക്കളഞ്ഞിട്ടില്ല എന്ന് ഹർജിക്കാരുടെ ആഭിഭാഷകർ അവകാശപ്പെട്ടു. സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷയിലും കേന്ദ്ര സർക്കാരിന് നോട്ടീസ് ഉണ്ടെന്നും അവർ അറിയിച്ചു. ജനുവരി 22 ന് ഹർജികൾ വീണ്ടും പരിഗണിക്കുമ്പോൾ നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യം കക്ഷികൾ വീണ്ടും ഉന്നയിക്കും.

Top