പൗരത്വ നിയമത്തിൽ ബിജെപി പിന്നോക്കം പോകുന്നു..!!

പൗരത്വ നിയമത്തിൽ ബിജെപി പിന്നോക്കം പോകുന്നു..!!ബിജെപി പിന്നോക്കം പോകുന്നു !! പൗരത്വ ഭേദഗതി നിയമത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തും.വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ആവശ്യം ചര്‍ച്ച ചെയ്യുമെന്ന് അമിത് ഷാ.നിയമത്തില്‍ പ്രതിപക്ഷം അനാവശ്യ തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റാഞ്ചിയിലെ പൊതു യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ ഉള്‍പ്പെടെ മന്ത്രിമാര്‍ തന്നെ സമീപിച്ചിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്നാവശ്യപ്പെട്ടാണ് അവര്‍ സമീപിച്ചതെന്നും അമിത് ഷാ സൂചിപ്പിച്ചു.

Top