ഹിന്ദുക്കൾക്ക് ഇന്ത്യ മാത്രം!..മുസ്ലീംകൾക്ക് പോകാൻ150 രാജ്യങ്ങളില്ലേയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

ഗാന്ധിനഗര്‍: മഹാത്മഗാന്ധിയുടെയും മന്‍മോഹന്‍സിങ്ങിന്റെയും ആഗ്രഹമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നത്’ ഗുജറാത്ത് മുഖ്യമന്ത്രി പറയുന്നു .പൗരത്വ ഭേദഗതി നിയമം മുസ്ലീംങ്ങൾക്ക് എതിരല്ല എന്നാണ് ബിജെപി വാദിക്കുന്നത്. അതേ ബിജെപിയുടെ നേതാക്കൾ തന്നെ മുസ്ലീംകൾക്ക് പോകാൻ ലോകത്ത് മറ്റ് പല രാജ്യങ്ങളും ഉണ്ടല്ലോ എന്നും പറയുന്നു. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അടക്കമുളള നേതാക്കളാണ് ഈ വാദം മുന്നോട്ട് വെച്ചിരിക്കുന്നത്. മതേതരത്വം മുഖമുദ്രയായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുളള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമം എന്നുളള പ്രതിപക്ഷ ആരോപണത്തെ ശരിവെയ്ക്കുന്നതാണ് ഇത്തരം നേതാക്കളുടെ പ്രതികരണമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഗഡ്കരിയുടെ വഴിയിലാണ്.ഇന്ത്യയിലെ ഹിന്ദു ജനസംഖ്യാ വളർച്ചയേക്കാൾ വേഗത്തിൽ പാകിസ്താനിലെ ഹിന്ദു ജനസംഖ്യ വളരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന ബിജെപി അനുകൂലികൾ നടത്തുന്ന പ്രചാരണം പാകിസ്താനിൽ അടക്കം ഹിന്ദുക്കൾ കുറഞ്ഞ് കൊണ്ടിരിക്കുന്നു എന്നാണ്.

ദേശീയ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് കൊണ്ടാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്ത് എത്തിയിരിക്കുന്നത്. മുസ്ലീംകള്‍ക്ക് താമസിക്കാന്‍ ലോകത്തെ 150തോളം വരുന്ന മുസ്ലീം രാജ്യങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ് എന്നും എന്നാല്‍ ഹിന്ദുക്കള്‍ക്കുളള ഒരേയൊരു രാജ്യം ഇന്ത്യയാണ് എന്ന് വിജയ് രൂപാണി പറഞ്ഞു. സബര്‍മതി ആശ്രമത്തിന് പുറത്ത് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് കൊണ്ട് ബിജെപി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു രൂപാണി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

പൗരത്വ നിയമത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനെ വിജയ് രൂപാണി രൂക്ഷമായി വിമര്‍ശിച്ചു. മഹാത്മാഗാന്ധിയുടേയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിന് കോണ്‍ഗ്രസ് തടസ്സം നില്‍ക്കുകയാണ് എന്നാണ് വിജയ് രൂപാണിയുടെ ആരോപണം. 1947ല്‍ വിഭജനകാലത്ത് പാകിസ്താനില്‍ 22 ശതമാനം ഹിന്ദുക്കൾ ആണ് ഉണ്ടായിരുന്നത്.

എന്തുകൊണ്ടാണ് ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നത് എന്ന് രാജ്യത്തിന് മുന്നില്‍ കോണ്‍ഗ്രസ് വിശദീകരിക്കണം എന്നും വിജയ് രൂപാണി ആവശ്യപ്പെട്ടു. ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് അടക്കമുളളവരെ ഉന്നം വെച്ചും വിജയ് രൂപാണി പ്രസ്താവന നടത്തി. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുമുളള പതിനായിരത്തോളം അഭയാര്‍ത്ഥികളാണ് ഗുജറാത്തിലുളളത്. കച്ചില്‍ ജീവിക്കുന്ന അവരില്‍ ഭൂരിഭാഗവും മാഹേശ്വരി, മേഘ്വാള്‍ പോലുളള ദളിത് വിഭാഗക്കാരാണെന്നും വിജയ് രൂപാണി പറയുന്നു.

ഈ ദളിതരായ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം കൊടുക്കുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ദളിത് നേതാക്കള്‍ വ്യക്തമാക്കണമെന്നും വിജയ് രൂപാണി ആവശ്യപ്പെട്ടു. കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും മമത ബാനര്‍ജിയെ പോലുളളവരും ഉണ്ടെന്നതാണ് ഇന്ത്യയുടെ ദൗര്‍ഭാഗ്യമെന്നും വിജയ് രൂപാണി പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഇവര്‍ മുസ്ലീംകളെ പ്രകോപിപ്പിക്കുകയാണ് എന്നും വിജയ് രൂപാണി കുറ്റപ്പെടുത്തി.

Top