ദളിതരെ വരുതിയിലാക്കാന്‍ കിച്ചടി വെച്ചു; ആപ്പിലായി ബിജെപി, 5100 കിലോ കിച്ചടി ഉണ്ടാക്കി, വന്നത് 6000 പേര്‍ മാത്രം

ഡല്‍ഹി: ദളിതരെ വരുതിയിലാക്കാനായി റാലിയില്‍ കിച്ചടി വിതരണം ചെയ്യാനായി ഇറങ്ങിത്തിരിച്ച ബിജെപിക്ക് അമളി പറ്റി. 25000ത്തോളം പേര്‍ പങ്കെടുക്കുമെന്ന് വാദിച്ച് 5100 കിലോ കിച്ചടി ഒരുക്കിയെങ്കിലും വന്നത് 6000ത്തോളം പേര്‍ മാത്രം. 28000 പ്രവര്‍ത്തകര്‍ മൂന്നുലക്ഷം വീടുകളില്‍ കയറിയാണ് കിച്ചടിയ്ക്കായുള്ള അരിയും പരിപ്പും ശേഖരിച്ചതെന്നാണ് എസ്.സി മോര്‍ച്ച അധ്യക്ഷന്‍ മോഹന്‍ ലാല്‍ ഗിഹാരയുടെ അവകാശവാദം.ബി.ജെ.പിയുടെ എസ്.സി മോര്‍ച്ചയായിരുന്നു കിച്ചടി നിര്‍മ്മിക്കാനാവശ്യമായ സാധനങ്ങള്‍ ശേഖരിച്ചത്.
ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം ലാല്‍, മറ്റൊരു ജനറല്‍ സെക്രട്ടറിയായ അനില്‍ കുമാര്‍ ജെയ്ന്‍, ദില്ലിയിലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുകയും ചെയ്യുന്ന അരുണ്‍ സിങ്, കേന്ദ്രമന്ത്രി ഥാവര്‍ചന്ദ് ഗെഹലോട്ട്, വിജയ് ഗോയല്‍, കേന്ദ്രമന്ത്രിമാരായ ഹര്‍ഷവര്‍ധന്‍, എം.പി മീനാക്ഷി ലേഖി, മനോജ് തിവാരി എന്നിവരും റാലിയ്ക്കായി എത്തിയിരുന്നു.

റാലിയില്‍ ആറായിരത്തില്‍ കൂടുതല്‍ പേരുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top