കൊച്ചി: സ്ത്രീ പീഡനത്തിൽ പ്രതിയായ നടൻ ദിലീപിന് രക്ഷയായി സംഘപരിവാർ നീക്കം ? കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച് പീഡിപ്പിച്ച കേസിലെ മുഖ്യ സൂത്രധാരനായ പോലീസ് കണ്ടെത്തിയ ദിലീപിനെ രസാക്ഷിക്കാൻ സംഘപരിവാറും ചില മുതിർന്ന ബിജെപി നേതാക്കൾ കരുനീക്കം നടത്തുന്നതായി സൂചന. കേസിൽ സിബിഐ അന്വേഷണത്തിന് ദിലീപ് ശ്രമിക്കുന്നത് ഈ സാഹചര്യത്തിലാണ്. മഞ്ജുവാര്യരാണ് കേസിന് പിന്നിലെന്നും സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് പരിവാർ നേതാക്കളുടെ ഇടപെടൽ. മാധവിക്കുട്ടിയിൽ നിന്ന് കമലാസുരയ്യയിലേക്കുള്ള മാറ്റമാണ് പുതിയ സിനിമയിലൂടെ കമൽ പറയുന്നത്. ഇതിനെ ലൗജിഹാദിനെ ന്യായീകരിക്കാനുള്ള നീക്കമായി പിരവാറുകാർ കരുതി. ബോളിവുഡ് സൂപ്പർതാരം വിദ്യാ ബാലൻ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിക്കുകയും ചെയ്തു. എന്നാൽ ഉന്നത ഇടപെടലിന്റെ ഫലമായി വിദ്യാ ബാലൻ ചിത്രത്തിൽ നിന്ന് മാറി. ആർഎസ്എസ് ഇടപെടലാണ് ഇതിന് കാരണമെന്ന വ്യാഖ്യാനങ്ങളുമെത്തി. പ്രധാനമന്ത്രി മോദിക്കും ആമി സിനിമയോട് താൽപ്പര്യമില്ലെന്ന് വിദ്യാബാലൻ തിരിച്ചറിഞ്ഞു. ഇതോടെ നായിക പോയ സംവിധായകൻ പ്രതിസന്ധിയിലായി. എങ്ങനേയും ആമിയെ ഇല്ലാതാക്കാനായിരുന്നു ചിലരുടെ നീക്കം. ഇത് തിരിച്ചറിഞ്ഞാണ് മഞ്ജുവിനെ നായികയാക്കി കേരളീയ സമൂഹത്തിൽ ആമിയെ ഉയർത്തിക്കാട്ടാൻ കമൽ ശ്രമിച്ചത്. ഇതിന് ദിലീപ് എതിർത്തുവെന്നും സൂചനയുണ്ട്. എന്നാൽ കമൽ പിന്മാറിയില്ല. പരിവാറുകാരും മഞ്ജുവിനോട് ചിത്രത്തിൽ അഭിനയിക്കരുതെന്ന് പറഞ്ഞു.
എന്നാൽ മഞ്ജു കേട്ടില്ല. കമലിന് കരുത്ത് പകരുന്ന തീരുമാനമാണ് എടുത്തത്. പൃഥ്വി രാജ് അടക്കമുള്ളവരെ സിനിമയിൽ അഭിനയിപ്പിക്കാനും ശ്രമിച്ചു. പക്ഷേ അഭിനയിക്കാൻ ഇല്ലെന്നായിരുന്നു പൃഥ്വിയുടെ നിലപാട്. സിനിമാ തിരക്കുകളാണ് കാരണമായി പറഞ്ഞത്. എന്നാൽ ഇതിന് പിന്നിലും ചില ഇടപെടൽ നടന്നുവെന്നാണ് സൂചന. പക്ഷേ ഒരു സമ്മർദ്ദത്തിനും മഞ്ജു വഴങ്ങിയില്ല. ഇതിന് പകരം വീട്ടാനെന്നോണം ദിലീപിന് പിന്തുണ നൽകാനാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ തീരുമാനം. നിർമ്മാതാവായ സുരേഷ് കുമാർ ഇക്കാര്യത്തിൽ ചില ഇടപെടൽ നടത്തി. ദിലീപിന്റെ പരാതി പൊലീസ് അന്വേഷിച്ചില്ലെന്ന് കാട്ടി സലിം ഇന്ത്യ പ്രധാനമന്ത്രിക്ക് പരാതിയും നൽകി. ഇതിൽ നടപടി വേണമെന്ന ആവശ്യം പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സർക്കാരിനോട് ഉന്നയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തെ മാറ്റണമെന്ന ആവശ്യവുമായി ദിലീപ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുന്നത്.
നേരത്തെ മഞ്ജു വാര്യരുമായി ബിജെപിക്ക് നല്ല ബന്ധമാണുണ്ടായിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ജുവിനെ സ്ഥാനാർത്ഥിയാക്കാനും ശ്രമിച്ചു. കോഴിക്കോട് നടന്ന ബിജെപിയുടെ ദേശീയ സമ്മേളനത്തിൽ പ്രധാനമന്ത്രി മോദിയുൾപ്പെടെയുള്ളവർക്കായി മഞ്ജു നൃത്തം ചെയ്യുകയും ചെയ്തു. തിരുവനന്തപുരത്ത് മഞ്ജു നടത്തിയ സംസ്‌കൃത നാടക അരങ്ങേറ്റത്തിലും ബിജെപി നേതാക്കളുടെ സാന്നിധ്യം ചർച്ചയായിരുന്നു. ഇത്തരത്തിൽ ബിജെപി പ്രതീക്ഷയോടെ കണ്ടിരുന്ന നടിയായിരുന്നു മഞ്ജു. എന്നാൽ പരിവാർ വിരുദ്ധമായ ആമിയുമായി കൈകോർത്തതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. സോഷ്യൽ മീഡിയയിൽ മഞ്ജുവിനെതിരെ വലിയ കടന്നാക്രമണവും നടന്നു. എന്നിട്ടും കമലിനെ താരം കൈവിട്ടില്ല. മാധവിക്കുട്ടിയും കമലാ സുരയ്യയുമായി മഞ്ജു വേഷപകർച്ച നടത്തി. ഇതോടെയാണ് പരിവാറുകാർ പൂർണ്ണമായും മഞ്ജുവിന് എതിരായത്.
നടിയെ ആക്രമിച്ച കേസിൽ തനിക്ക് പങ്കില്ലെന്ന് ദിലീപ് ബിജെപി നേതാക്കളെ ധരിപ്പിച്ചിട്ടുണ്ട്. തന്നെ കേസിൽ കുടുക്കിയതാണെന്നും സത്യസന്ധമായ അന്വേഷണം നടന്നാൽ സത്യം പുറത്തുവരുമെന്നുമാണ് ദിലീപ് ബിജെപിക്കാരോട് പറയുന്നത്. ബിജെപിക്കാരനായ നിർമ്മാതാവ് കെ സുരേഷ് കുമാറും ഈ വിഷയത്തിൽ ദിലീപിനൊപ്പമാണ്. ദിലീപ് തെറ്റുകാരനല്ലെന്നും സുരേഷ് കുമാർ പലവട്ടം പറഞ്ഞിട്ടുണ്ട്. കേസിൽ സിബിഐയെ എത്തിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് ദിലീപ് കഴിഞ്ഞ് ആഴ്ച ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയത്. ദിവസങ്ങൾക്കുള്ളിൽ ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതി ആവശ്യം നിരസിച്ചാൽ സുപ്രീംകോടതിയിലേക്കും.പൾസർ സുനിയുടെ ബ്ലാക് മെയിൽ പൊലീസിനെ അറിയിച്ചത് ദിലീപാണ്. എന്നിട്ടും താൻ കേസിൽ പ്രതിയായി എന്നതാണ് ദിലീപിന്റെ പരിഭവം.
കേസിൽ സിബിഐയ്ക്ക് നേരിട്ട് ഇടപെടാനാകില്ല. ഒന്നുകിൽ അന്വേഷണം സംസ്ഥാന സർക്കാരിന് കൈമാറണം. അല്ലെങ്കിൽ കോടതിയിൽ നിന്ന് സിബിഐ അന്വേഷണത്തിന് ഉത്തരവ് നേടണം. ഇത് ദിലീപ് സാധിച്ചെടുത്താൽ സിബിഐ അന്വേഷണത്തിന് എത്തും. അങ്ങനെ വരുമ്പോൾ ദിലീപിന്റെ പരാതിയും പരിശോധിക്കും. പൾസർ സുനിയുടെ ഗൂഢാലോചനയിൽ അന്വേഷണം നടക്കും. അതിലൂടെ കേസിൽ നിന്ന് ദിലീപിന് രക്ഷപ്പെടാം. കുടുക്കാൻ ശ്രമിച്ചവർക്ക് പണിയും കിട്ടും-ഇത്തരത്തിലൊരു ഉറപ്പാണ് ബിജെപി നേതാക്കൾ നൽകിയിരിക്കുന്നത്. പക്ഷേ സിബിഐ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിക്കാൻ ബിജെപിക്ക് കഴിയില്ല. അതിന് കേരള സർക്കാരിലും കോടതിയിലും നടപടികളുമായി പോകേണ്ടത് ദിലീപാണ്. ഇത് സാധിച്ചെടുക്കാനുള്ള നീക്കമാണ് ദിലീപ് ഇപ്പോൾ നടത്തുന്നത്. തന്റെ പരാതിയിൽ ആഭ്യന്തര സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെങ്കിൽ ഹൈക്കോടതിയിൽ ദിലീപ് ഹർജി നൽകും. ഇതിനുള്ള നിയമപരമായ സാഹചര്യം തയ്യാറാക്കാനാണ് ദിലീപിന്റെ ഇപ്പോഴത്തെ ശ്രമം.
നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കിയത് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും ദക്ഷിണ മേഖല എഡിജിപി ബി.സന്ധ്യയും ചേർന്നാണെന്ന് ആരോപിച്ചാണ് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയത്. കേസിൽ സിബിഐ അന്വേഷണം വേണമെന്നും അല്ലെങ്കിൽ നിലവിലെ അന്വേഷണ സംഘത്തെ മാറ്റി മറ്റൊരു സംഘത്തെക്കൊണ്ട് കേസ് പുനരന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെടുന്നു. 12 പേജുള്ള വിശദമായ കത്താണ് ആഭ്യന്തര സെക്രട്ടറിക്ക് ദിലീപ് നൽകിയിരുന്നത്. സംഭവം നടന്ന് കേസിലെ പ്രധാന പ്രതികളായ പൾസർ സുനിയും കൂട്ടാളികളും അറസ്റ്റിലായപ്പോൾ മുതൽ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമമുണ്ടായിരുന്നുവെന്നും ഇതിന്റെ വിശദാംശങ്ങൾ എല്ലാം പൊലീസ് മേധാവിക്ക് തന്നെ കൈമാറിയിരുന്നുവെന്നും ദിലീപ് കത്തിൽ പറയുന്നു.
ഇതിന്റെ എല്ലാം ശാസ്ത്രീയ തെളിവുകൾ തന്റെ കൈവശമുണ്ട്. തനിക്കെതിരേ നിലവിലെ അന്വേഷണ സംഘം കണ്ടെത്തിയെന്ന് പറയുന്ന കാര്യങ്ങളെല്ലാം തെറ്റാണ്. കേസിൽ ശരിയായ അന്വേഷണം നടന്നിട്ടില്ല. നിലവിലെ അന്വേഷണ സംഘത്തെ മാറ്റി നിർത്തി അന്വേഷിച്ചാൽ കേസിലെ യഥാർഥ പ്രതികൾ പുറത്തുവരുമെന്നും അല്ലെങ്കിൽ കേസ് സിബിഐക്ക് വിടാൻ സർക്കാർ തയാറാകണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ തന്നെ കുടുക്കാൻ ഗൂഢനീക്കമാണ് നടന്നത്. അതിനാൽ തന്നെ യഥാർഥ പ്രതികൾ രക്ഷപെടുകയും ചെയ്തു. തന്നെ ചോദ്യം ചെയ്തപ്പോൾ താൻ പറഞ്ഞ പല കാര്യങ്ങളും പൊലീസ് രേഖപ്പെടുത്തിയില്ല. ബോധപൂർവം തന്നെ പെടുത്തുക എന്ന ഗൂഢലക്ഷ്യമാണ് കേസിന് പിന്നിലെന്നും ദിലീപ് ആരോപിക്കുന്നു.
അറസ്റ്റിലായതിന് ശേഷം ദിലീപ് നൽകിയ ജാമ്യാപേക്ഷയിലും ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിരുന്നു. ചലച്ചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ, മുൻ ഭാര്യ മഞ്ജു വാര്യർ, ആലുവ റൂറൽ എസ്‌പി എ.വി.ജോർജ്, ഐജി ബി.സന്ധ്യ എന്നിവർക്കെതിരേയെല്ലാം ജാമ്യാപേക്ഷയിൽ ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദമായി രേഖപ്പെടുത്തിയാണ് ആഭ്യന്തര സെക്രട്ടറിക്ക് ദിലീപ് കത്ത് നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കേസിൽ സിബിഐ അന്വേഷണം വന്നാൽ അത് ഫലത്തിൽ മഞ്ജുവിന് കൂടി എതിരാകും. അങ്ങനെ ആമിയിൽ പണികൊടുത്ത ലേഡി സൂപ്പർസ്റ്റാറിനെ സമ്മർദ്ദത്തിലാക്കാനാണ് നീക്കം.