തൊഴിലുറപ്പ് പദ്ധതി സിപിഎം രാഷ്ട്രീയ വേദിയാക്കി അട്ടിമറിക്കുന്നു :എം ടി രമേശ്

തിരുവനന്തപുരം : കേന്ദ്ര സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാതെ തൊഴിലുറപ്പ് പദ്ധതിയെ രാഷ്ട്രീയ വേദിയാക്കികൊണ്ട് സിപിഎം കള്ളകളി കളിക്കുകയാണെന്നു എം ടി രമേശ്. മറ്റു സംസ്ഥാനങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കണക്കുകൾ കേന്ദ്രസർക്കാരിന് നൽകാൻ പ്രയാസമില്ല എന്നാൽ കേരളം അതിനു വൈമനസ്യം പ്രകടിപ്പിക്കുകയാണ്. പിണറായി സർക്കാർ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു എന്നാരോപിച്ച് കൊണ്ട് ബിജെപി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കുറച്ച് മാസങ്ങളായി എല്ലാവരും പ്രത്യേകിച്ച് ജനപ്രതിനിധികൾ കേൾക്കുന്ന പരാതി കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലാളികൾക്ക് കൂലി നൽകുന്നില്ല എന്നാണ്‌. കേന്ദ്ര സർക്കാർ വഞ്ചിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് മാധ്യമങ്ങൾ വലിയ രീതിയിൽ ഇക്കാര്യം ചർച്ച ചെയ്തു. കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കൊണ്ട് നിയസഭ പോലും അതിന്റെ വേദിയാക്കിമാറ്റാൻ സിപിഎമ്മും കോൺഗ്രസ്സും ശ്രമിച്ചു. അതുകൊണ്ടാണ് ഇതിന്റെ വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ ബിജെപി ആഗ്രഹിച്ചത്. ഈ പദ്ധതി യുപിഎ സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ്. എന്നിട്ടും ഈ പദ്ധതി എൻഡിഎ സർക്കാർ അധികാരത്തിലെത്തിയപ്പോൾ തുടർന്നത് പദ്ധതിയുടെ സ്വീകാര്യതയും പ്രാധാന്യവും കണക്കിലെടുത്തു കൊണ്ടാണ്. കഴിഞ്ഞ ബജറ്റിൽ കേന്ദ്ര ധനകാര്യ മന്ത്രി 48000 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി മാറ്റിവച്ചത്. ഈ പദ്ധതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തകുകയാണിത്. ഈ പദ്ധതിയുടെ പിതൃത്വം അവകാശപ്പെടുന്ന യുപിഎ സർക്കാർ പോലും ഇത്രയും വലിയ തുക മാറ്റിവച്ചിട്ടില്ല. ഈ നടപടി സൂചിപ്പിക്കുന്നത് നരേന്ദ്ര സർക്കാരിന് തൊഴിലുറപ്പ് പദ്ധതിയോടുള്ള ആഭിമുഖ്യവും ആത്മാർത്ഥതയുമാണ്. അതുകൊണ്ട് ഈ പദ്ധതി കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നു എന്ന ആരോപണം ബാലിശമാണ്. എന്നാൽ കേന്ദ്ര സർക്കാരിന് ഒരു കാര്യത്തിൽ നിർബന്ധമുണ്ട്. ചിലവഴിക്കുന്ന അവസാന നാണയം വരെ പ്രത്യുത്പാദന രീതിയിൽ ചിലവഴിക്കണമെന്നും ഈ നാട്ടിലെ സമൂഹത്തിനു സ്വീകാര്യമായ രീതിയിൽ വേണെമെന്നുമുള്ള ഒരു സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

BJP THOZHIL

അതുകൊണ്ടാണ് തൊഴിലുറപ്പ് പദ്ധതിയുടെ മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത്. പരിഷ്കരിച്ച മാനദണ്ഡങ്ങൾ അനുസരിച്ചാണ് തൊഴിൽ നൽകേണ്ടതെന്നും കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ കുടിശ്ശിക നൽകാനായി 750 കോടി രൂപ ഇപ്പോൾ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. അനുവദിച്ച ഘട്ടത്തിൽ കേന്ദ്ര സർക്കാർ പ്രധാനപ്പെട്ട ഒരു കാര്യം കേരള സർക്കാരിനോട് പറഞ്ഞിരുന്നു. അതിന്റെ വിശദശാംശങ്ങൾ വിശദീകരിക്കാൻ കേരള മുഖ്യമന്ത്രി തയ്യാറാകണം. 2016 -17 കാലയളവിൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പണം ചിലവഴിച്ചത്തിന്റെ ഓഡിറ്റബിൾ അക്കൗണ്ട് ജൂലൈ മാസം 30 ആം തിയതിക്ക് മുൻപ് സമർപ്പിക്കണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ 750 കോടി രൂപ അനുവദിച്ചത്. 2016 ലെ 12 മാസത്തെയും ഈ വർഷത്തെ ഇന്നവരെയുള്ളതുമായ ഓഡിറ്റബിൾ അക്കൗണ്ട് കേരളം കേന്ദ്രസർക്കാരിന് നൽകിയിട്ടില്ല എന്നാണ്‌ ഇതിന്റെ അർത്ഥം. തങ്ങൾ ഒന്നും കൊടുക്കാൻ ബാക്കിയില്ല എന്നാണ്‌ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. അതുമാത്രമല്ല എന്തിനു വേണ്ടിയാണ് പണം ചിലവഴിച്ചിട്ടുള്ളതെന്ന യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റും കൊടുക്കേണ്ടായിട്ടുണ്ട് .. നിശ്ചയിക്കപ്പെട്ട തൊഴിലാണോ കേരളത്തിൽ നൽകുന്നതെന്ന് എന്നറിയാൻ കേന്ദ്രസർക്കാർ ബാധ്യസ്ഥരാണ് . തൊഴിലുറപ്പ് പദ്ധതിയെ രാഷ്ട്രീയ വേദിയാക്കി കള്ളകളി കളിക്കുന്നതുകൊണ്ടാണ് പറഞ്ഞ കാര്യങ്ങളൊന്നും നൽകാൻ കേരള സർക്കാരിന് സാധിക്കാത്തതെന്നും എം ടി രമേശ് പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്‌ സുരേഷ് അധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എസ്‌ സി മോർച്ച സംസ്ഥാന പ്രസിഡന്റ് പി സുധീർ, ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് സജി, ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാർ, വെള്ളനാട് കൃഷ്ണകുമാർ, തോട്ടക്കാട്ട് ശശി, ബിജെപി നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു’

Top