സ്വന്തം ലേഖകൻ
ന്യൂഡൽഹി : കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിയിക്കുകയാണ്. ഇതിനിടെയാണ് ഏറെ ആശങ്കയിലാക്കി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തിരിക്കുന്നതും ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്.
ബ്ലാക്ക്ഫംഗസ് ബാധിച്ചവരിൽ 70 ശതമാനവും പുരുഷൻമാരെന്ന് കണ്ടെത്തൽ. ഇന്ത്യയിലെ നാല് ഡോക്ടർമാർ ചേർന്ന് ബ്ലാക്ക് ഫംഗസ് ബാധിച്ച 101 പേരിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.
രോഗം കൂടുതലും കണ്ടെത്തിയത് പ്രമേഹ രോഗികളിലാണ്. 101 പേരിൽ 83 പേർ പ്രമേഹ . 76 പേർ സ്റ്റിറോയിഡ് മരുന്ന് കഴിച്ചിരുന്നു.
ഫംഗസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളം ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള കേരളത്തിൽ ബ്ലാക്ക് ഫംഗസിനെ സൂക്ഷിക്കണം.
ഇതോടൊപ്പം കോവിഡ് വന്നതിന് ശേഷം രോഗപ്രതിരോധ ശേഷി കുറഞ്ഞവർ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്നുമാണ് നിർദേശം നൽകിയിരിക്കുന്നത്.
കണ്ണ് വേദനയും കണ്ണിൽ നിന്ന് വെള്ളം വരുന്നതും കണ്ണ് തള്ളി നിൽക്കുന്നത് പോലെ തോന്നുന്നതും ഉടൻ ചികിത്സ തേടണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം. ചികിൽസ വൈകിയാൽ കണ്ണ് ചലിക്കാതെ ആവുകയും കാഴ്ച പെട്ടെന്ന് ഇല്ലാതാവുകാണ് ചെയ്യുക.
ഇതിന് പുറമെ മൂക്ക് ചീറ്റുമ്പോൾ കറുത്ത നിറത്തിലുള്ളത് വരുന്നു എങ്കിൽ അതും ബ്ലാക്ക് ഫംഗസിന്റെ ലക്ഷണമായാണ് വിദഗ്ധർ പറയുന്നത്.