രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളിൽ 7.2 ശതമാനം കുറവ് ;കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 38,164 പേർക്ക് : ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ച് ശതമാനത്തിൽ താഴെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ 7.2 ശതമാനം കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,164 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 499 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 3.11 കോടി ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 4.14 ലക്ഷം കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ആശങ്ക കുറയ്ക്കുന്നുണ്ട്. തുടർച്ചയായ 28ാം ദിവസത്തിൽ ഇത് 5 ശതമാനത്തിന് താഴെയാണ്.

രഅതേസമയം രാജ്യവ്യാപകമായി വാക്‌സിനേഷൻ ഡ്രൈവിൽ 40.64 കോടിയിലെത്തി. രാജ്യത്തെ ഏറ്റവും മോശം കോവിഡ് ബാധിത സംസ്ഥാനങ്ങളിലൊന്നായ കേരളം 13,956 കേസുകൾ രാജ്യത്തെ ദൈനംദിന എണ്ണത്തിൽ സംഭാവന ചെയ്തിട്ടുണ്ട്.

ഞായറാഴ്ച ഡൽഹിയിൽ കോവിഡ് മൂലം മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ ബുള്ളറ്റിൻ പറയുന്നു. എന്നിരുന്നാലും, രാജ്യ തലസ്ഥാനത്ത് 51 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. നിലവിൽ പോസിറ്റീവ് നിരക്ക് 0.07 ശതമാനമാണ്.

Top