‘സെപ്.28ന് ലോകം അവസാനിക്കും’, ഇല്ലെന്ന് ശാസ്ത്രം ലോകാവസാനത്തെ നേരിടാന്‍ ഒരുക്കങ്ങള്‍ തകൃതി”

സെപ്തംബര്‍ 28ന് ലോകം അവസാനിക്കുമെന്നതാണ്. മതപുരോഹിതന്‍മാരുടെ പ്രവചനം സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ചയായതോടെ വിദേശ മാധ്യമങ്ങളെല്ലാം ലോകാവസാന പ്രവചനം വാര്‍ത്തയാക്കി. സിഎന്‍എന്‍, മിറര്‍, ഡെയ്‌ലി എക്സ്പ്രസ്, ദി സണ്‍, ടെലഗ്രാഫ്, ദി ഇന്‍ഡിപെന്‍ഡന്റ് എന്നീ മാധ്യമങ്ങളിലെല്ലാം പുരോഹിതന്‍മാരുടെ പ്രവചനവും ശാസ്ത്രലോകത്തിന്റെ വിശദീകരണങ്ങളും വാര്‍ത്തയായി.

ഈ മാസം അവസാനത്തോടെ ലോകം അവസാനിക്കുമെന്നാണ് പ്രവചനം. ഒരു സംഘം ക്രിസ്റ്റ്യന്‍ പുരോഹിതന്‍മാരാണ് ഇത്തരമൊരു ലോകാവസാന പ്രവചനവുമായി രംഗത്തെത്തിയിരിക്കുന്നത്. സെപ്തംബര്‍ 28ന് ചന്ദ്രന്‍ രക്തനിറമണിയും (ബ്ലഡ് മൂണ്‍). ഈ ദിവസം ഭൂമിയില്‍ വന്‍ ഭൂചനമുണ്ടാകും, അഗ്നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കും. ആകാശത്ത് നിന്ന് ഉല്‍ക്കകള്‍ വീഴുമെന്നാണ് പുരോഹിതന്‍മാര്‍ പ്രവചിക്കുന്നത്.
സെപ്റ്റംബര്‍ 28 ന് രക്ത ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതോടു കൂടി ലോകാവസാനമാകുമെന്ന റിപ്പോര്‍ട്ട് ജനങ്ങളെ ആകെ ഭയപ്പെടുത്തിയിരിക്കുന്നുവെന്ന് സൂചന. മതവിശ്വാസികളും അവിശ്വാസികളും ഒരു പോലെ ലോകാവസാനത്തെ ഭയക്കുന്നു. അതേസമയം, ഇരു കൂട്ടരും ലോകാവസാനത്തെ നേരിടുന്നതിനു വ്യത്യസ്ത രീതികളാണു പിന്തുടരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകാവസാനമെന്ന പ്രകൃതിദുരന്തത്തിലൂടെ സംഭവിക്കുമെന്നു വിശ്വസിക്കുന്നവര്‍ ഭക്ഷണം ശേഖരിക്കുവാനുള്ള നെട്ടോട്ടത്തിലാണ്. ഇതു വരെ ആളുകളെ ഭയപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും മാരകമാണ് സെപ്റ്റംബര്‍ 28 നു പ്രവചിച്ചിരിക്കുന്ന ലോകാവസാനം.

രണ്ടു വര്‍ഷത്തിനിടയില്‍ നാലു തവണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത് ലോകാവസാന ലക്ഷണമായി യഹൂദമത വിശ്വാസം കണക്കാക്കുന്നു. സെപ്റ്റംബര്‍ 28 നു സംഭവിക്കുന്ന ചന്ദ്രഗ്രഹണം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ സംഭവിക്കുന്ന നാലാമത്തെതാണ്. 2014 ല്‍ ഏപ്രില്‍ 14 (പെസഹാ), ഒക്ടോബര്‍ 8 (കൂടാരത്തിരുനാള്‍ ദിനം), എന്നീ വിശുദ്ധ ദിനങ്ങളിലാണ് ചന്ദ്രഗ്രഹണമുണ്ടായത്. ഈ വര്‍ഷം പെസഹാദിനമായ ഏപ്രില്‍ നാലിനായിരുന്നു മൂന്നാമത്തെ ചന്ദ്രഗ്രഹണം. ഇനി വരുന്ന ചന്ദ്രഗ്രഹണം സംഭവിക്കുന്നത് സെപ്റ്റംബര്‍ 28 ടെട്രാഡ് എന്ന വിശുദ്ധ ദിവസണ്. മാര്‍ക്ക് ബ്ലിറ്റ്സ്, ജോണ്‍ ഹാഗീ എന്നീ രണ്ടു പ്രമുഖ ക്രിസ്ത്യന്‍ പ്രബോധകര്‍ രക്തചന്ദ്രനെക്കുറിച്ചു ധാരാളം എഴുതിയിട്ടുണ്ട്.

ഒരു വമ്പന്‍ ഉല്‍ക്ക ഭൂമിയെ ഇടിക്കുമെന്നും അമേരിക്കയുടെ സിംഹഭാഗവും നശിപ്പിക്കുമെന്നും കഴിഞ്ഞ മാസം നാസ വെളിപ്പെടുത്തിയിരുന്നു. ഈ വാര്‍ത്ത തള്ളിയ ബ്ലിറ്റ്സ് ഭൂമിയുടെ അവസാനം ഭൂമികുലുക്കത്തോടെ ആയിരിക്കുമെന്നു പ്രഖ്യാപിച്ചു. കഴിഞ്ഞ ദശാബ്ദത്തിനുള്ളില്‍ ഭൂമികുലുക്കങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും ബ്ലിറ്റ്സ് വെളിപ്പെടുത്തുന്നു.

രക്തചന്ദ്രഗ്രഹണ ദിവസം അതി ഭയങ്ങര ഭൂമികുലുക്കം ഉണ്ടാകുമെന്നു പല യഹൂദ പ്രമുഖരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ലോകാവസാനത്തെ നേരിടാന്‍ ഭക്ഷണസാധനങ്ങള്‍ കരുതി വയ്ക്കുന്ന തിരക്കിലാണ് ഒരു കൂട്ടം ജനങ്ങള്‍. ഭക്ഷണം വാങ്ങി നിറയ്ക്കുന്നതിനു വലിയ നിലവറകള്‍ തയ്യാറാക്കിയിരിക്കുന്നു. യുദ്ധത്തില്‍ പോലും നശിക്കാത്ത രീതിയിലാണു ചിലരുടെ നിലവറകളെന്നും റിപ്പോര്‍ട്ടുണ്ട്. ക‌ഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ഭക്ഷണ സാധനങ്ങളുടെ വില്‍പന 500 ശതമാനം വര്‍ധിച്ചുവെന്നു കടയുടമകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ശാസ്ത്ര റിപ്പോര്‍ട്ട് പ്രകാരം സെപ്തംബര്‍ 28 നു ബ്ലഡ്മൂണ്‍ പ്രതിഭാസം സംഭവിക്കും. ചന്ദ്രഗ്രഹണത്തിന്റെ ഭാഗമായി ചന്ദ്രന്‍ ചുവന്ന നിറത്തിലാകും. ഭൂമിയുടെ നിയലില്‍ ചന്ദ്രന്‍ നീങ്ങുമ്പോള്‍ സംഭവിക്കുന്നത് സൂര്യനില്‍ നിന്നു വരുന്ന പ്രകാശത്തിനനുസരിച്ച് നിറങ്ങളില്‍ വ്യത്യാസം വരും.

എന്നാല്‍ മതപുരോഹിതന്‍മാരുടെ പ്രവചനം മറ്റൊരു വഴിക്കാണ് നീങ്ങുന്നത്. ഒരു വര്‍ഷത്തിനിടെ തുടര്‍ച്ചയായ നാലാം ചന്ദ്രഗ്രഹണമാണിതെന്നും (ചുവന്ന ചന്ദ്രൻ) ഇത് ശുഭസൂചനയല്ലെന്നും പറയുന്നു. 2014 ഏപ്രിലിനു ശേഷമാണ് ഇങ്ങനെ സംഭവിച്ചത്. ഇതിനാല്‍ തന്നെ ശക്തമായ ഉല്‍ക്കവീഴ്ച ഉണ്ടാകാം. ഛിന്നഗ്രഹങ്ങള്‍ വീണ് ഭൂമി തകര്‍ന്നേക്കാമെന്നും പ്രവചിക്കുന്നു. സെപ്തംബര്‍ 22നും 28നും ഇടയിലുള്ള ദിവസങ്ങളിൽ അത്യാപത്തുകൾ സംഭവിക്കാം. ഇതേക്കുറിച്ച് നിരവധി ബ്ലോഗുകളും ഫോറങ്ങളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

blood-moon2

എന്നാല്‍ നാസയടക്കമുള്ള കേന്ദ്രങ്ങളില്‍ നിന്നു ഇതിനെതിരെ ശക്തമായ എതിര്‍കുറിപ്പുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മതപുരോഹിതൻമാരുടെ ഇത്തരം പ്രവചനങ്ങളിൽ ഭയക്കരുതെന്നാണ് ശാസ്ത്രലോകം നിർദ്ദേശിച്ചിരിക്കുന്നത്. ജനം ശാന്തരായിരിക്കണമെന്നാണ് ഓൾ എബൗട്ട് സ്‌പേസ് മാഗസിൻ എഡിറ്റർ ഗെമ ലാവെന്‍ഡര്‍ പ്രതികരിച്ചത്. സെപ്തംബർ 27, 28 നു ചന്ദ്രന്‍ ഭൂമിയുമായി വളരെ അടുത്തുവരും. എന്നാൽ അന്നേദിവസം ഭൂകമ്പം, അഗ്‌നിപര്‍വതം, ഉൽക്കാവീഴ്ച ഉണ്ടാവാനുള്ള ഒരു സാധ്യതയുമില്ലെന്നും മറിച്ചുള്ള പ്രവചനങ്ങൾ തെറ്റാണെന്നും ഗെമ വ്യക്തമാക്കി. ഭീമൻ ഉല്‍ക്കകള്‍ ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ അത്യാപത്തുകൾ ഉണ്ടായേക്കാം. എന്നാൽ ഇത് അടുത്തൊന്നും സംഭവിക്കാൻ സാധ്യതയില്ലെന്നാണ് നാസ ശാസ്ത്രജ്ഞർ പറയുന്നത്.

നാല് തുടര്‍ച്ചായ ചന്ദ്രഗ്രഹണം, 6 പൂര്‍ണചന്ദ്രന്മാര്‍ എന്നിവ ദൃശ്യമാകുന്നത് ലോകാവസാനത്തിന്റെ ലക്ഷണമാണെന്നാണ് ഒരു വിഭാഗം പുരോഹിതൻമാർ പ്രവചിക്കുന്നത്. ബൈബിളിലെ കണക്കുകൾപ്രകാരം 2:20, റിവെലേഷന്‍ 6:12 എന്നീ ഭാഗങ്ങളിൽ ലോകാവസാനത്തെ കുറിച്ചാണ് പറയുന്നത്. ബ്ലഡ് മൂണും തുടർന്നുള്ള ദുരന്തങ്ങളും ബൈബിളിൽ പറയുന്നുണ്ട്. യേശു തിരിച്ചുവരുന്നതിന്റെ സൂചനകളാണ് ഇതെന്നും വിശ്വസിക്കുന്നു.
കടപ്പാട്: മലയാള മനോരമ

Top