നോ ബ്ലൗസ് സാരി ചലഞ്ച് വൈറലായി; പരമ്പരാഗത രീതിയും ആധുനികതയും സമ്മേളിച്ച വ്യത്യസ്ഥമായ വസ്ത്രധാരണ മത്സരം

ബ്ലൗസില്ലാതെ സാരി ഉടുക്കുക എന്നത് ചിന്തിക്കാനാകുമോ? എന്നാലിതാ അത്തരമൊരു ചലഞ്ച് ഏറ്റെടുത്ത് സ്ത്രീകള്‍ രംഗത്ത്. മുംബൈയില്‍ പ്രതി വര്‍ഷം സാരി ഫെസ്റ്റിവല്‍ നടത്താറുള്ള ഹിമാന്‍ഷു വര്‍മ്മയാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇങ്ങനെയൊരു ചലഞ്ച് മുന്നോട്ടു വച്ചത്. ചലഞ്ചില്‍ പങ്കെടുത്തവരില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തി സാരികള്‍ സമ്മാനമായി നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.

saree1

ബ്ലൗസും സാരിയും എന്ന രീതി കൊളോണിയല്‍ കാലത്താണ് സജീവമാകുന്നത്. അതിനു മുന്‍പും ബ്ലൗസ് ഇടാതെ തന്നെ സാരി ഉടുക്കുക എന്ന രീതി നമുക്കുണ്ടായിരുന്നു. ആ പരമ്പരാഗത തനിമയെ തിരിച്ചു കൊണ്ട് വരുക എന്ന ലക്ഷ്യമായിരുന്നു ചലഞ്ചിന് പിന്നില്‍ ഉണ്ടായിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

saree5

നിരവധി സ്ത്രീകളാണ് നവീനമായ ഈ വെല്ലുവിളി ഏറ്റെടുത്ത്, ബ്ലൗസ് ഉപേക്ഷിച്ചു കൊണ്ട് തന്നെ വൃത്തിയോടെയും ചാരുതയോടെയും സാരി ഉടുത്തു കൊണ്ടുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യ്തത്. പരമ്പരാഗത രീതിയിലും, ഏറെ പ്രത്യേകത നിറഞ്ഞ അത്യാധുനിക രീതിയിലും സാരികള്‍ ഉടുത്ത് കൊണ്ടാണ് പലരും പ്രത്യക്ഷപ്പെട്ടത്. നോ ബ്ലൗസ് സാരി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

saree4

Top