ഡോ. ബോബി ചെമ്മണൂര്‍ തെരുവ് നായ്ക്കളെ പിടിക്കുന്നു

കോഴിക്കോട് :ചെമ്മണൂര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും മനുഷ്യസ്നേഹിയുമായ ഡോ. ബോബി ചെമ്മണൂര്‍ തെരുവു നായ്ക്കളെ പിടിക്കുന്നതിനായ് തെരുവിലിറങ്ങുന്നു. നായ്ക്കളെ പിടിക്കാനുള്ള അനുവാദത്തിനായ് കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന തെരുവ് നായ്ക്കളെ പിടിച്ച് സമൂഹത്തെ രക്ഷിക്കുക എന്നത് ഏതൊരു പൗരന്‍റേയും കടമയാണെന്ന് ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു.

dogs

 

 

 

 

 

 

 

 

സഹോദരീസഹോദരങ്ങളേയും പിഞ്ചു കുഞ്ഞുങ്ങളേയും കടിച്ചു കീറി ഭീകരത സൃഷ്ടിക്കുന്ന തെരുവു നായ്ക്കളെപ്പറ്റിയുള്ള നിരവധി വാര്‍ത്തകളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വാര്‍ത്തകളാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഡോ. ബോബി ചെമ്മണൂര്‍ കൂട്ടിച്ചേര്‍ത്തു. ഈ സദുദ്യമത്തില്‍ അണിചേരാന്‍ താല്‍പര്യമുള്ള മനുഷ്യസ്നേഹികളായ ആര്‍ക്കും ടോള്‍ഫ്രീ നമ്പറായ 1800 3000 2916 ല്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ ബന്ധപ്പെടാവുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top