
കൊച്ചി:കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡോ. ബോബി ചെമ്മണൂരിന്റെ ലൈഫ് വിഷൻ ചാരിറ്റബൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസുകൾ ജില്ലാ അധികാരികൾക്ക് കൈമാറാൻ തീരുമാനിച്ചു.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ബ്രേക്ക് ദി ചെയിന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി പൊതുജനങ്ങള്‍ക്ക് കൈകഴുകല്‍ കേന്ദ്രമൊരുക്കിയിരുന്നു ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ്. കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ബീന സി.പി. ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാവൂര്‍ റോഡ് ഷോറൂമിന് സമീപം വെച്ച് നടന്ന ചടങ്ങില്‍ റീജിയണല്‍ മാനേജര്‍ ഗോകുല്‍ദാസ്, ഡയമണ്ട് ഹെഡ് ജിജോ വി. എല്‍., ബ്രാഞ്ച് മാനേജര്‍ ജില്‍സണ്‍, ജോസ്‌തോമസ് എന്നിവര്‍ പങ്കെടുത്തു. ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകള്‍ക്ക് സമീപവും കൈകഴുകല്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഹെറാൾഡ് ന്യൂസ് ടിവിയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ഏക ജ്വല്ലേഴ്സ് ഗ്രുപ്പാണ് ചെമ്മണ്ണൂർ .പ്രളയകാലത്ത് ഒരുപാട് മനുഷ്യത്വ പരമായ പ്രവർത്തനങ്ങൾ നൽകിയിരുന്നു പാർപ്പിടവും സഹായവും മുതൽ ഒരിരുപാട് കൽപ്പറ്റ പത്തുമലയിലെ ദുരന്തത്തിൽ വീട് നഷ്ട പെട്ടവർക്ക് രണ്ടേക്കർ ഭൂമി നൽകി സഹായിച്ചിരുന്നു ബോബി ചെമ്മണ്ണൂർ. കല്പറ്റയിലെ ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 ഏക്കർ ഭൂമിയിൽ നിന്നും 12 കോടി വില മതിക്കുന്ന രണ്ടേക്കർ ഭൂമിയാണ് പ്രളയ ബാധിതർക്കായി നീക്കിവെച്ചിരുന്നത് .
അഗതികളുടെയും അനാഥരുടെയും രക്ഷക്കായി ഇപ്പോഴും സഹായവുമായി ഓടി എത്തുന്ന മനുഷ്യ സ്നേഹിയാണ് പ്രമുഖ വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ ബോബി ചെമ്മണ്ണൂർ.എങ്കിലും ഒരുപാട് വിമര്ശനങ്ങളും ഇദ്ദേഹത്തിനെതിരെ ഉണ്ടായിട്ടുണ് .അസൂയാലുക്കളും ചില തല്പരകക്ഷികളായവരും ഇദ്ദേഹത്തിനെതിരെ തിരിഞ്ഞെങ്കിലും ചാരിറ്റി പ്രവർത്തനത്തിൽ നിന്നും പിന്മാറാത്ത വ്യവസായി ആണ് ബോബി ചെമ്മണ്ണൂർ .അദ്ദേഹത്തിന്റെ കഴിഞ്ഞ പിറന്നാൾ ആഘോഷം തൃശ്ശൂരിലെ വിവിധ അഗതി അനാഥ മന്ദിരങ്ങളിലെ അന്തേവാസികളുടെ കൂടെയായിരുന്നു . തൃശൂർ ഒളരിയിലെ സെന്‍റ് ജോസഫ് ഓൾഡ് ഏജ് ഹോമിലെ അന്തേവാസികളുടെ കൂടെയായിരുന്നു ബോബി ചെമ്മണ്ണൂറിന്റെ പിറന്നാൾ ദിവസത്തെ പ്രഭാത ഭക്ഷണം. ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്കൊപ്പം പാട്ട് പാടിയും അവരോട് സ്നേഹം പങ്കുവെച്ചും കുറച്ച് നേരം കഴിഞ്ഞിരുന്നു .