കൊല്ലപ്പെട്ട ജിഷ്ണു ബോംബുമായി എത്തിയ സംഘത്തിൽപെട്ടയാൾ .ബോംബേറിന് പിന്നില്‍ 18 പേര്‍; രണ്ട് പേര്‍ കസ്റ്റഡിയില്‍

കണ്ണൂർ: വിവാഹസംഘത്തിന് നേരെ നടത്തിയ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. ബോംബുമായി എത്തിയ സംഘത്തിൽപെട്ട ആളാണ് കൊല്ലപ്പെട്ട ജിഷ്ണുവെന്ന് പൊലീസ് പറഞ്ഞു. ആദ്യം എറിഞ്ഞ നാടൻ ബോംബ് പൊട്ടിയില്ല. സംഘാംഗം എറിഞ്ഞ രണ്ടാമത്തെ ബോംബ് അബദ്ധത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന ജിഷ്ണുവിന്‍റെ തലയ്ക്ക് കൊള്ളുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ബോംബേറിൽ തോട്ടട ഏച്ചൂർ സ്വദേശിയായ ജിഷ്ണുവിന്‍റെ തല പൊട്ടിച്ചിതറി തൽക്ഷണം മരണം സംഭവിച്ചു.സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ആക്രമണത്തിന് പിന്നില്‍ 18 പേരുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൊല്ലപ്പെട്ട ജിഷ്ണുവിനോടൊപ്പം വന്നവര്‍ തന്നെയാണ് ബോംബെറിഞ്ഞതെന്ന് പ്രാഥമിക കണ്ടെത്തല്‍. ജിഷ്ണുവിന്റെ തലയിലാണ് ബോംബ് പതിച്ചത്. കൊലപാതകം, സ്‌ഫോടക വസ്തു കൈകാര്യം ചെയ്യല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കല്യാണ വീട്ടിൽ ഇന്നലെ രാത്രി ഉണ്ടായ തർക്കത്തിന്‍റെയും സംഘർഷത്തിന്‍റെയും തുടർച്ചയാണ് ഇന്നത്തെ ബോംബേറ്. കണ്ണൂർ തോട്ടടയിൽ ഇന്ന് ഉച്ചയ്ക്ക് വിവാഹ സംഘത്തിന് നേരെയുള്ള ബോംബേറിലാണ് ജിഷ്ണു കൊല്ലപ്പെട്ടത്. മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോംബ് ആക്രമണം നടത്തിയ സംഘത്തിൽപ്പെട്ടവരാണ് ഇവർ. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തിയേക്കും. പ്രതികൾ എന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.

ഉച്ചക്ക് രണ്ടു മണിയോടെയാണ് വിവാഹ സംഘത്തിന് നേരെ ബോംബേറുണ്ടായത്. ആദ്യം സ്ഫോടനത്തിൽ ജിഷ്ണുവിന്റെ തലയേട്ടി ചിതറിപ്പോയി. ബോംബുമായി എത്തിയ സംഘത്തിൽപെട്ട ആളാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസിന് വ്യക്തമായിട്ടുള്ളത്. സ്ഫോടനത്തിൽ ഹേമന്ത് , അനുരാഗ് രജിലേഷ് എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ വൈകുന്നേരം വിവാഹത്തിന് മുന്നോടിയായുള്ള സൽക്കാര പരിപാടിയിലെ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. പാട്ട് വെയ്ക്കുന്നതിനെ ചൊല്ലിയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും അടിപിടിയും ഉണ്ടായത്. ചാലാട് ഉള്ള വധു ഗൃഹത്തിൽ നിന്ന് വിവാഹസംഘം മടങ്ങുമ്പോൾ തോട്ടട മനോരമ ഓഫീസിന് സമീപത്ത് വെച്ചാണ് ബോംബേറ് ഉണ്ടായത്. ആദ്യം എറിഞ്ഞ ബോംബ് പൊട്ടാത്തതിനെ തുടർന്നാണ് രണ്ടാമത്തെ ബോംബ് എറിഞ്ഞത്. പിന്നീട് പൊട്ടാത്ത ബോംബ് സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.

തോട്ടടയില്‍ മനോരമ ഓഫീസിന് സമീപം ഞായറാഴ്ച ഉച്ചയോടെയായിരുന്നു വിവാഹസംഘത്തിന് നേരെ ബോംബേറുണ്ടായത്. എച്ചൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ജിഷ്ണു.സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.സമീപപ്രദേശത്തെ വിവാഹ വീട്ടിലുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് കൊലപാതകം നടന്നത്. ഇന്നലെ രാത്രി വിവാഹ വീട്ടില്‍ തര്‍ക്കമുണ്ടായിരുന്നതായി പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. രാത്രിയില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ ശരീരത്തില്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടിയതിന്റെ പാടുകളുമുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

എസ് പി , പി ബി രാജീവ്, ഡി എസ് പി, പി പി സദാനന്ദൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക്ക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. സ്ഥലത്ത് നിന്ന് പൊട്ടാത്ത ബോംബ് പോലീസ് പിന്നീട് കണ്ടെടുത്തു. പ്രതികളെ സംബന്ധിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പ്രധാന പ്രതി ഉൾപ്പെടെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജിഷ്ണുവിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Top