ന്യൂഡല്‍ഹി:കേരളത്തില്‍ ‘ചുംബന സമരവും ‘ഇപ്പോള്‍ ചുംബന സമര നേതാക്കളുടെ ഓണ്‍ലൈന്‍ പെണ്‍വാണിഭവും ചര്‍ച്ചയാകുമ്പോള്‍ അങ്ങ് ബ്രിട്ടനില്‍ നിന്നും വന്ന ജയ്മ്സ് ബോണ്ടിനും ചുംബനത്തില്‍ നിരോധനം . ലോകസിനിമയിലെ ഏറ്റവും സാഹസിക കുറ്റാന്വേഷകനും യു കെ യുടെ ലോകപ്രശസ്‌ത ചാരനുമായ ജയിംസ്‌ബോണ്ടിന്റെ ചുംബനരംഗത്തിലാണ് കത്തി വെച്ചത് . പുതിയസിനിമ സ്‌പെക്‌ട്രയുമായി ബന്ധപ്പെട്ട് ബോണ്ട് ഇന്ത്യന്‍ സെന്‍സര്‍ബോര്‍ഡിന് മുന്നില്‍ പരാജയപ്പെട്ടു. പുതിയസിനിമ സ്‌പെക്‌ട്രയുമായി ബന്ധപ്പെട്ട് ബോണ്ട് ഇന്ത്യന്‍ സെന്‍സര്‍ബോര്‍ഡിന് മുന്നില്‍ പരാജയപ്പെട്ടു. നവംബര്‍ 20 ന് ഇന്ത്യയില്‍ റിലീസ് ചെയ്യാനിരുന്ന ബോണ്ട് സിനിമയില്‍ നായകന്‍ സിനമയിലെ അംഗനമാരുമായി നടത്തുന്ന ചൂടന്‍ ചുംബനങ്ങള്‍ സെന്‍സര്‍ബോര്‍ഡ് മുറിച്ചുമാറ്റി.
ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ബോര്‍ഡ് സിനിമയിലെ നാലു ചുംബന രംഗങ്ങളിലാണ് കത്രിക വെച്ചത്. നായകന്‍ ദാനിയേല്‍ ക്രെയ്‌ഗ് നായികമാരായ മോണിക്കാ ബലൂക്കി, ലിയ സെയ്‌ഡോക്‌സ് എന്നിവരുമായി നടത്തുന്ന ചൂടന്‍ ചുംബനങ്ങളിലാണ് കത്തി വീണത്. പൂര്‍ണ്ണമായും വെട്ടിമാറ്റിയില്ലെങ്കിലും ചുംബനത്തിന്റെ തീവ്രത കുറച്ച് നന്നായിതന്നെ വെട്ടി. തീയറ്ററിലും ടെലിവിഷനിലുമായി അനേകം ഇന്ത്യന്‍ പ്രേക്ഷകര്‍ ഉള്ളതിനാലാണ് വെട്ടിക്കുറച്ചതെന്നാണ് സെന്‍സര്‍ബോര്‍ഡ് ഭാഷ്യം.
നിവൃത്തികേടു കൊണ്ട് നിര്‍മ്മാതാക്കളായ സോണി സെന്‍സര്‍ബോര്‍ഡിന്റെ ഈ നിര്‍ദേശം പരിഗണിച്ചതായും എഡിറ്റ് ചെയ്‌തതായും വിവരമുണ്ട്. അതേസമയം സെന്‍സര്‍ബോര്‍ഡ് നടപടിക്ക് സാമൂഹ്യസൈറ്റിലൂടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ‘ജയിംസ്‌ബോണ്ടിനെ സംസ്‌ക്കാരമുള്ളവനാക്കി’ എന്നാണ് ട്വിറ്ററില്‍ ഉയര്‍ന്ന ഒരു പരിഹാസം. ‘സംസ്‌ക്കാരബോണ്ട്’ ഓരോ അസൈന്‍മെന്റിന് മുമ്പും ഭഗവാന് മുന്നില്‍ സാഷ്‌ടാംഗം പ്രണമിക്കണമെന്നും ക്ഷേത്രത്തില്‍ തേങ്ങ ഉടച്ച് വേണം അന്വേഷണം തുടങ്ങാനെന്നുമായിരുന്നു മറ്റൊരു ട്വീറ്റ്.
പുകച്ചുരുളുകള്‍ക്കിടയില്‍ ബോണ്ട് ഇരിക്കുന്ന രീതിയില്‍ ഒരു ചിത്രം നല്‍കിയ ശേഷം സംസ്‌ക്കാരിബോണ്ട് ഇങ്ങിനെയുണ്ടാകുമെന്നായിരുന്നു മറ്റൊരു ട്വീറ്റ്. സെന്‍സര്‍ ബോര്‍ഡല്ല ഇക്കാര്യത്തില്‍ വില്ലനെന്നും ഇന്ത്യയില്‍ ബിസിനസ് നടത്താന്‍ നിര്‍മ്മാതാക്കള്‍ തന്നെ വെട്ടിമാറ്റുകയായിരുന്നെന്നും മറ്റൊന്ന്. സിനിമയില്‍ കത്രിക വെച്ചതിന്റെ പേരില്‍ സിബിഎഫ്‌സി തലവന്‍ പഹ്ലാജ് നിഹലാനിക്ക് വന്‍ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. നിഹലാനി ബിജെപിയുടെ വക്‌താവായി മാറുകയാണെന്നും ഇത്തരമൊരു നീക്കം സിനിമാക്കാരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ പരിഹസിക്കലാണെന്നും ബോര്‍ഡംഗം അശോക് പണ്ഡിറ്റ് പറഞ്ഞു.
ജയിംസ്‌ബോണ്ടിനും ‘ചുംബനത്തില്‍ കത്രിക
Tags: Bond gagged, Bond gagged Spectre's kissing, censor, censored, Indian film certification board, kissing, scenes, Spectre