മൂന്നാം ക്ലാസുകാരനെ കൊന്ന് ചതുപ്പില്‍ താഴ്ത്തിയ പതിനേഴുകാരന്‍ പിടിയില്‍ ; കൊലപാതകം പ്രകൃതി വിരുദ്ധ പീഡനം എതിര്‍ത്തപ്പോള്‍

തിരുവനന്തപുരം:ഒന്‍പത് വയസുകാരനെ ചതുപ്പില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.വിഴിഞ്ഞം മുല്ലൂര്‍ മുള്ളുവിള വീട്ടില്‍ ജോണിഷീജാകുമാരി ദമ്പതികളുടെ ഏക മകന്‍ ജിത്തു (9)വിനെയാണ് വലിയവീട് കുളത്തിനു സമീപം കുറ്റിക്കാട്ടിലെ ചതുപ്പ് പ്രദേശത്തെ വെള്ളക്കെട്ടില്‍ പരുക്കേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ പതിനേഴുകാരന്‍ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. പ്രകൃതിവിരുദ്ധ പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറഞ്ഞു. കോട്ടുകാല്‍ ഗവ. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജിത്തു. വലിയവീട് കുളത്തിനു സമീപം കുറ്റിക്കാട്ടിലെ ചതുപ്പ് പ്രദേശത്തെ വെള്ളക്കെട്ടില്‍ പരുക്കേറ്റു മരിച്ച നിലയിലാണ് ജിത്തുവിനെ കണ്ടെത്തിയത്. ബാലന്റെ തലയ്ക്ക് കുപ്പി കൊണ്ടടിക്കുകയും ചവിട്ടി വീഴ്ത്തുകയുമായിരുന്നു. തുടര്‍ന്ന് ആരുടെയും കണ്ണില്‍പ്പെടാതിരിക്കാന്‍ ചതുപ്പിനടുത്തുള്ള വെള്ളക്കെട്ടില്‍ ചവിട്ടിത്താഴ്ത്തി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുവഴി കടന്നുപോയ നാട്ടുകാരിലൊരാളാണ് ബാലന്‍ കിടക്കുന്ന വിവരം അറിയിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പതിനേഴുകാരനെക്കുറിച്ച് വിവരം ലഭിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണു സംഭവം നടന്നത്. പ്രകൃതിവരുദ്ധ പീഡനശ്രമത്തിനിടെ എതിര്‍ത്തപ്പോള്‍ ജിത്തുവിനെ കുപ്പികൊണ്ടു തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് നിഗമനം. ജിത്തുവിന്റെ ബോധം നഷ്ടമായെന്നു മനസിലാക്കിയ പതിനേഴുകാരന്‍ വിജനമായ പ്രദേശത്തുള്ള ചതുപ്പില്‍ കുട്ടിയെ ചവിട്ടി താഴ്ത്തുകയായിരുന്നുവെന്നും പറയുന്നു.

കൊലപാതകത്തിനായി ഇയാള്‍ക്കു ഒരാളുടെ കൂടി സഹായം ലഭിച്ചതായി സൂചനയുണ്ട്. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Top