വീട്ടിലെത്തുമ്പോള്‍ കാമുകി മറ്റൊരാളോടാപ്പം ഉറങ്ങുന്നത് കണ്ടാല്‍ നമ്മില്‍ പലരും എന്താണ് ചെയ്യുക? വികാരാധീനരായി പെരുമാറുകയാവും ഭൂരിപക്ഷവും ചെയ്യുക. എന്നാല്‍ ഇവിടെ ഇതാ വളരെ വ്യത്യസ്ഥമായി പ്രതിഷേധിച്ച ഒരു യുവാവ് വാര്‍ത്തയാകുകയാണ്.
ഇരുപത്തിമൂന്നുകാരനായ ഡസ്റ്റണ്‍ ഹോളോവേ ആണ് കാമുകിയുടെ വഞ്ചനയ്ക്ക് ഇരയായത്. ഡസ്റ്റണ്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് തന്റെ കിടപ്പുമുറിയില്‍ അടിച്ചുപൂസായി മറ്റൊരാള്‍ക്കൊപ്പം കിടന്നുറങ്ങുന്ന കാമുകിയെയാണ്. കാലുമടക്കി ആദ്യമൊന്നു കൊടുക്കാനാണ് ഡസ്റ്റണ് ആദ്യം തോന്നിയത്. എന്നാല്‍ സമചിത്തതയോടെ പ്രതികരിക്കാന്‍ തീരുമാനിച്ച ഡസ്റ്റണ്‍ ഇരുവരെയും വിളിച്ചുണര്‍ത്താന്‍പോയില്ല. പകരം രണ്ടുപേരെയും നല്ല കുറച്ചു ചിത്രങ്ങളെടുത്തു. കൂടാതെ ഇവര്‍ക്കൊപ്പം സെല്‍ഫിയും എടുത്തു. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ ഇമോറിയിലാണു സംഭവം.
‘നല്ല പുരുഷന്മാര്‍ നല്ല സ്ത്രീകളെ അര്‍ഹിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ഡസ്റ്റണ്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഒരു പുതപ്പിനടിയില്‍ കാമുകിയും മറ്റൊരാളും കിടന്നുറങ്ങുന്ന ചിത്രങ്ങളാണിത്. കാമുകി ഉടുപ്പിട്ടിട്ടുണ്ട്. കൂടെയുള്ളയാള്‍ ഷര്‍ട്ട് ഇട്ടിട്ടില്ല. സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയ ചിത്രങ്ങള്‍ക്ക് ലോകമെമ്പാടും നിന്ന് ആയിരക്കണക്കിനു പേരുടെ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കാമുകി വഞ്ചിച്ചുവെന്നു നേരിട്ടു ബോധ്യപ്പെട്ടിട്ടും സമചിത്തതയോടെ കാര്യങ്ങള്‍ നേരിട്ട ഡസ്റ്റണെ നിരവധിപ്പേര്‍ അഭിനന്ദിച്ചു. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഡസ്റ്റണ്‍ നന്ദി അറിയിച്ചു.