കാമുകിയെയും 2പെണ്‍മക്കളെയും കാമുകന്‍ പുഴയില്‍ തള്ളിയിട്ടു; പൈപ്പില്‍ തൂങ്ങിക്കിടന്ന് അദ്ഭുതകരമായി പെണ്‍കുട്ടി രക്ഷപ്പെട്ടു; ഉടനെ പോലീസിനെ വിളിച്ചു

ആന്ധ്രപ്രദേശ്: അമ്മയുടെ കാമുകന്‍ പുഴയിലെറിഞ്ഞ പെണ്‍കുട്ടി പാലത്തിലെ പൈപ്പില്‍ തൂങ്ങിക്കിടന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. അമ്മയെയും ഒന്നരവയസുള്ള സഹോദരിയെയും പുഴയില്‍ കാണാതായി.

ആന്ധ്ര ഗുഡിവാഡ സ്വദേശിനി സുഹാസിനി, മകള്‍ കീര്‍ത്തന, ഒന്നരവയസ്സുള്ള കുഞ്ഞ് എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ 3.50നു ഗൗതമിപാലത്തില്‍നിന്നു പുഴയില്‍ തള്ളിയിട്ടത്. ഹോട്ടലില്‍ ജോലി ചെയ്യുമ്പോള്‍ സുഹാസിനി (30) അടുപ്പത്തിലായ ഉളവ സുരേഷ് (30) ആണു പ്രതിയെന്നു പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലത്തിന്റെ തൂണിലെ പൈപ്പില്‍ പിടിത്തം കിട്ടിയ കീര്‍ത്തന അരമണിക്കൂറോളം തൂങ്ങിക്കിടന്നു. ഇതിനിടെ ഫോണെടുത്തു 100ല്‍ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസ് എത്തുമ്പോള്‍ പെണ്‍കുട്ടി പുഴയിലേക്കു വീഴാറായ അവസ്ഥയിലായിരുന്നു.

Top