മദ്യപിച്ചതിന്റെ പേരില്‍ യുവാക്കള്‍ക്ക് പോലീസിന്റെ ക്രൂരശിക്ഷ; അടിവസ്ത്രം മാത്രം കൊടുത്ത് ലോക്കപ്പിലിട്ടു; അര്‍ദ്ധ രാത്രിയില്‍ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ പരിശോധന

കൊച്ചി: കേരള പോലീസിനെ നാണം കെടുത്തി എറണാകുളം സൗത്ത് എസ് ഐ എസി വിപിന്‍ ദാസ്. വാഹനത്തില്‍ വച്ച് മദ്യപിച്ചെന്ന് സംശയത്തില്‍ മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്ത് ലോക്കപ്പിടച്ചു. വെറും സംശയത്തിന്റെ പേരില്‍ പൊക്കിയ യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ചാണ് ലോക്കപ്പിലിട്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കംപ്ലയിന്റ് അതോറിറ്റി പോലീസ് സ്റ്റേഷനില്‍ പരിശോധന നടത്തി. നേരത്തെയും പോലീസ് പീഡനങ്ങളില്‍ വിവാദ നായകനായ എസ് ഐ വിപിന്‍ദാസാണ് യുവാക്കളെ പ്രാകൃത പീഡനത്തിനിരയാക്കിയത്.

രാത്രി പത്തരയോടെ കൊച്ചുകടവന്ത്രക്ക് സമീപത്തായിരുന്നു സംഭവങ്ങളുടെ തുടക്കം. കാറിലെത്തിയ മൂന്ന് യുവാക്കള്‍ മദ്യപിച്ചിരുന്നു എന്ന സംശയത്തില്‍ സൗത്ത് എസ്‌ഐ എ.സി.വിപിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. എന്നാല്‍ കാറോടിച്ചയാള്‍ മദ്യപിച്ചിട്ടില്ല എന്ന് വ്യക്തമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ മൂവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. വൈദ്യപരിശോധനക്കെന്ന് പറഞ്ഞാണ് കൊണ്ടുപോയതെങ്കിലും നേരേ സ്റ്റേഷനിലെത്തിച്ച് വസ്ത്രങ്ങളുരിഞ്ഞ് ലോക്കപ്പില്‍ അടയ്ക്കുകയായിരുന്നു. ജസ്റ്റിസ് നാരായണക്കുറുപ്പ് പരിശോധനക്ക് എത്തിയതോടെ തിടുക്കത്തില്‍ പൊലീസുകാര്‍ ഇവര്‍ക്ക് വസ്ത്രങ്ങള്‍ തിരികെ നല്‍കുകയായിരുന്നു. അതേ സമയം പൊതുസ്ഥലത്ത് മദ്യപിച്ചതിന്റെ പേരിലാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തതെന്ന് സൗത്ത് എസ് ഐ എസി വിപിന്‍ പറഞ്ഞു. പോലീസിനെ അക്രമിച്ചാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും എസ് ഐ വിപിന്‍ പറഞ്ഞു.

നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടത്തിനെതിരെ പരാതി നല്‍കിയ യുവാവിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതിന് എസ് ഐക്കെതിരെ പരാതി നിലവിലുണ്ട്. കെട്ടിട ഉടമയില്‍ നിന്ന് കൈക്കൂലിവാങ്ങിയാണ് എസ് ഐ കള്ളക്കെസെടുത്തതെന്നാണ് പരാതിയില്‍ പറയുന്നത്.

Top