ലോകാവസാനമോ? ബ്രസീലിൽ കാളക്കൂറ്റന് കൊമ്പുകൾ രണ്ടല്ല മൂന്ന്!!

  1. ബ്രസീൽ : ബ്രസീലിൽ നിന്നും അമ്പരപ്പിക്കുന്ന വാർത്തയാണ് കേൾക്കുന്നത്. മൂന്നു കൊമ്പുകൾ ഉള്ള കാള. കാളയുടെ വീഡിയോയ്ക്ക് കാണികളും ഏറെയാണ്. കാളയുടെ തലയിൽ കൂർത്ത കുന്തം പോലെയുള്ള മൂന്നാം കൊമ്പ് കണ്ട് നാട്ടുകാരിൽ ചിലരാണ് വീഡിയോ എടുത്ത് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്‌റ്റിട്ടത്. നിമിഷങ്ങൾക്കകം മൂന്നു കൊമ്പൻ കാളയുടെ വീഡിയോ വൻ ഹിറ്റായി.

ലോകം അവസാനിക്കാറായെന്നും അതിന്റെ സൂചനയാണ് കാളയ്ക്ക് മൂന്നു കൊമ്പുകൾ വന്നതെന്നും ബ്രസീലിൽ പ്രചാരണങ്ങൾ ശക്തമാകുകയാണ്.

ലോകാവസാനത്തിന്റെ സൂചനയാണ് ഇതെന്നാണ് ബ്രസീലുകാർ പറയുന്നത്. എന്നാൽ, നാട്ടുകാരുടെ വിശ്വാസം അസംബന്ധമാണെന്നും കാളയുടേത് ജനിതക വൈകല്യമാണെന്നും ശാസ്‌ത്രലോകം പറയുന്നു. കേവലം, അംഗവൈകല്യമായേ ഇതിനെ കാണാനാകൂ. നേരത്തേ, ഇസ്രയേലിൽ ചുവന്ന പശുക്കുട്ടി ജനിച്ചപ്പോഴും ലോകാവസാനം അടുത്തെത്ത കിംവദന്തി ഇസ്രയേലാകെ പരന്നിരുന്നു.വാർത്ത കണ്ട് നിരവധി ആളുകളാണ് ഇവനെ കാണാൻ ഫാമിലേക്ക് എത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top