കശ്മീര്‍ വിഷയത്തില്‍ നിലപാട് അറിയിച്ച് ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. കശ്മീര്‍ പ്രശ്നം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ട വിഷയമാണ്. ഇന്ത്യ-പാക് പ്രശ്നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചയിലാണ് ബോറിസ് ജോണ്സണ് തന്‍റെ നിലപാട് വ്യക്തമാക്കിയത്.
കശ്മീര്‍ വിഷയത്തില്‍ ബ്രിട്ടന്‍-ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ തമ്മില്‍ ടെലിഫോണ്‍ ചര്‍ച്ച നടത്തിയിരുന്നു. നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണം. വിഷയത്തിന്‍റെ പ്രധാന്യം കണക്കിലെടുത്താണ് ചര്‍ച്ച നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥ വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. കശ്മീരിലേത് സങ്കീര്‍ണ സാഹചര്യമാണെന്നും മധ്യസ്ഥതക്ക് തയാറാണെന്നും ട്രംപ് പറഞ്ഞിരുന്നു.