പതിമൂന്നുകാരിയെ പീഡിപ്പിച്ച 22കാരനായ സഹോദരൻ അറസ്റ്റിൽ!

മലപ്പുറം: പതിമൂന്നുകാരിയെ സ്വന്തം സഹോദരനായ 22 കാരൻ പീഡിപ്പിച്ചു .ബാല സംരക്ഷണ സമിതി പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് 22 കാരനായ സഹോദരൻ അറസ്റ്റിലായി . ഈ കുട്ടിയടക്കം നാല് സഹോദരിമാരെ പീഡിപ്പിച്ച കേസിൽ ഇവരുടെ പിതാവിനെ ഇക്കൊല്ലം ജനുവരിയിൽ അറസ്റ്റ് ചെയ്തിരുന്നു.

പിതാവിന്റെ പീഡനത്തെ തുടർന്ന് മാനസികമായി തളർന്ന പെൺകുട്ടികൾ മാസങ്ങളായി സർക്കാരിന്റെ സംരക്ഷണത്തിലാണ്. ഇവർ താമസിക്കുന്ന കെയർ ഹോമിൽ കൗൺസിലിംഗിനിടെ ആണ് 13കാരി സഹോദരനും തന്നെ ശാരീരികമായി ഉപദ്രവിച്ച കാര്യം പറയുന്നത്.കഴിഞ്ഞവർഷം നവംബറിൽ ആയിരുന്നു അവസാനമായി ഉപദ്രവിച്ചത്. കൗൺസിലിംഗ് നടത്തിയ ജില്ലബാല സംരക്ഷണ സമിതി ഇക്കാര്യം വളാഞ്ചേരി പൊലീസിൽ അറിയിച്ചു. പൊലീസ് പ്രതിയെ പിടികൂടി പോക്‌സോ ചുമത്തി. കോടതി റിമാൻഡും ചെയ്തു.

Top