കശ്മീരി’ല്‍ പാർട്ടിക്കു വഴി തെറ്റി!!!കേന്ദ്രം നല്ലത് ചെയ്താൽ പിന്തുണയ്ക്കും:ബിജെപിയെ പിന്തുണച്ച് ഭൂപീന്ദര്‍ ഹൂഡ.തകർച്ച പൂർണ്ണമായി കോൺഗ്രസ്

ദില്ലി:ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്ത കശ്മീര്‍ വിഷയത്തില്‍ കോൺഗ്രസ് പാര്‍ട്ടിക്ക് വഴിതെറ്റിയെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡ. കേന്ദ്ര സര്‍ക്കാർ നല്ലത് ചെയ്താൽ സ്വാഗതം ചെയ്യും. ആർട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ പിന്തുണയ്ക്കുന്നതായും പരിവർത്തൻ റാലിയിൽ ഹൂഡ പറഞ്ഞു.കോൺഗ്രസ്സ് തനത് ശൈലിയിൽ നിന്ന് പിന്മാറിയാതായും ഹൂഡ പറഞ്ഞു. കോൺഗ്രസ്സ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പരിവര്‍ത്തന്‍ റാലിയിലെ ഹൂഡയുടെ പ്രസ്താവന.

കടുത്ത രാഷ്ട്രീയ തീരുമാനങ്ങളൊന്നും പ്രഖ്യാപിക്കാതെയാണ് ഭൂപീന്ദർ സിംഗ് ഹൂഡയുടെ പരിവര്‍ത്തന്‍ റാലി സമാപിച്ചത്. “ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തെ ഞാന്‍ പിന്തുണയ്ക്കുന്നു. പക്ഷേ, ഹരിയാനയിലെ ബിജെപി സര്‍ക്കാരിനോട് എനിക്കു ചോദിക്കാനുള്ളത് കഴിഞ്ഞ അഞ്ച് വര്‍ഷവും എന്തു ചെയ്തു എന്നാണ്. കേന്ദ്രസര്‍ക്കാരിന്‍റെ കശ്മീര്‍ തീരുമാനത്തിന് പിന്നില്‍ ഒളിച്ചിരിക്കരുത്. ഹരിയാനയില്‍ നിന്നുള്ള സഹോദരന്മാര്‍ കശ്മീരില്‍ സൈനികരായുണ്ട്. അതുകൊണ്ടാണ് ഞാന്‍ ആ തീരുമാനത്തെ പിന്തുണച്ചത്.” ഹൂഡ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്രസര്‍ക്കാര്‍ ശരിയായതു ചെയ്താല്‍ താന്‍ പിന്തുണ നല്‍കും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തെ തന്‍റെ സഹപ്രവര്‍ത്തകരില്‍ നിരവധി പേര്‍ എതിര്‍ത്തു. കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസല്ല. അതിന് അതിന്‍റെ ശൈലി നഷ്ടപ്പെട്ടുകഴിഞ്ഞു. ദേശീയതയുടെയും ആത്മാഭിമാനത്തിന്‍റെയും കാര്യം വരുമ്പോള്‍ ഒരുമായും ഒത്തുതീര്‍പ്പിന് താന്‍ തയ്യാറാവില്ല, 13 എംഎൽഎമാർ തനിക്കൊപ്പമുണ്ട്. രാഷ്ട്രീയഭാവി സംബന്ധിച്ച തീരുമാനം തനിക്കൊപ്പം നിൽക്കുന്ന എംഎല്‍എമാരും ജന പ്രതിനിധികളും അടങ്ങുന്ന സമിതി തീരുമാനിക്കുമെന്നും ഹൂഡ അഭിപ്രായപ്പെട്ടു.

ദേശസ്നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും കാര്യത്തിൽ ആരുമായും ഒത്തുതീർപ്പിനില്ല. ഞങ്ങൾ ഹരിയാനയിൽ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ ആന്ധ്രപ്രദേശിലേതുപോലെ നിയമം കൊണ്ടുവരും. അങ്ങനെ വന്നാൽ 75 ശതമാനം ജോലിയും ഹരിയാനയിലെ ജനങ്ങൾക്കു തന്നെ ലഭിക്കും’– ഹൂഡ പറഞ്ഞു.റോത്തക്കില്‍ നടന്ന റാലിയിൽ ഭൂപീന്ദര്‍ സിങ് ഹൂഡയുടെ മകൻ ദീപേന്ദർ സിങ് ഹൂഡ ബിജെപി വിരുദ്ധ പ്രസ്താവനകളുമായി ശ്രദ്ധേയനായി. ബിജെപി കഴിഞ്ഞ അഞ്ച് വർഷമായി കലാപം, തൊഴിലില്ലായ്മ, അസഹിഷ്ണുത എന്നിവയുടെ പാതയിലാണു നയിക്കുന്നത്. ഹരിയാനയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന രീതിയിൽ സംസ്ഥാന രാഷ്ട്രീയത്തെ മാറ്റുന്നതിന് ഇപ്പോൾ അവസരമുണ്ട്– ദീപേന്ദർ പറഞ്ഞു.

 

 

Top