അയോധ്യയില്‍ ക്ഷേത്രം വേണം, കശ്മീരില്‍ 370 ദീര്‍ഘനാള്‍ തുടരേണ്ടതില്ല…!! കോണ്‍ഗ്രസിന് പണി കൊടുത്ത് തരൂര്‍ വീണ്ടും

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് പണികൊടുത്ത് വീണ്ടും ശശി തരൂര്‍ എംപി രംഗത്ത്. മോദിയെ സ്തുതിച്ച് പ്രശ്‌നത്തിലായതിന് ശേഷമാണ് വീണ്ടും മോദി ഗവണ്‍മെന്റിന് അനുകൂലമായി പരസ്യപ്രസ്താവന നടത്തിയിരിക്കുകയാണ് തരൂര്‍. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടികിള്‍ 370 ദീര്‍ഘനാള്‍ തുടരണമെന്ന അഭിപ്രായമില്ലെന്നാണ് തരൂര്‍ അഭിപ്രായപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള നിയമം നടപ്പാക്കിയ രീതി ഭരണഘടനാവിരുദ്ധമാണെന്ന് ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. മറ്റു മതസ്ഥരുടെ ആരാധനാ സ്വാതന്ത്യത്തെ ഹനിക്കാത്ത തരത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാമെന്നും താരൂര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയോധ്യയുമായി ബന്ധപ്പെട്ട ചരിത്രം ആഴത്തില്‍ പരിശോധിച്ചാല്‍ അവിടെയൊരു ക്ഷേത്രം ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്. ജനങ്ങളുടെ വിശ്വാസം അതൊരു രാമക്ഷേത്രം ആയിരുന്നു എന്നാണ്. ഇതുമായി ബന്ധപ്പെട്ട് ആഴമേറിയ വിശ്വാസമാണ് ജനങ്ങള്‍ക്കിടയിലുള്ളതെന്നും തരൂര്‍ പറഞ്ഞു. രണ്ട് പ്രസ്താവനകളും കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിക്കുന്നതാണ്.

Top