ജനപക്ഷ ബജറ്റിന് എഫ്എസ്ഇടിഒ അഭിവാദ്യം അര്‍പ്പിച്ചു

കോട്ടയംഃ കോവിഡ് പ്രതിസന്ധിയിലും നാടിന്റെ സമഗ്ര വികസനം ലക്ഷ്യം വച്ച് ജനപക്ഷബജറ്റ് അവതരിപ്പിച്ച ഇടതുമുന്നണി സര്‍ക്കാരിന് ജീവനക്കാരും അദ്ധ്യാപകരും അഭിവാദ്യം അര്‍പ്പിച്ചു. ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് ജില്ലയിലെ എല്ലാ ഓഫീസ് സമുച്ചയങ്ങളിലും അഭിവാദ്യപ്രകടനം നടത്തിയത്. കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിനു മുന്നില്‍ നടത്തിയ പ്രകടനത്തെ  കെഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സി ഹരികൃഷ്ണന്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും കുടിശ്ശിക ആയ ഡിഎ അനുവദിക്കുന്നതിനും ശമ്പളപരിഷ്കരണം ഏപ്രിലിൽ നടപ്പാക്കുന്നതിനും ബജറ്റില്‍ തീരുമാനം എടുത്തിരുന്നു.
Top