ബസില്‍ ബുര്‍ഖയണിഞ്ഞ് യാത്ര ചെയ്ത പുരുഷനെ നാട്ടുകാര്‍ പിടികൂടി

കര്‍ണാടകയിലെ ധര്‍വാഡ് ജില്ലയില്‍ സൗജന്യ യാത്രക്കായി ബസില്‍ ബുര്‍ഖയണിഞ്ഞ് യാത്ര ചെയ്തയാള്‍ പിടിയില്‍. വീരഭദ്രയ്യ മതപടി എന്നയാളാണ് കുടുങ്ങിയത്. ബുര്‍ഖയണിഞ്ഞ് യാത്ര ചെയ്യുന്നത് പുരുഷനാണെന്ന് മനസിലാക്കിയ നാട്ടുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യമായി യാത്ര ചെയ്യാമെന്ന നിയമം കൊണ്ടുവന്നിരുന്നു.

ഒറ്റക്ക് ബസില്‍ ഇരിക്കുകയായിരുന്ന ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സഹയാത്രികര്‍ ഇയാളെ പരിശോധിക്കുകയായിരുന്നു. ഭിക്ഷയെടുക്കാനായാണ് താന്‍ ബുര്‍ഖ ധരിച്ചതെന്ന് ഇയാള്‍ പറഞ്ഞെങ്കിലും അത് നാട്ടുകാര്‍ വിശ്വസിച്ചില്ല. ഒരു സ്ത്രീയുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പിയും ഇയാളുടെ പക്കലുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top