‘അന്ന് ഒരു ജീവന്‍ രക്ഷിക്കാന്‍ മറ്റെല്ലാം മറന്ന് അവര്‍ മുന്നില്‍ നിന്നു..കോയമ്പത്തുർ അപകടത്തില്‍ കൊല്ലപ്പെട്ട ഡ്രൈവറേയും കണ്ടക്ടറേയും കുറിച്ച് വൈറലാകുന്ന കുറിപ്പ്

കോയമ്പത്തൂര്‍: തിരുപ്പൂരിനു സമീപം കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്‌നര്‍ ബസും കൂട്ടിയിടിച്ച് ഡ്രൈവറും കണ്ടക്ടറും അടക്കം 20 പേർ മരണപ്പെട്ടു. രാത്രി ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്നു. രാവിലെ എറണാകുളത്ത് എത്തും. ഒന്ന് ഉറങ്ങി എണീക്കുമ്പോള്‍ നാട്ടിലെത്താം എന്നു കരുതിയാണ് അവര്‍ കെഎസ്ആര്‍ടിസി വോള്‍വോ ബസില്‍ കയറിയത്. കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് കയറുന്ന അവിനാശിയില്‍ മരണം കാത്തിരിക്കുന്നുണ്ടായിരുന്നു. 23 പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

അതേസമയം അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ബസും കണ്ടയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ബസ് ഡ്രൈവറെയും കണ്ടക്ടറെയും കുറിച്ച് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊല്ലപ്പെട്ട ബൈജുവിനെയും, ഗിരീഷിനെയും കുറിച്ച് കെ.എസ്.ആര്‍.ടി.സി ഫാന്‍ പേജില്‍ 2018 ജൂണില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും വായിക്കപ്പെടുന്നത്.യാത്രക്കിടെ അപസ്മാര രോഗം ഉണ്ടായ ഡോക്ടര്‍ കൂടിയായ കവിത വാര്യരെ സഹായിക്കാന്‍ ബൈജുവും ഗിരീഷും കാണിച്ച നല്ല മനസ്സിനെകുറിച്ചാണ് കുറിപ്പ്.

യാത്രക്കാരിയെ സഹായിക്കാനും ബന്ധുക്കളെ വിവരമറിയിക്കാനും ഇരുവരുമാണ് മുന്‍കൈ എടുത്തതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. ബന്ധുക്കള്‍ എത്തുന്നത് വരെ ഇരുവരും ആശുപത്രിയില്‍ കവിതയ്ക്ക് കൂട്ടിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.കെ.എസ്.ആര്‍.ടിസിയുടെ യശ്ശസുയര്‍ത്തന്ന വിധത്തില്‍ പ്രവര്‍ത്തിച്ച ഇരുവരെയും കെ.എസ്.ആര്‍.ടി സി എം.ഡി കത്തെഴുതി അഭിനന്ദിച്ചിരുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം :

ഈ മാസം മൂന്നാം തീയ്യതി ആണ് ഡോക്ടര്‍ കവിത വാര്യര്‍ എറണാകുളം ബാംഗ്ലൂര്‍ വോള്‍വോയില്‍ തൃശൂര്‍ നിന്നും ബംഗളുരുവിലേക്ക് യാത്ര ആരംഭിച്ചത്.ബസിലെ ജീവനക്കാരന്‍ ആയ ബൈജു വാളകത്തില്‍ പറയുന്നതിങ്ങനെ: ഏകദേശം നേരം വെളുക്കാറായപ്പോള്‍ ഒരു യാത്രക്കാരന്‍ മുന്നിലേക്ക് വന്ന് ‘സര്‍ താക്കോല്‍ ഉണ്ടോ’ എന്ന് ചോദിച്ചു. കാര്യം അന്വേഷിച്ചപ്പോള്‍ പുറകില്‍ ഒരു കുട്ടിക്ക് ഫിറ്റ്‌സ് ആണത്രെ.

ഞാന്‍ താക്കോല്‍ നല്‍കി. കുറച്ച് നേരം കഴിഞ്ഞ് രണ്ടു പേര്‍ വ്ന്നിട്ട് പറഞ്ഞു ‘ ചേട്ടാ ഒരു ശമനവും ഇല്ല ഹോസപിറ്റലിലേക്ക് പോകേണ്ടി വരും’. മറ്റ് യാത്രക്കാരും അതാണ് വേണ്ടതെന്ന് പറഞ്ഞു.

അപ്പോഴേക്കും ഞങ്ങള്‍ ഹൊസൂരെത്തിയിരുന്നു. ബസ് തിരിച്ചു നേരെ ഹൈവേക്ക് തൊട്ടടുത്തുള്ള ജനനി ഹോസ്്പിറ്റലിലേക്ക് വിട്ടു.ഹോസ്പിറ്റലില്‍ അഡ്മിറ്റ ചെയ്ത ശേഷം ബംഗളുരു എ.സി.യെ ഇന്‍ഫോം ചെയ്തു. വേണ്ട കാര്യങ്ങള്‍ ചെയ്ത ശേഷം വന്നാല്‍ മതിയെന്ന് നിര്‍ദേശം ലഭിച്ചു.

‘സാര്‍ ഇവിടെ അഡ്മിറ്റ് ചെയ്യണമെങ്കില്‍ അഡ്മിഷന്‍ ഡെപ്പോസിറ്റ് കെട്ടി വയ്ക്കണം’ എന്ന് അറിയിച്ചു.’ അതൊന്നും ഇപ്പോള്‍ നോക്കണ്ടാ ക്യാഷ് കെട്ടി വയ്ക്ക്’ എന്ന് പറഞ്ഞു . ബാക്കി നമ്മുക്ക് പിന്നീട് നോക്കാം ഒരു ജീവന്റെ കാര്യം അല്ലെ ..!

ഡോക്ടര്‍ക്ക് വളരെ സീരിയസ് ആയതിനാല്‍, ഹോസ്പിറ്റലില്‍ നിന്നും പറഞ്ഞു ഒരാള്‍ ഇവിടെ നില്‍ക്കണം എന്ന്. ആരും തന്നെ അതിന് തയ്യാറാകാതെ വന്നപ്പോള്‍ ബൈജു അതിന് തയ്യാറായി. ‘ഡോക്ടറുടെ ബന്ധുക്കള്‍ ആരെങ്കിലും എത്തും വരെ ഞാന്‍ നില്‍ക്കാം. കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അന്വഷിച്ചപ്പോള്‍ നിങ്ങള്‍ ഒരാള്‍ക്ക് ബസ് ഓടിച്ച് ബാഗ്ലൂര്‍ പോകാമെങ്കില്‍ ഒരാള്‍ ഹോസ്പിറ്റലില്‍ നില്‍ക്കു മറ്റൊരാള്‍ യാത്രക്കാരും ആയി യാത്ര തുടരൂ എന്ന നിര്‍ദേശം നല്‍കി..!

അങ്ങനെ ബൈജു ഹോസ്പിറ്റലില്‍ നിന്നു. ബസിലെ മറ്റു യാത്രക്കാരും ആയി ഗിരീഷ് ബാഗ്ലൂരേക്ക് പുറപ്പെട്ടു. രാവിലെ 09:00 മണി ആയപ്പോഴേക്കും കവിത ഡോക്ടറുടെ ബന്ധുക്കള്‍ എത്തി ഡിസ്ചാര്‍ജ് വാങ്ങി മറ്റൊരു ഹോസ്പിറ്റലിലേക്ക് പോയി. എന്നെ അവര്‍ ഹൊസുര്‍ റെയില്‍വേ സ്റ്റഷനില്‍ ഡ്രോപ്പ് ചെയ്തു ഞാന്‍ അവിടുന്ന് ട്രെയിന്‍ കയറി ബസ് പാര്‍ക്ക് ചെയ്യുന്ന ബാഗ്ലൂര്‍ പീനിയയിലേക്ക് പുറപ്പെട്ടു….

നന്മയുടെ കരം നീട്ടിയ കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോ ജീവനക്കാരായ ബൈജു ഗിരീഷ് ഒരായിരം അഭിനന്ദനങ്ങള്‍ ……

ബംഗളുരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും കണ്ടയ്നര്‍ ലോറിയും കൂട്ടിയിടിച്ച അപകടത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിയന്ത്രണം വിട്ട് തെറ്റായ ദിശയില്‍ വന്ന കണ്ടയ്നര്‍ ലോറിയാണ് നാടിനെ ഞെട്ടിച്ച വലിയ അപകടത്തിന് ഇടയാക്കിയത്. കേരളത്തില്‍ നിന്നും ടൈല്‍സ് കയറ്റി വരികയായിരുന്ന കണ്ടയ്നര്‍ ലോറിയുടെ ടയര്‍ പൊട്ടി കെ.എസ്.ആര്‍.ടി.സി ബസില്‍ വന്ന് ഇടിക്കുകയായിരുന്നു. നാലുവരിപ്പാതയില്‍ ഡിവൈഡര്‍ കടന്നാണ് ലോറി ബസിനെ വന്നിടിച്ചത്.

Top