മനുഷ്യപ്പറ്റിന്റെ ആൾരൂപമായി കുട്ടനാട്ടുകാർ നെഞ്ചിലേറ്റിയ തോമസ് ചാണ്ടിക്ക് പകരക്കാരനില്ല ,ഇടതിനു കുട്ടനാട് നഷ്ടപ്പെടും !

ആലപ്പുഴ :മനുഷ്യപ്പറ്റിന്റെ ആൾരൂപമായി കുട്ടനാട്ടുകാർ നെഞ്ചേറ്റിയ തോമസ് ചാണ്ടിക്ക് പകരക്കാരനില്ല.കുട്ടനാട്ടിൽ ഇടതിന് സീറ്റ് നഷ്ടപ്പെടാൻ സാധ്യത .എല്‍ഡിഎഫില്‍ എന്‍സിപിയുടെ സീറ്റാണ് കുട്ടനാട്. തോമസ് ചാണ്ടിയെ പോലെ ജനസമ്മിതിയുള്ള ഒരാളെ സ്ഥാനാര്‍ത്ഥിയായി കണ്ടെത്തുകയാണ് എന്‍സിപി നേരിടുന്ന വെല്ലുവിളി. അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നു തന്നെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാണ് പാര്‍ട്ടി നേതാക്കള്‍ ആലോചിക്കുന്നത്. കുട്ടനാടും കുവൈത്തും തമ്മിൽ സാമ്യമില്ലെങ്കിലും കുട്ടനാട്ടിലെ തോമസ് ചാണ്ടി ‘കുവൈത്ത് ചാണ്ടി’യെന്നാണ് അറിയപ്പെട്ടത്. പിതാവിന്റെ നാളികേര കച്ചവടത്തിൽ സഹായിച്ചു വള്ളം തുഴഞ്ഞ തഴമ്പുണ്ടായിരുന്നു ആ കൈകളിൽ.

കുവൈത്തിൽ ചെന്നു ബിസിനസ് സാമ്രാജ്യം പടുത്തുയർത്തുമ്പോഴും കുട്ടനാട്ടിൽ തന്നെ കാലുറപ്പിച്ചിരുന്നു. കുവൈത്തിൽ യുദ്ധം വെല്ലുവിളിച്ചപ്പോഴും രാഷ്ട്രീയ വിവാദങ്ങൾ ചിറ തകർത്തു വന്നപ്പോഴും കുലുങ്ങിയില്ല, ചാണ്ടി.അതെ ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക വിഷമകരം ആയിരിക്കും . അതേസമയം സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്ന് ശ്രുതിയുണ്ട്. ദീര്‍ഘനാളായി സീറ്റ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സിപിഎമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. എന്‍സിപിയ്ക്ക് പറ്റിയ ആളെ കിട്ടിയില്ലെങ്കില്‍ സിപിഎം പിന്തുണയോടെ സ്വതന്ത്രനേയോ പരിഗണിച്ചേക്കാനും മതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഡിഎഫില്‍ കേരളാകോണ്‍ഗ്രസിന്റെ സീറ്റാണ് കുട്ടനാട്. 2016 ല്‍ അഡ്വ: ജേക്കബ് ഏബ്രഹാമിനെ പരാജയപ്പെടുത്തിയായിരുന്നു തോമസ് ചാണ്ടി വിജയിച്ചത്. എന്നാല്‍ കേരളാകോണ്‍ഗ്രസില്‍ അടുത്ത കാലത്തായി ഉയര്‍ന്നു വന്നിട്ടുള്ള ജോസ് – ജോസഫ് തര്‍ക്കമാണ് യുഡിഎഫിന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തലവേദനയാകുക. ഇരു വിഭാഗവും എന്തുവില കൊടുത്തും സീറ്റ് തരപ്പെടുത്താനുള്ള ശ്രമത്തിലാണ്. ജേക്കബ് ഏബ്രഹാമിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ജോസഫ് പക്ഷത്തിന്റെ ശ്രമം. സീറ്റ് പിടിച്ചെടുക്കാന്‍ ജോസ് കെ മാണിയും രംഗത്തുണ്ട്.

കഴിഞ്ഞ തവണ ബിഡിജെഎസ് ശക്തമായി മത്സരം കാഴ്ച വെച്ച കുട്ടനാട്ടില്‍ ഇത്തവണ എന്‍ഡിഎ യില്‍ നിര്‍ണ്ണായകമാകുക ബിജെപി – ബിഡിജെഎസ് തര്‍ക്കമാകും. എന്‍ഡിഎയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സീറ്റ് ബിജെപി തിരിച്ചു പിടിക്കുമോ അതോ ബിഡിജെഎസിന് നല്‍കുമോ എന്നതാണ് ആശങ്ക. കഴിഞ്ഞ തവണ 33,000 വോട്ടുകള്‍ പിടിച്ച സുഭാഷ് വാസു എസ്എന്‍ഡിപി യൂണിയന്‍ നേതൃത്വവുമായുള്ള തര്‍ക്കം പരസ്യമാണ് താനും. കഴിഞ്ഞദിവസമായിരുന്നു കാന്‍സര്‍ ബാധിതനായി തോമസ് ചാണ്ടി മരണത്തിന് കീഴടങ്ങിയത്.മൂന്ന് മുന്നണികളിലും തര്‍ക്കത്തെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആശങ്കയിലാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഒട്ടും വിദൂരമല്ല എന്നതിനാല്‍ ഏറെ പ്രധാന്യത്തോടെയാണ് എല്‍ഡിഎഫും യുഡിഎഫും ബിജെപിയും എടുത്തിരിക്കുന്നത്.

Top