മോഡി പ്രഭാവം മങ്ങി !..പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നു.ഉപതിരഞ്ഞെടുപ്പുകളില്‍ 15ല്‍ 12ഉം ബിജെപി വിരുദ്ധ മുന്നണിക്ക്

ന്യൂഡല്‍ഹി: ഇന്ന് ഫലം പുറത്ത് വന്ന ലോക്‌സഭ-നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ കനത്ത ബി.ജെ.പിക്ക് കനത്ത തിരിച്ചടി.ചെങ്ങന്നൂര്‍ ഉള്‍പ്പെടെ ഇന്ന് ഫലം പുറത്തുവന്ന 11 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരിടത്ത് മാത്രമാണ് ബി.ജെ.പി വിജയിച്ചത്. ഉത്തരാഖണ്ഡിലെ തരളി മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുനി ദേവി ക്ഷായാണ് ബി.ജെ.പിക്ക് ആശ്വാസജയം സമ്മാനിച്ചത്. 1990 വോട്ടുകള്‍ നേടി കഷ്ടിച്ചാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി കടന്നുകൂടിയത്. ചെങ്ങന്നൂരില്‍ ഇടതു സ്ഥാനാര്‍ത്ഥി 20956 വോട്ടിന് വിജയിച്ചപ്പോള്‍ ബി.ജെ.പിക്ക് 2016ല്‍ ലഭിച്ചതിനേക്കാള്‍ 7412 വോട്ടുകള്‍ നഷ്ടപ്പെട്ടു.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടന്ന ഏറ്റവും വലിയ ഉപതിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി ബിജെപിക്ക് ആശാവല്ല .

10 സംസ്ഥാനങ്ങളിലായി നാല് ലോക്‌സഭാ സീറ്റുകളിലേക്കും 11 നിയമ സഭാ സീറ്റുകളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയും സഖ്യ കക്ഷികളും 12 ഇടങ്ങളിലും തോറ്റു. ബിജെപിക്ക് പുതിയ സീറ്റുകളില്‍ വിജയിക്കാനായില്ലെന്ന് മാത്രമല്ല, കൈയിലുള്ളത് പലതും നഷ്ടപ്പെടുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതില്‍ മൂന്നെണ്ണം ബിജെപിയുടേതും ഒന്ന് സഖ്യകക്ഷിയുടേതുമായിരുന്നു. തങ്ങളുടെ പ്രസിറ്റീജ് മണ്ഡലമായ ഉത്തര്‍പ്രദേശില െൈകരാന ഉള്‍പ്പെടെ രണ്ട് സീറ്റുകള്‍ ബിജെപിക്ക് നഷ്ടപ്പെട്ടു. മഹാരാഷ്ട്രയിലെ പാല്‍ഖര്‍ മണ്ഡലം മാത്രമാണ് ബിജെപിക്ക് നിലനിര്‍ത്താനായത്. നാഗാലാന്റ് ലോക്‌സഭാ മണ്ഡലത്തില്‍ സഖ്യ കക്ഷിയായ എന്‍ഡിപിപിയും ജയിച്ചു.11 അസംബ്ലി മണ്ഡലങ്ങളില്‍ രണ്ടെണ്ണം ബിജെപിയും രണ്ടെണ്ണം സഖ്യകക്ഷികളായ ജെഡിയു(ബിഹാര്‍), എസ്എഡി(പഞ്ചാബ്) എന്നിവയുടെയും സിറ്റിങ് സീറ്റുകളായിരുന്നു. ബിജെപിയില്‍ നിന്ന് ഒരെണ്ണം എസ്പി പിടിച്ചെടുത്തു. ഒന്ന് നിലനിര്‍ത്തി. സഖ്യകക്ഷികളുടെ രണ്ട് സീറ്റുകള്‍ ആര്‍ജെഡിയും കോണ്‍ഗ്രസും കൊണ്ടുപോയി.MODI SAD-

മൊത്തത്തില്‍ രണ്ട് ലോക്‌സഭാ സീറ്റുകള്‍ ഉള്‍പ്പെടെ അഞ്ച് മണ്ഡലങ്ങള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം പിടിച്ചെടുത്തു. 15 ലോക്‌സഭാ/അസംബ്ലി മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നാല്, ആര്‍എല്‍ഡി, ആര്‍ജെഡി, എസ്പി, സിപിഎം, എന്‍സിപി, ടിഎംസി ഒന്ന വീതം നേടി. ജാര്‍ഖണ്ഡില്‍ ജെഎംഎം രണ്ട് സീററുകളില്‍ വിജയിച്ചു.

ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് കൈരാന ലോക്‌സബാ മണ്ഡലത്തിലാണ്. ബിജെപി വിരുദ്ധ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മല്‍സരിച്ച തബസ്സും ഹസന്‍ ബീഗമാണ് ഇവിടെ വെന്നിക്കൊടി നാട്ടിയത്. 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് ഹുക്കും സിങ് വിജയിച്ച സീറ്റായിരുന്നു ഇത്. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സഹതാപ വോട്ട് പ്രതീക്ഷിച്ച് ഹുക്കും സിങിന്റെ മകളെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍, ആര്‍എല്‍ഡി സ്ഥാനാര്‍ഥി തബസ്സും ബീഗത്തിന് എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. അതോടെ, 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ സഖ്യത്തിന്റെ പ്രതീകം കൂടിയായി കൈരാന മാറി.

രാജ്യം ഉറ്റുനോക്കിയ രാഷ്ട്രീയ നാടകങ്ങള്‍ നടന്ന കര്‍ണാടകയിലെ ആര്‍.ആര്‍ നഗറില്‍ കോണ്‍ഗ്രസ് 41,000 വോട്ടിന് വിജയിച്ചു. ബി.ജെ.പി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിലി, ഗോമിയ മണ്ഡലങ്ങളില്‍ ജെ.എം.എം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പശ്ചിമ ബംഗാളിലെ മഹേഷ്തലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമുല്‍ കോണ്‍ഗ്രസ് 62896 വോട്ടിന് ചരിത്ര വിജയം നേടി. മേഘാലയിലെ ആംപതി, പഞ്ചാബിലെ ഷക്കോട്ട്, മഹാരാഷ്ട്രയിലെ പാള്‍സ്, കസിഡോണ്‍ എന്നീ സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. ആംപതിയില്‍ 3191 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് വിജയിച്ചത്. എന്നാല്‍ ഷക്കോട്ടില്‍ 38,802 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് വിജയിച്ചു. ബീഹാറിലെ ജോകിഘട്ടില്‍ ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യു പരാജയം രുചിച്ചു. ഇവിടെ ബി.ജെ.പി-ജെ.ഡി.യു സഖ്യത്തെ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥി ഷാനവാസ് 41224 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം കൂടുതല്‍ ശക്തിപ്പെടുന്നുവെന്ന സൂചനയാണ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും വ്യക്തമാക്കുന്നത്. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ യു.പിയിലെ കൈരാന മണ്ഡലത്തിലാണ് ബി.ജെ.പിക്ക് ഏറ്റവും വലിയ തിരിച്ചടി കിട്ടിയത്. ബി.ജെ.പിക്ക് അഭിമാന പോരാട്ടമായിരുന്നു കൈരാന ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം പിന്തുണച്ച ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥി തബസും ഹസന്‍ 55,000 വോട്ടുകള്‍ക്ക് വിജയിച്ചു.

Top