ഇന്ത്യക്കിട്ട് പണിയാൻ നോക്കി ഇന്ത്യയെ പിന്നിൽനിന്നു കുത്തിയ ട്രൂഡോ ട്രംപിൻറെ പിന്തുണയോടെ മോദി കൊടുത്ത പണിയിൽ കസേര തെറിച്ചു.കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു.മോദി കണ്ണുരുട്ടി !ട്രംപ് പണിതു. ട്രൂഡോ വീണു

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വെച്ചു. ഇന്ന് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. പാര്‍ട്ടിയുടെ അടുത്ത നേതാവിനെ തിരഞ്ഞെടുത്തതിന് ശേഷമായിരിക്കും രാജി എന്നും പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ഒൻപത് വർഷം അധികാരത്തിൽ ഇരുന്ന ശേഷമാണ് ട്രൂഡോയുടെ പടിയിറക്കം. ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടിയുടെ തലപ്പത്ത് നിന്ന് സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജനപ്രീതി കുത്തനെയിടിഞ്ഞ സാഹചര്യത്തിലാണ് ട്രൂഡോയുടെ രാജിവാർത്തകൾ പുറത്തുവന്നത്

രണ്ടാം പിണറായി സർക്കാരിന് 2021ൽ തുടർഭരണത്തിന് വഴിയൊരുക്കിയത് കോവിഡ് കാലത്തെ കിറ്റാണെന്ന് പറയുന്നവരുണ്ട്. എന്നാൽ ഈ ബുദ്ധി ഇതേവർഷം കാനഡയിൽ പ്രയോഗിച്ച നേതാവാണ് ജസ്റ്റിൻ ട്രൂഡോ. പക്ഷേ സംഗതി ഫലിച്ചില്ല. കാലാവധി തികയും മുൻപേ രാജിവയ്ക്കേണ്ടി വന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2019ലെ തിരഞ്ഞെടുപ്പിൽ മതിയായ ഭൂരിപക്ഷം ലഭിക്കാതിരുന്ന സ്വന്തം സർക്കാരിനെ കോവിഡ് കാലത്തെ ‘കരുതലിന്റെ’ കരുത്ത് സഹായിക്കുമെന്ന് കരുതിയാണ് ജസ്റ്റിൻ ട്രൂഡോ 2021ൽ ഇടക്കാല തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. സർക്കാരിന് രണ്ടു വര്‍ഷം കാലാവധി ബാക്കി നിൽക്കുന്ന വേളയിലായിരുന്നു ഇത്. എന്നിട്ടും ട്രൂഡോ വിചാരിച്ചതു പോലെ സംഭവം ‘കളറായില്ല’. കോവിഡ് കാലത്തെ സഹായങ്ങളുടെ കരുത്തിൽ കരകയറിയില്ലെങ്കിൽ പിന്നെന്തു ചെയ്യും എന്ന ആലോചനയായിരിക്കാം ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരിനെ ലക്ഷ്യംവയ്ക്കാൻ ട്രൂഡോയെ പ്രേരിപ്പിച്ചത്.

കാനഡയിലെ എട്ടുലക്ഷത്തോളം വരുന്ന സിഖ് വംശജരുടെ പ്രീതി സമ്പാദിക്കാൻ കൈവിട്ട കളിക്കിറങ്ങിയ ട്രൂഡോ ഒടുവിൽ നടുവൊടിഞ്ഞ് വീണിരിക്കുകയാണ്. ഇന്ത്യയെ പിന്നിൽനിന്നു കുത്തിതുടങ്ങിയ ട്രൂഡോ പാതിവഴിയെത്തിയപ്പോഴേക്കും അപകടം മണത്തിരുന്നു. ഒരു വേള ‘യു ടേൺ’ അടിക്കാനും അദ്ദേഹം ശ്രമിച്ചു. എന്നാല്‍ യുഎസ് തിരഞ്ഞെടുപ്പില്‍ ട്രംപ് ജയിച്ചതോടെ ട്രൂഡോയുടെ നില പരുങ്ങലിലായി. പ്രതിപക്ഷത്തും, സഖ്യകക്ഷിയിലും എന്തിന് സ്വന്തം കൂടാരത്തിൽ പോലും ഒറ്റപ്പെട്ടതോടെ തലതാഴ്ത്തി പടിയിറങ്ങുകയാണ് ട്രൂഡോ. ലിബറൽ പാർട്ടി നേതൃസ്ഥാനവും ഒഴിയേണ്ടി വന്നു. 9 വർഷമായി കാന‍‍‍ഡയുടെ പ്രധാനമന്ത്രിയാണ് ട്രൂഡോ. എങ്ങനെയാണ് ട്രൂഡോ കാനഡയിൽ 3 വട്ടം പ്രധാനമന്ത്രിയായത്? ഹാട്രിക് ജയവുമായി അധികാരം തുടർന്ന ജസ്റ്റിൻ ട്രൂഡോ ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിയത് എങ്ങനെയാണ്? കാനഡയിൽ ട്രൂഡോ ഭരണത്തിന് അന്ത്യം സംഭവിക്കുമ്പോൾ ഇന്ത്യ– കാനഡ ബന്ധത്തിൽ എന്തെല്ലാം മാറ്റങ്ങളാകും ഉണ്ടാവുക? കുടിയേറ്റത്തിൽ ഉൾപ്പെടെ ഇത് ശുഭപ്രതീക്ഷ പകരുമോ?

ഒക്ടോബറിൽ ഏകദേശം 20ഓളം എംപിമാർ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് കത്തിൽ ഒപ്പിട്ടിരുന്നു. ട്രൂഡോയുടെയും സർക്കാറിന്റെ ജനപ്രീതി കുത്തനെയിടിഞ്ഞിരുന്നു. പണപ്പെരുപ്പം, ഭവന പ്രതിസന്ധി, കുടിയേറ്റം തുടങ്ങി നിരവധി പ്രതിസന്ധികളാണ് സർക്കാർ നേരിടുന്നത്. ഡിസംബർ 16-ന്, ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചിരുന്നു. ട്രൂഡോയോട് വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു രാജി.

Top