ബംഗളൂരു: തൊണ്ടയില്‍ കാന്‍സര്‍ബാധിക്കുന്നവര്‍ക്ക് ശബ്ദം പോകാനുള്ള സാധ്യത കൂടുതലാണ്. കൃത്രിമ ശബ്ദവാഹിനിക്ക് 20,000 രൂപമുതലാണ് ചിലവ്. എന്നാല്‍ ബംഗളൂരിലെ ഓങ്കോളജിസ്റ്റായ ഡോ. വിശാല്‍ റാവു വെറും അന്‍പതുരൂപയ്ക്ക് സംസാരശേഷി വീണ്ടെടുക്കാന്‍ കഴിയുന്ന ഉപകരണം കണ്ടുപിടിച്ചു. ഇന്ത്യയിലെ കാന്‍സര്‍ ചികിത്സയിലെ നാഴികക്കല്ലെന്നാണ് ഇതിനെ പറയുന്നത്. നിര്‍ദ്ദനരായ രോഗികള്‍ക്ക് കൃത്രിമശബ്ദവാഹിനി ഘടിപ്പിക്കുക അസാധ്യമാണ്. എന്നാല്‍ അവരുടെ ഉള്ളില്‍ സംസാരിക്കാനുള്ള പ്രവണത ഉണ്ടായിക്കൊണ്ടിരിക്കും. അതുകൊണ്ടാണ് പുതിയ ഉപകരണം കണ്ടുപിടിച്ചതെന്നത് ഡോ. വിശാല്‍ റാവു പറഞ്ഞു. ആം വോയ്‌സ് പ്രോസ്‌തെസിസ് എന്നാണ് ഈ ഉപകരണത്തിന്റെ പേര്. ഇതിന് 25 ഗ്രാം ഭാരമാണുള്ളത്. ഇതിന്റെ പരീക്ഷണം വലിയ വിജയമായിരുന്നു. 55 കാരനായ രാമകൃഷ്ണനിലാണ് ഈ പരീക്ഷണം ആദ്യം നടത്തിയത്. തൊണ്ടയിലെ കാന ്‌സറിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ശബ്ദപേടകം നീക്കം ചെയ്തിരുന്നു. നിര്‍ദ്ധനനായ രാമകൃഷ്ണനില്‍ ആം വോയ് പ്രോതെസിസ് വിജയമായിരുന്നു. ഇന്ത്യയൊട്ടാകെ ഈ ഉപകരണം വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് വിശാല്‍ റാവു.
കാന്‍സര്‍ ചികിത്സാരംഗത്ത് എന്നും ഒട്ടേറെ പഠനങ്ങളും പരീക്ഷണങ്ങളും നടക്കുന്നുണ്ട്. അടുത്തിടെ വേദനാജനകമായ ബയോപ്‌സി പരിശോധന ഒഴിവാക്കി രക്തപരിശോധനയില്‍ നിന്നും കാന്‍സര്‍ ബാധകണ്ടെത്താമെന്ന് ഗവേഷകര്‍ കണ്ടുപിടിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ രോഗം നേരത്തേ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില സൂചനകളെക്കുറിച്ചും ഗവേഷകര്‍ നടത്തിയ പഠനം വിജയിച്ചിരിക്കുന്നു. ശരീരത്തില്‍ കാന്‍സര്‍ സാധ്യതയുണ്ടെന്ന വ്യക്തമായ സൂചനയായി കണക്കാക്കാവുന്ന ചിലകാര്യങ്ങളാണ് കീലി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. രക്തം മൂത്രം എന്നിവയില്‍ വരുന്ന മാറ്റങ്ങളെല്ലാം ശ്രദ്ധനല്‍കേണ്ടതാണെന്ന് ഗവേഷകര്‍ പറയുന്നു. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണത്തിലുണ്ടാവുന്ന കുറവും രോഗത്തിനുള്ള ഒരു സൂചനയായിരിക്കും. റെക്ടല്‍ ബ്ലീഡിങ്, രക്തം ചുമച്ച് തുപ്പുക, മാറിടത്തില്‍ തടിപ്പുണ്ടാവുക, വിഴുങ്ങാന്‍ ബുദ്ധിമുട്ട് തോന്നുക, ആര്‍ത്തവവിരാമത്തിന് ശേഷവും രക്തസ്രാവുമുണ്ടാവുത ഇവയെല്ലാം നിരീക്ഷിക്കേണ്ടതാണെന്ന് ഗവേഷകര്‍ പറയുന്നു. മാറിടത്തിലെ വ്യത്യാസങ്ങളും, അസമയത്തുള്ള രക്തസ്രാവവുമെല്ലാം സ്ത്രീകളുടെ കാര്യത്തില്‍ വളരേ ശ്രദ്ധിക്കേണ്ടതാണ്. സ്തനാര്‍ബുദം, ഗര്‍ഭാശായഗള കാന്‍സര്‍ എന്നിവയുടെയെല്ലാം പ്രധാന സൂചനകളാണിത്. യുകെയിലെ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ പറയുന്നത്. ആരോഗ്യപരമായി എന്ത് അസാധാരണത്വം തോന്നിയാലും വ്യക്തികള്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നാണ്. അമ്പത്തിയഞ്ച് വയസ്സിന് താഴെ പ്രായമുള്ളവരില്‍ പലപ്പോഴും ആദ്യം സൂചനകള്‍ കണ്ടേക്കില്ല, ചിലപ്പോള്‍ കാണുന്നത് ഒന്നോ രണ്ടോ സൂചനകള്‍ മാത്രമായിരിക്കും. അമ്പത്തിയഞ്ചിന് മുകളിലുള്ളവരില്‍ ഉമിനീര്‍ വിഴുങ്ങുമ്പോള്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് കാണുകയാണെങ്കില്‍ തൊണ്ടയില്‍ അര്‍ബുദമുണ്ടോയെന്നകാര്യം ശ്രദ്ധിക്കണം. അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളിലും പുരുഷന്മാരിലും മൂത്രത്തില്‍ രക്തം കലര്‍ന്നിരിക്കുന്നത് കണ്ടാലും ശ്രദ്ധ നല്‍കണം എന്നാണ് ഗവേഷകര്‍ പറയുന്നത്
കാന്‍സറിന്റെ ലക്ഷണങ്ങള്‍:
കാന്‍സര്‍ കണ്ടെത്താനുള്ള പ്രധാന ടെസ്റ്റ് ആണ് സ്‌ക്രീനിംഗ് ടെസ്റ്റ്. മിക്ക ആശുപത്രികളിലും ഈ സൗകര്യം ലഭ്യമാണ്. കാന്‍സറിന് മാത്രമായി രോഗലക്ഷണങ്ങളില്ലെന്നതുകൊണ്ട് തന്നെ ഈ രോഗം തിരിച്ചറിയാനും താമസമെടുക്കും.
പലതും മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങളായും പ്രത്യക്ഷപ്പെടുന്നവയാകും. എന്നിരിക്കിലും താഴെ പറയുന്നവ കാന്‍സറിന്റെ ലക്ഷണങ്ങളായി കണക്കാക്കാവുന്നതാണ്.
തൊലിയിലെ കാന്‍സര്‍ തൊലിപ്പുറത്തെ മാറ്റങ്ങളില്‍ നിന്ന് മനസിലാക്കാം. തൊലിപ്പുറത്ത് പാടോ മറുകോ കാണാം. വായക്കകത്ത് വിട്ട് മാറാത്ത വ്രണങ്ങളും മറ്റും വായയിലെ കാന്‍സറിന്റെ ലക്ഷണങ്ങളാവാം.
ചില കാന്‍സറിന്റെ ലക്ഷണങ്ങള്‍ പ്രകടമായി കാണാത്തതുമാകാം. ചില ബ്രെയിന്‍ ട്യൂമറുകള്‍ തുടക്കം മുതല്‍ക്കെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതാകും. ഉദാഹരണത്തിന് ഗ്രഹണം അഥവാ ജ്ഞാനത്തെയാണ് ബ്രെയിന്‍ ട്യൂമര്‍ ബാധിക്കുക.
പനി, അമിതക്ഷീണം, അടിക്കടി ശരീരം വിയര്‍ക്കല്‍, അനീമിയ, ശരീരഭാരം കുത്തനെ കുറയല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ സാധാരണമാണ്.
കാന്‍സര്‍ കോശങ്ങള്‍ ശരീരത്തിലെ എനര്‍ജി ഉപയോഗിക്കുകയും നോര്‍മല്‍ ആയ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ വിപരീതമായി ബാധിക്കുകയും ചെയ്യും.
പനി, അമിതക്ഷീണം, അടിക്കടി ശരീരം വിയര്‍ക്കല്‍, അനീമിയ, ശരീരഭാരം കുത്തനെ കുറയല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ സാധാരണമാണ്.
ഇതേ കാരണങ്ങള്‍ പല കാന്‍സര്‍ രോഗങ്ങളുടെയും ലക്ഷണമായി കാണാറുണ്ട്. ഉദാഹരണത്തിന് തൊണ്ടയടപ്പും കഫക്കെട്ടും ശ്വാസകോസത്തിലെ കാന്‍സറിന്റെ ലക്ഷണമായും തൊണ്ടയിലെ കാന്‍സറിന്റെ ലക്ഷണമായും വരാം.
കാന്‍സര്‍ പടര്‍ന്ന് കഴിഞ്ഞാല്‍ പുതിയതായി പടര്‍ന്ന ഭാഗത്ത് ഇതിന് പുറമെ മറ്റ് ലക്ഷണങ്ങളും കാണും. ഗ്രന്ഥികളും മറ്റും വീര്‍ത്ത് മുഴ പ്രത്യക്ഷപ്പെടുന്നതും സാധാരണമാണ്.
കാന്‍സര്‍ തലച്ചോറിലേക്ക് പടരുമ്പോള്‍ രോഗിക്ക് തലവേദനയും തലകറക്കവും വിറയലുമൊക്കെ പ്രകടമാകും. ശ്വാസകോശത്തിലേക്ക് പടരുന്നതോടെ കഫരോഗങ്ങള്‍ വര്‍ധിക്കുകയും ശ്വാസോച്ച്വാസത്തിന് ബുദ്ധിമുട്ടുകയും ചെയ്യും. അതിനുറമെ കരള്‍ വികസിക്കുകയും മഞ്ഞപ്പിത്തം ബാധിക്കുകയും എല്ലുകളില്‍ വേദന അനുഭവപ്പെടുകയും ചെയ്യും
വിവിധ തരത്തിലുള്ള കാന്‍സറുകള്‍
കാന്‍സറിനെ പ്രധാനമായും അഞ്ച് വിഭാഗങ്ങളായി തിരിക്കാം.
1) കാര്‍സിനോമാസ്:
ശ്വാസകോശം, സ്തനം, വന്‍കുടല്‍ എന്നിവയിലെ കോശങ്ങള്‍ക്ക് കേടു വന്ന് സംഭവിക്കുന്ന ക്യാന്‍സര്‍ ആണിത്.
2)സര്‍ക്കോമാസ്:
എല്ല്, തരുണാസ്ഥി, കൊഴുപ്പ്, മസിലുകള്‍, മറ്റ് കോശങ്ങള്‍ എന്നിവയിലെ കോശങ്ങളെ ബാധിക്കുന്ന തരം കാന്‍സര്‍ ആണിത്.
3) ലിംഫോമാസ്:
രോഗപ്രതിരോധ വ്യവസ്ഥയെയും സന്ധികളെയുംകോശദ്രാവകങ്ങളെയും ബാധിക്കുന്ന തരത്തിലുള്ള കാന്‍സര്‍ ആണിത്.
4) ലുക്കീമിയ:
അസ്ഥിയിലും മജ്ജയിലും ആരംഭിച്ച് ഒടുവില്‍ രക്തത്തിലേക്ക് പടരുന്ന കാന്‍സര്‍ ആണിത്.
5)അഡെനോമസ്:
തൈറോയ്ഡ്, പിറ്റിയൂവിറ്ററി ഗ്രന്ഥി, അഡ്രീനല്‍ ഗ്രന്ഥി, മുതലായവയെ ബാധിക്കുന്ന കാന്‍സര്‍ ആണിത്.
കാന്‍സറിനെ നേരത്തെ കണ്ടുപിടിച്ച് ചികിത്സ തേടുന്നത് രോഗത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കും.
ഡോക്ടര്‍മാര്‍ രോഗ ലക്ഷണങ്ങളിലൂടെയും മറ്റ് ചില മാര്‍ഗങ്ങളിലൂടെയുമാണ് കാന്‍സറിനെ തിരിച്ചറിയുന്നത്. എക്‌സ്‌റേ, സി.ടി സ്‌കാന്‍, എം.ആര്‍.ഐസ്‌കാന്‍, പി.ഇ.ടി സ്‌കാന്‍, അള്‍ട്രാ സൗണ്ട് സ്‌കാന്‍ തുടങ്ങിയ ടെസ്റ്റുകളിലൂടെ എവിടെയാണ് ട്യൂമര്‍ സ്ഥിതി ചെയ്യുന്നതെന്നും ഏതെല്ലാം ഭാഗത്തെ ട്യൂമര്‍ ബാധിക്കുമെന്നും കണ്ടെത്താം.
ഇതിന് പുറമെ ശരീരത്തിനകത്തെ ചില അസ്വാഭാവിക മാറ്റങ്ങള്‍ നിര്‍ണ്ണയിക്കാന്‍ എന്‍ഡോസ്‌കോപ്പിയും ഡോക്ടര്‍മാര്‍ സ്വീകരിക്കാറുണ്ട്.
ലൈറ്റും ക്യാമറയും വച്ചുള്ള കട്ടിയുള്ള ട്യൂബ് കൊണ്ടുള്ള എന്‍ഡോസ്‌കോപ്പി ടെസ്റ്റ് ശരീരത്തിനകത്തെ അസ്വാഭാവിക മാറ്റങ്ങള്‍ നിര്‍ണ്ണയിക്കാനുള്ളതാണ്.
കാന്‍സര്‍ സെല്‍ കണ്ടെത്തി അവയെ മൈക്രോസ്‌കോപ്പിലൂടെ നിരീക്ഷിച്ച് കാന്‍സറിനെ നിര്‍ണ്ണയിക്കുന്നതാണ് ഏറ്റവും ഉത്തമം. ഈ പ്രക്രിയയെയാണ് ബയോപ്‌സി എന്ന് പറയുന്നത്.
രക്തം ടെസ്റ്റ് ചെയ്യുന്നതിലൂടെ ഇത് മനസിലാക്കാന്‍ കഴിയുകയും കാന്‍സര്‍ നിര്‍ണ്ണയിക്കാനാവുകയും ചെയ്യും.
മറ്റ് രീതിയിലുള്ള മോളിക്യൂലര്‍ ടെസ്റ്റുകളും ലഭ്യമാണ്. ഡോക്ടര്‍ നിങ്ങളുടെ ശരീരത്തിലെ ഷുഗര്‍, കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയെ മോളിക്യൂലര്‍ ലെവലില്‍ പരിശോധിക്കുന്നതാണിത്.
ഉദാഹരണത്തിന് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബ്ലഡ് ടെസ്റ്റിലൂടെ മനസിലാക്കാം. കാരണം, കാന്‍സര്‍ ബാധിച്ച പ്രോസ്‌റ്റേറ്റ് സെല്ലുകള്‍ പി.എസ്.എ(പ്രോസ്‌റ്രേറ്ര് സ്‌പെസിഫിക് ആന്റിജെന്‍) എന്നൊരു കെമിക്കല്‍ ഉയര്‍ന്ന അളവില്‍ രക്തത്തിലേക്ക് പുറപ്പെടുവിക്കും.
രക്തം ടെസ്റ്റ് ചെയ്യുന്നതിലൂടെ ഇത് മനസിലാക്കാന്‍ കഴിയുകയും കാന്‍സര്‍ നിര്‍ണ്ണയിക്കാനാവുകയും ചെയ്യും.
കാന്‍സര്‍ നിര്‍ണ്ണയിച്ച് കഴിഞ്ഞാല്‍ കാന്‍സര്‍ എത്രമാത്രം പരക്കുമെന്നും കാന്‍സറിന്റെ ഏത് ഘട്ടമാണെന്നും മനസിലാക്കാന്‍ കഴിയും. കാന്‍സറിന്റെ ഘട്ടത്തെ അനുസരിച്ചായിരിക്കും തുടര്‍ചികിത്സയെക്കുറിച്ച് ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കുക.
കാന്‍സര്‍ സ്‌റ്റേജിനെ മനസിലാക്കുന്ന ഏറ്റവും സാധാരണമായ മെത്തേഡ് ആണ് ടി.എന്‍.എം സിസ്റ്റം.
അതില്‍ T(14)യില്‍ ട്യൂമറിന്റെ വലിപ്പവും വ്യാപ്തിയുമെല്ലാമാണ് ഇതിലൂടെ മനസിലാകുന്നത്.
N(03) ല്‍ ലിംഫ് നോഡുകള്‍ അഥവാ കോശദ്രാവകങ്ങളിലൂടെ കാന്‍സര്‍ ഏതെല്ലാം ഭാഗത്തേക്ക് പടരുമെന്നാണ് ഈ സ്‌റ്റേജില്‍ മനസിലാക്കുന്നത്.
M(01) ല്‍ ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് പടരുമോ എന്നാണ് ഇവിടെ സ്ഥിരീകരിക്കുന്നത്.
ലിംഫ് നോഡുകളിലേക്കോ മറ്റ്അവയവങ്ങളിലേക്കോ പടരാത്ത ചെറിയ ട്യൂമര്‍ T1,N0,M0 എന്നീ സ്‌റ്റേജിലാണ് ഉള്‍പ്പെടുക.
കാന്‍സര്‍ എങ്ങനെ ചികിത്സിക്കണം:
ഏത് തരത്തിലുള്ള കാന്‍സര്‍ ആണ് ശരീരത്തെ ബാധിച്ചിരിക്കുന്നത്, കാന്‍സറിന്റെ ഘട്ടം ഏതാണ്, ആരോഗ്യ നില, മറ്റ് ആരോഗ്യ സവിശേഷതകള്‍, പ്രായം എന്നിവയെ ആശ്രയിച്ചാണ് കാന്‍സറിന് ചികിത്സ തീരുമാനിക്കുക.
കാന്‍സറിന് ഒരു സിംഗിള്‍ ട്രീറ്റ്‌മെന്റ് ലഭ്യമല്ല. സംയുക്ത തെറാപ്പികളും പാലീയേറ്റീവ് കെയറും രോഗിക്ക് പലപ്പോഴായി ലഭ്യമാക്കും.
സര്‍ജറി, റേഡിയേഷന്‍, കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, ഹോര്‍മോണ്‍ തെറാപ്പി, ജീന്‍ തെറാപ്പി തുടങ്ങിയവയാണ് കാന്‍സറിന്റെ ചികിത്സകള്‍.
സര്‍ജറി:
കാന്‍സറിന് ലഭ്യമാക്കുന്ന ഏറ്റവും പുരാതനമായ ചികിത്സയാണ് സര്‍ജറി.കാന്‍സര്‍ ശരീരത്തില്‍ അധികമൊന്നും പടര്‍ന്നിട്ടില്ലെങ്കില്‍ സ്വീകരിക്കാവുന്ന ചികിത്സാരീതിയാണ് സര്‍ജറി. പ്രോസ്‌റ്റേറ്റ്, സ്തനം, വൃഷണം എന്നിവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്കാണ് ഈ രീതി ഏറെ അഭികാമ്യം.
സര്‍ജറിയിലൂടെ ചെയ്യുന്നത് കാന്‍സര്‍ ബാധിച്ച ശരീര ഭാഗം നീക്കം ചെയ്യലാണ്. പടര്‍ന്ന് കഴിഞ്ഞാലും കാന്‍സര്‍ സെല്ലുകളെ മുഴുവനായി സര്‍ജറിയിലൂടെ നീക്കം ചെയ്യാം.
റേഡിയേഷന്‍:
കാന്‍സര്‍ ബാധിച്ച ശരീരഭാഗത്തിലെ കോശങ്ങളെ റേഡിയേഷന്‍ രശ്മികള്‍ ഉപയോഗിച്ച് നശിപ്പിച്ച് കളയുകയാണ് റേഡിയേഷനിലൂടെ. റേഡിയോതെറാപ്പി അഥവാ റേഡിയേഷന്‍ ഹൈ എനര്‍ജി രശ്മികളിലൂടെ കാന്‍സര്‍ സെല്ലുകളെ ഇല്ലാതാക്കുന്നു.
പ്രത്യേക മെഷീനില്‍ നിന്നുണ്ടാക്കുന്ന എക്‌സ് റേകളിലൂടെയോ റേഡിയം പോലുള്ള മെറ്റലുകളില്‍ നിന്നുള്ള ഗാമാ രശ്മികളിലൂടെയോ ആണ് റേഡിയോ തെറാപ്പി ചെയ്യുന്നത്.
ചില അവസരങ്ങളില്‍ ലുക്കീമിയയും ലിംഫോമയും ഹോര്‍മോണ്‍ ചികിത്സയിലൂടെ മാറ്റാവുന്നതാണ്.
കീമോതെറാപ്പി:
ശരീരത്തിലെ കാന്‍സര്‍ കോശങ്ങളെ മരുന്നുപയോഗിച്ച് രക്തത്തിലൂടെ നശിപ്പിക്കുന്ന രീതിയാണ് കീമോതെറാപ്പി.
ശരീത്തിലെ മിക്ക അവയവങ്ങളിലേക്കും പടര്‍ന്നിട്ടുള്ള കാന്‍സറിനാണ് ഈ ചികിത്സ സ്വീകരിക്കുന്നത്. ലുക്കീമിയ, ലിംഫോമ, പോലുള്ള രോഗങ്ങള്‍ക്കാണ് സാധാരണ കാമോതെറാപ്പി സ്വീകരിക്കുന്നത്.
മുടികൊഴിച്ചില്‍, തളര്‍ച്ച, ഛര്‍ദ്ദി, മനംപിരട്ടല്‍ തുടങ്ങിയവ ഇതിന്റെ അനന്തരഫലങ്ങളാണ്.
ഇമ്മ്യൂണോതെറാപ്പി:
ട്യൂമറിനോട് പൊരുതി നില്‍ക്കാന്‍ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ വര്‍ധിപ്പിക്കുകയാണ് ഇമ്മ്യൂണോതെറാപ്പിയിലൂടെ ലക്ഷ്യമിടുന്നത്.
ലോക്കല്‍ ഇമ്മ്യൂണോതെറാപ്പിയിലൂടെ രോഗം ബാധിച്ച സ്ഥാനത്ത് ഇന്‍ജെക്ഷന്‍ വെക്കുകയാണ് ആദ്യം ചെയ്യുക.
ഹോര്‍മോണ്‍ തെറാപ്പി:
ചില കാന്‍സറുകള്‍ പ്രധാനമായും ചില തരത്തിലുള്ള ഹോര്‍മോണുകളുമായി ബന്ധപ്പെട്ടിരിക്കുന്നവയാകും. സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.
ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പാദനത്തില്‍ മാറ്റം വരുത്തുകയാണ് ഇവിടെ ചെയ്യുന്നത്. ഇതിലൂടെ കാന്‍സര്‍ കോശങ്ങള്‍ വളരുന്നത് നില്‍ക്കുകയും പൂര്‍ണ്ണമായും നശിക്കുകയും ചെയ്യും.
സ്തനാര്‍ബുദത്തിന് ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്റെ അളവ് കുറക്കുകയും പ്രോസ്‌റ്റേറ്റ് കാന്‍സറിന് ടെസ്‌റ്റോസ്‌റ്റോറോണിന്റെ ഉല്‍പ്പാദനത്തിന്റെ അളവ് കുറക്കുകയും ചെയ്യും.
ചില അവസരങ്ങളില്‍ ലുക്കീമിയയും ലിംഫോമയും ഹോര്‍മോണ്‍ ചികിത്സയിലൂടെ മാറ്റാവുന്നതാണ്.
ജീന്‍ തെറാപ്പി:
കാന്‍സറിന് കാരണമായ നശിച്ച ജീനിനെ ഇല്ലാതാക്കി തല്‍സ്ഥാനത്ത് പുതിയ ഒന്നിനെ സ്ഥാപിക്കുകയാണിവിടെ ചെയ്യുന്നത്. ജീന്‍ തെറാപ്പി കാന്‍സര്‍ ചികിത്സാ രംഗത്തെ ഏറ്റവും പുതിയ ചികിത്സാരീതിയാണ്. എന്നാല്‍ മറ്റ് ചികിത്സകളുടേത് പോലെ ഫലപ്രദമായ ചികിത്സയല്ലിത്.
കാന്‍സറിനെ എങ്ങനെ തടയാം?
ചില ശീലങ്ങള്‍ ഒഴിവാക്കുന്നതിലൂടെ തന്നെ കാന്‍സര്‍ വരാനുള്ള സാധ്യത ഒരു പരിധി വരെ ഇല്ലാതാക്കാവുന്നതാണ്.
പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുന്നതിലൂടെ ശ്വാസകോശം, തൊണ്ട, വായ, കരള്‍ എന്നിവിടങ്ങളെ ബാധിക്കുന്ന കാന്‍സറിനെ ഒരു പരിധി വരെ തടയാവുന്നതാണ്.
തണലത്ത് നടക്കുക, വെയിലത്ത് നടക്കുമ്പോള്‍ തൊപ്പി ധരിക്കുക, സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക എന്നതിലൂടെയൊക്കെ അമിതമായ വെയില്‍ ഒഴിവാക്കുന്നതിലൂടെ തൊലിപ്പുറത്തെ കാന്‍സറിനെ തടയാവുന്നതാണ്.
ഡയറ്റും കാന്‍സര്‍ തടയുന്നതിന് സ്വീകരിക്കാവുന്ന മാര്‍ഗമാണ്. കാരണം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണവും കാന്‍സറും തമ്മിലും വളരെയധികം ബന്ധമുണ്ട്.
സ്തനാര്‍ബുദത്തെ സ്വയം പരിശോധനയിലൂടെ മുന്‍കൂട്ടി അറിയാവുന്നതാണ്
കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍, ശുദ്ധമായ പച്ചക്കറി, പഴങ്ങള്‍ എന്നിവ ഉപയോഗിക്കുക, ധാന്യങ്ങള്‍ ഉപയോഗിക്കുക എന്നിവയിലൂടെ കാന്‍സര്‍ വരാനുള്ള സാധ്യത തടയാവുന്നതാണ്.
ചില കാന്‍സറുകളെ തടയാനായി വാക്‌സിനേഷനുകളും ലഭ്യമാണ്. കരള്‍ അര്‍ബുദത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് ബി വൈറസിനെ പ്രതിരോധിക്കാന്‍ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ ഉപയോഗിക്കാം.
സ്തനാര്‍ബുദത്തെ സ്വയം പരിശോധനയിലൂടെ മുന്‍കൂട്ടി അറിയാവുന്നതാണ്.
കാന്‍സര്‍ ബാധിച്ചെന്നറിഞ്ഞാലും മനോധൈര്യം കൈവിടാതിരിക്കലാണ് പ്രധാനമായും വേണ്ടത്. കാലവും ചികിത്സാ രീതികളും മാറിയ ഈ കാലത്ത് കാന്‍സറിനെ മരണത്തെപ്പോലെ ഭയക്കേണ്ട കാര്യമില്ല. തുടക്കത്തില്‍ തന്നെ ചികിത്സ സ്വീകരിച്ചാല്‍ മാറ്റാവുന്നതാണ് പല കാന്‍സര്‍ രോഗങ്ങളും.