ഇവ കാന്‍സര്‍ എന്ന മാരകരോഗത്തിന്റെ പ്രാരംഭ ലക്ഷണമാകാം

മച്ച് തുപ്പുന്ന കഫത്തില്‍ രക്തത്തിന്റെ സാന്നിദ്ധ്യമുണ്ടോ? ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപെ്പടുന്നുണ്ടോ? എങ്കില്‍ ഉടന്‍ ഒരു ഡോക്ടറെ കാണുക. കാരണം ഇവ കാന്‍സര്‍ എന്ന മാരകരോഗത്തിന്റെ പ്രാരംഭ ലക്ഷണമാകാം. ബ്രിട്ടണിലെ കീല്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കാന്‍സര്‍ രോഗത്തിന്റെ ഏറ്റവും അടുത്ത ലക്ഷണങ്ങള്‍ കണ്ടെത്തി.
മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക, വിളര്‍ച്ച, സ്തനങ്ങളിലെ മുഴകള്‍, ആര്‍ത്തവ വിരാമശേഷമുള്ള അസാധാരണ രക്തസ്രാവം, പ്രോസ്‌റ്റേറ്റിലെ മുഴകള്‍, മലദ്വാരത്തിലൂടെയുളള രക്തസ്രാവം എന്നിവയാണ് ക്യാന്‍സറിനോട് അടുത്ത് നില്‍ക്കുന്ന മറ്റ് ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങളെല്‌ളാം ക്യാന്‍സര്‍ രോഗമാവണമെന്ന് നിര്‍ബ്ബന്ധമിലെ്‌ളങ്കിലും ഇവയിലേതെങ്കിലും ഒരു ലക്ഷണമുണ്ടെങ്കില്‍ അത് ക്യാസറിന്റെ തുടക്കമാകാനുള്ള സാദ്ധ്യത 20% കൂടുതലാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്ന് ശ്രദ്ധയില്‍പെ്പടുന്ന നിമിഷം ഡോക്ടറെ കണ്ട് വിദഗ്ധ പരിശോധന നടത്തുക.CANCER- Syptoms alert
55 വയസിനു താഴെ ഉള്ളവരില്‍ സ്തനങ്ങളിലെ മുഴകളും മലദ്വാരത്തിലൂടെയുള്ള രക്തസ്രാവവുമാണ് കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളായി കണ്ടെത്തിയത്. 55 വയസ്‌സ് കഴിഞ്ഞവരില്‍ പ്രത്യേകിച്ചും പുരുഷന്മാരില്‍ ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട് അന്നനാള ക്യാന്‍സറിന്റെ ലക്ഷണമാകാം. 60 വയസ്‌സിനുമേലുള്ള പുരുഷന്മാരിലും സ്ത്രീകളിലും മൂത്രത്തില്‍ രക്തത്തിന്റെ അംശം കണ്ടാലുടന്‍ ഒരു ഡോക്ടറെ കണ്ട് പരിശോധനയ്ക്ക് വിധേയനാകണം. എന്നാല്‍, ഈ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോഴെ അത് കാന്‍സര്‍ ആണെന്ന് ഉറപ്പിച്ച് നീറി നീറി മരിക്കേണ്ടെന്നും ശാസ്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. എങ്കിലും ഈ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ ചികിത്സയ്ക്ക് വിധേയനാവുന്നത് കാന്‍സര്‍ തുടക്കത്തിലേ കണ്ടെത്താനും പുതുജീവിതത്തിലേയ്ക്ക് രോഗിയെ തിരിച്ചുകൊണ്ടുവരാനും വഴിയൊരുക്കും.

Top