സ്മൃതി ഇറാനിയുടെ കാര്‍ അപകടത്തില്‍ പെട്ടു;ബൈക്ക് യാത്രികന്‍ മരിച്ചു,മന്ത്രിയുടെ ഡ്രൈവര്‍ക്കും രണ്ട് പോലീസുകാറ്ക്കും പരിക്ക്.

ലക്‌നൗ: മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. യമുന എക്‌സ്പ്രസ് ഹൈവേയില്‍ വച്ചാണ് മന്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടെത്. വൃന്ദാവനില്‍ നിന്ന് ബിജെപിയുടെ യുവജന വിഭാഗത്തിന്റെ പരിപാടിയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു സ്മൃതി ഇറാനി. അപകടത്തില്‍ സ്മൃതി ഇറാനിയുടെ കൈയിനും കാലിനും പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. മന്ത്രിയുടെ കാറിനു പിന്നാലെ വന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ആഗ്ര കാളിന്ദി വിഹാര്‍ സ്വദേശി രമേഷ് കുമാറാണ് മരിച്ചത്. സ്മൃതി ഇറാനിയുടെ കാര്‍, നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ വരികയായിരുന്ന കാറും ബൈക്കും കൂട്ടിയിടിക്കുകയും ചെയ്തു. ഈ അപകടത്തിലാണ് ബൈക്ക് യാത്രികനായ ആഗ്ര സ്വദേശി മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മന്ത്രിയുടെ വാഹനത്തിന് അകമ്പടി പോകുകയായിരുന്ന രണ്ടുപൊലീസുകാരെ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴ പെയ്തതിനെ തുടര്‍ന്നുണ്ടായ മൂടലാണ് അപകടത്തിലേക്കു നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും, ഡ്രൈവര്‍ക്കും രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.

അതേസമയം, താന്‍ സുരക്ഷിതയാണെന്ന് സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇറാനി അവിടെ നിന്ന് പോയത്. സഹായിച്ച എല്ലാവര്‍ക്കും നന്ദിയും മന്ത്രി രേഖപ്പെടുത്തി.

Top