കുറ്റവാളികളെ ചീട്ടിട്ടു പിടിക്കാന്‍ ചൈനീസ് പൊലീസ്; കള്ളന്‍മാര്‍ ഇനി കയ്യില്‍ ഒതുങ്ങും..!

ബെയ്ജിങ്: പിടികിട്ടാപുള്ളികളുടെ ചിത്രങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ കണ്ടിട്ടുണ്ടാവാം, നഗരത്തിലെ ഷോപ്പിങ് മാളുകളില്‍ കണ്ടിട്ടുണ്ടാകാം.. മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടാകാം.. എന്നാല്‍, ഇതിനെയെല്ലാം കവച്ചു വച്ച് ഒരു പടി കടന്നാണ് ചൈനീസ് പൊലീസ് ഇപ്പോള്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. – പിടികിട്ടാപുള്ളികളുടെയെല്ലാം ചിത്രങ്ങള്‍ ചീട്ടില്‍ പ്രിന്റ് ചെയ്തു പുറത്തിറക്കിയാണ് ചൈനീസ് പൊലീസിന്റെ കുറ്റവാളി വേട്ട..!

card1 card2
സൗത്ത് ചൈനയിലെ ബിന്‍യാങ് കൗണ്ടിയിലെ ഗുആന്‍ങ്‌സി പ്രോവിന്‍സിലെ പൊലീസാണ് കുറ്റവാളികളെ കുടുക്കാന്‍ പുതിയ പദ്ധതിയുമായി രംഗത്ത് എത്തിയത്. പൊലീസിന്റെ പിടിയില്‍ നിന്നു മുങ്ങി നടക്കുന്ന 248 കുറ്റവാളികളുടെ ചിത്രങ്ങള്‍ ചീട്ടുകളില്‍ പ്രിന്റ് ചെയ്ത ശേഷം സാധാരണക്കാര്‍ക്കു സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് ഇപ്പോള്‍ പൊലീസ് സ്വീകരിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

card3

വിവിധ ഡിസൈനുകളില്‍ പ്രതികളുടെ ചിത്രങ്ങളുമായി 15,000 സെന്റ് ചീട്ടുകള്‍ ഇപ്പോള്‍ പൊലീസ് പ്രിന്റ് ചെയ്തിട്ടുണ്ട്.
രാജ്യത്ത് ഇത്തരത്തില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകളെപ്പറ്റി വിവരം നല്‍കുന്നവര്‍ക്കു 2000 യുവാന്‍ ഏതാണ്ട് 200 യൂറോ വീതം റിവാര്‍ഡായി നല്‍കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

card4കുറ്റകൃത്യങ്ങളില്‍ പ്രതികളായ ആളുകളുടെ സ്വഭാവം, ഇവര്‍ ഉള്‍പ്പെട്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍ ഏത്, ഇവരുടെ പേര് വിലാസം, നാഷണല്‍ ഐഡി നമ്പര്‍ എന്നിവ അടക്കമുള്ള ചീട്ടുകളാണ് ഇപ്പോള്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. ഇവരുടെ ഫോട്ടോയോടൊപ്പം കുറ്റകൃത്യം ചെയ്യുന്ന രീതിയും പേരും വിലാസവും വരെ ചീട്ടില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ കുറ്റകൃത്യം ചെയ്ത പൊലീസ് സ്റ്റേഷന്റെ ഫോണ്‍ നമ്പരും കാര്‍ഡിന്റെ പിന്നില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച ബിന്‍യാങിലെ പബ്ലിസിറ്റി ഇവന്റിനിടെ പ്രതികളുടെ ചിത്രങ്ങള്‍ അടങ്ങിയ ചീട്ട് പൊലീസ് ആളുകള്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നു. ഏതാണ്ട് മൂവായിരത്തിലധികം ആളുകള്‍ക്കാണ് ഇവിടെ വച്ചു തന്നെ ചീട്ടുകള്‍ പൊലീസ് വിതരണം ചെയ്തത്. ഒരു കുറ്റവാളിയുടെ ചിത്രവും വിവരങ്ങളും അടങ്ങിയ അഞ്ചു സെറ്റ് ചീട്ടാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

Top