കൊച്ചി: തന്നെ വേട്ടയാടുന്നത് പ്രതിപക്ഷനേതാവിന്റെ അറിവോടെയെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പരാതിക്കാരി.പെരുമ്പാവൂർ കോൺഗ്രസ് MLA എൽദോസ് കുന്നപ്പിള്ളി ക്കെതിരെ ഞെട്ടിപ്പിക്കുന്ന തെളിവുകൾ പുറത്തവന്നുകൊണ്ടിരിക്കയാണ് .പല സ്ത്രീകളും ഇനിയും പരാതിയുമായി വരുമെന്ന് യുവതി വാർത്ത സമ്മേളനത്തിൽ പറഞ്ഞു .
അതെ സമയം അധ്യാപികയുടെ പരാതിയിൽ എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. മുൻകൂർ ജാമ്യത്തിനായി എൽദോസ് തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. അതേസമയം എൽദോസ് കുന്നപ്പിളളിയുടെ രണ്ടു ഫോണുകളും സ്വച്ച് ഓഫ് ആണ്. എംഎൽഎ ഓഫീസിലും വീട്ടിലുമില്ലെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വരെ മാറിനില്‍ക്കുന്നതായിരിക്കാമെന്നുമാണ് വിവരം.
എൽദോസ് കുന്നപ്പിള്ളി എംഎൽഎ കോവളത്ത് വച്ച് മർദ്ദിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ദേഹോപദ്രവം തുടർന്നതോടെയാണ് എൽദോസ് കുന്നപ്പിള്ളിയുമായുളള ബന്ധത്തിൽ നിന്നും പിന്മാറിയതെന്ന് യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പറയുന്നു. കഴിഞ്ഞ മാസം 14 ന് തിരുവനന്തപുരത്തെ വീട്ടിൽ നിന്നും ബലമായി പിടിച്ചിറക്കി കൊണ്ടുപോയി. കോവളം സൂയിസൈഡ് പോയിൻറിന് സമീപത്ത് വെച്ച് തന്നെ ദേഹോപദ്രവം ഏൽപ്പിച്ചു എന്നാണ് മൊഴി.
കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം നൽകിയെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ആരോപിക്കുന്നു. സ്ത്രീയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചുവെന്ന് എൽദോസ് കുന്നപ്പിളളിക്കെതിരായ എഫ്ഐആറിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ച് കടന്ന് കളയൽ എന്നീ വകുപ്പുകളാണ് എംഎൽഎക്കെതിരെ ചുമത്തിയിരിക്കുന്നത്.