മഞ്ജു വാര്യരുടെ പരാതി: ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു.ക്രൈംബ്രാഞ്ച് എസിപി അന്വേഷിക്കും

തൃശൂർ : നടി മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ശ്രീകുമാർ മേനോൻ എതിരെ കേസെടുത്തു. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. ജില്ലാ ക്രൈംബ്രാഞ്ച് എസിപി സി.ഡി.ശ്രീനിവാസനാണ് അന്വേഷണ ചുമതല. മുന്നു വകുപ്പുകൾ പ്രകാരമാണ് ശ്രീകുമാറിനെതിരെ കേസ് .സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

ശ്രീകുമാര്‍ മേനോനെതിരെ ഡി.ജി.പിക്കാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും ഒടിയന്‍ സിനിമ ഇറങ്ങിയതിന് ശേഷമുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ശ്രീകുമാര്‍ മേനോന്‍ ആണെന്നും ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ മഞ്ജു പറഞ്ഞു. ശ്രീകുമാര്‍ മേനോനും സുഹൃത്ത് മാത്യു സാമുവലിനും എതിരെയാണ് മഞ്ജു പരാതി നല്‍കിയത്.

ശ്രീകുമാര്‍ മേനോന് വേണ്ടി നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യ പരസ്യ കമ്പനി തന്റെ മേല്‍നോട്ടത്തിലുള്ള ഒരു ഫൌണ്ടേഷന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേണ്ടി ചെക്കും ലെറ്റര്‍ പാഡും ഒപ്പിട്ടു നല്‍കിയെന്നും ഇത് ദുരുപയോഗം ചെയ്യുമെന്ന് ഭയമുണ്ടെന്നും മഞ്ജു വ്യക്തമാക്കി.മഞ്ജുവിന്‍റെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ഡി.ജി.പി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് കേസെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top