ഡയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനെതിരായ അപവാദ പ്രചരണം: മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസിനും ശ്യാം ലാലിനും എതിരെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്

ഡയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പത്രിത്തിന് എതിരായി അപവാദം പ്രചരിപ്പിച്ചെന്ന പരാതിയില്‍ മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസിനും കൂട്ടാളി ശ്യാം ലാലിനും എതിരെ കൂടുതല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പത്രത്തില്‍ തന്റെ ഫോട്ടോ നല്‍കി വാര്‍ത്ത കൊടുത്തു എന്ന രീതിയില്‍ ഫോട്ടോഷോപ്പ് ചെയ്ത് വ്യാജമായി നിര്‍മ്മിച്ച ചിത്രം ഉപയോഗിച്ച് പത്രത്തെ മോശമാക്കി ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരണം നടത്തുകയാണ് സുനിത ദേവദാസ് ചെയ്തത്. കൂടാതെ തന്റെ ഫേസ്ബുക്ക് ഫോളോവേഴ്‌സിനെ ഉപയോഗിച്ച് പത്രത്തിലെ ജീവനക്കാരുടെയും അവരുടെ വീട്ടുകാരുടെയും ചിത്രങ്ങള്‍ മോശമാക്കി പ്രചരിപ്പിച്ചതിനുമെതിരെയാണ് കേസ്.

മംഗളം ചാനല്‍ പുറത്ത് വിട്ട മന്ത്രിയുടെ ഫോണ്‍ സംഭാഷ വാര്‍ത്തയില്‍ മന്ത്രിയെ കുടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തക എന്ന രീതിയില്‍ സുനിതയുടെ ഫോട്ടോ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പ്രസിദ്ധീകരിച്ചതായി തോന്നിപ്പിക്കുന്ന ഒരു ചിത്രം തന്റെ ഫേസ്ബുക്കില്‍ ഇട്ടുകൊണ്ടാണ് സുനിതാ ദേവദാസ് ഈ വ്യാജ പ്രചരണം ആരംഭിച്ചത്. ഇതിനോടൊപ്ം ശ്യം ലാല്‍ എന്ന വ്യക്തിയും കൂടെ കൂടുകയാണ് ചെയ്തത്. ഇരുവരും തങ്ങളുടെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്ന് വ്യാജ പ്രചരണം തടരുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ ഹെറാള്‍ഡ് നിയമ നടപടികളുമായി മുന്നോട്ട് പോകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുനിത ദേവദാസിന്റെയും ശ്യാം ലാലിന്റെയും ഫേസ്ബുക്ക് പോസ്റ്റുകളുടെ മറുപടിയായി നിരവധി പേരാണ് ഇന്ത്യന്‍ ഹെറാള്‍ഡിലെ ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും കുഞ്ഞുങ്ങലുടെയും ഫോട്ടോ വൃത്തികെട്ട രീതിയില്‍ പോസ്റ്റ് ചെയ്തത്. ഇത്തരമൊരു ചെയ്തിക്കായി ഉള്ള പ്രചരണമായിരുന്നു ഇരുവരും നടത്തിയത്.

Top