കൊച്ചി :സുബോധ മനസുള്ള ആരും പ്രതികരിക്കില്ലാത്ത തരത്തിൽ സോഷ്യൽ മീഡിയായിൽ അറക്കുന്ന തരത്തിൽ തെറിയഭിഷേകം നടത്തിയ പറവൂർ എംഎൽഎ വി ഡി സതീശനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കമന്റ് ഇട്ടവർക്കുനേരെ ആണ് കോൺഗ്രസ് നേതാവും എം എൽ എ യുമായ സതീശൻ സ്ത്രീകളെ അപമാനിച്ചുകൊണ്ട് തെറിയഭിഷേകം നടത്തിയത്. സമൂഹമാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ ഭർത്താവും സിപിഐ എം പ്രവർത്തകനുമായ സലാം ഇട്ട കമന്റിലാണ് അശ്ലീലവും സ്‌ത്രീവിരുദ്ധവുമായ മറുപടി സതീശൻ പറഞ്ഞത്.
Also Read–കേട്ടാൽ അറക്കുന്ന തെറി !..സതീശൻ പൊതുസമൂഹത്തോടു മാപ്പുപറയണമെന്നും എം.എൽ.എ.രാജി വെക്കണമെന്നും ഡിവൈഎഫ്ഐ
സതീശനെതിരെ നേരത്തേ വനിതാ കമീഷനും കേസെടുത്തിരുന്നു. കമന്റ് ഇട്ടത് താനല്ലെന്നും ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്നുമാണ് സതീശന്റെ മറുപടി. തെറിപറയുന്ന കമന്റിന്റെ സ്‌ക്രീൻഷോട്ടും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. എന്നാലിത് സിപിഐ എം പ്രവർത്തകർ വ്യാജമായി തയ്യാറാക്കിയതാണെന്നായിരുന്നു വാദം. പല ഫോണുകളിൽനിന്ന് പലസമയങ്ങളിൽ എടുത്ത സ്‌ക്രീൻഷോട്ടുകൾ പ്രചരിച്ചതോടെ അതും പൊളിഞ്ഞു. വി ഡി സതീശൻ നിശ്ചയിക്കുന്ന സമയത്ത് സൈബർ വിദഗ്‌ധരുടെയും മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിൽ വിവരങ്ങൾ പരിശോധിക്കാൻ തയ്യാറുണ്ടോയെന്ന ഡിവൈഎഫ്ഐയുടെ ചോദ്യത്തിന് സതീശൻ മറുപടി പറഞ്ഞില്ല.
മുമ്പും ഇതുപോലെ പല അക്കൗണ്ടുകളിൽനിന്ന് സതീശനെ എതിർക്കുന്നവർക്കെതിരെ അശ്ലീല കമന്റുകൾ വന്നിരുന്നു. എന്നാൽ കമന്റുകളുടെ ഉടമകളെക്കുറിച്ച് കേട്ടുകേൾവിപോലുമില്ല. മുമ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മയെ അധിക്ഷേപിച്ചതിന് സതീശന്റെ സ്റ്റാഫായ നിസാർ പേരൂർക്കട എന്നയാൾക്കെതിരെ നടപടി എടുത്തിരുന്നു. പേഴ്‌സണൽ സ്റ്റാഫുകളെയും വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് ഇത്തരത്തിൽ അസഭ്യവർഷം നടത്തുന്നത് സതീശന്റെ പതിവുരീതിയാണെന്നും ആരോപണമുണ്ട്.
അതേസമയം സാമൂഹ്യമാധ്യമങ്ങളിലൂടെ അസഭ്യവർഷം നടത്തുന്ന വി ഡി സതീശൻ എംഎൽഎയ്‌ക്ക് മലയാളഭാഷയുടെ ബാലപാഠം തപാലിൽ അയച്ച് എസ്എഫ്ഐ ഏഴിക്കര ലോക്കൽ കമ്മിറ്റി. പറവൂരിൽ എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പുനർജനി പദ്ധതിയുടെ വരവുചെലവുകണക്കുകളിലെ കൃത്രിമം ചോദ്യംചെയ്ത സലാമിന്റെ അമ്മയ്‌ക്കും ഭാര്യക്കുമെതിരെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വി ഡി സതീശൻ അസഭ്യം ചൊരിഞ്ഞത്. ഇവർ നൽകിയ പരാതിയിൽ സതീശനെതിരെ വനിതാ കമീഷൻ കേസെടുത്തു.
എംഎൽഎയ്‌ക്ക് മലയാളഭാഷയുടെ ബാലപാഠം അയച്ചുകൊടുക്കുന്ന ക്യാമ്പയിൻ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം വി ജി ദിവ്യ, സിപിഐ എം ഏരിയ സെക്രട്ടറി ടി ആർ ബോസ്, ഏഴിക്കര ലോക്കൽ സെക്രട്ടറി കെ ജി ഗിരീഷ് കുമാർ, എസ്എഫ്ഐ നേതാവ് അധിൻ ദിലീഷ് എന്നിവർ പങ്കെടുത്തു.`
സ്ത്രീകള ഇത്ര പരസ്യമായി അപമാനിച്ച കോൺഗ്രസ് നേതാവിനെതിരെ കോൺഗ്രസ് പാർട്ടി യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.ഇത്തരം ക്രിമിനലുകളെ നിയമസഭയിൽ എത്തിക്കുന്നത് നാടിനു തന്നെ അപമാനമാണ് എന്ന് പൊതുജനം ആരോപിക്കുന്നു .വരുന്ന തിരഞ്ഞെടുപ്പിൽ സ്ത്രീകളുടെ കടുത്ത രോക്ഷം സതീശനെതിരെ ഉണ്ടാകും എന്നതിൽ സംശയം ഇല്ല .