പീഡനത്തിനിരയായ പെൺകുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ചു; മറുനാടൻ മലയാളിക്കെതിരെ പോസ്കോ നിയമപ്രകാരം കേസ് എടുത്തു

കേളകം: കൊട്ടിയൂരിൽ വൈദികന്റെ പീഡനത്തിനിരയായ പെൺകുട്ടിയുടെയും കുടുബാംഗങ്ങളുടെയും
ചിത്രങ്ങൾ നിയമവിരുദ്ധമായി പ്രസിസിദ്ധീകരിച്ച സംഭവത്തിൽ ഓൺലൈൻ പത്രമായ മറുനാടൻ മലയാളിക്കെതിരെ കേസ് എടുത്തു. പോക്സോ നിയമപ്രകാരമാണ് കേസ്. പോക്സോ ചുമത്തിയതിനാൽ പത്രത്തിന്റെ നടത്തിപ്പുകാർക്കെതിരേ ജാമ്യമില്ലാ കുറ്റത്തിന്‌‍ാകും കേസുണ്ടാവുക.. പീഡനത്തിനിരയായ പെൺകുട്ടിയുടെ ചിത്രം കാണിച്ചു എന്ന കുറ്റം ചുമത്തി സൂര്യാ ടി.വിക്കും എതിരേ കേസുണ്ട്.

കുട്ടിയുടെ പിതാവ് ബാലാവകാശ കമ്മീഷനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിട്ടിയ നിർദേശത്തെ തുടർന്ന് കേളകം പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. പീഡനത്തിനിരയാകുന്നവരെ തിരിച്ചറിയുന്ന തരത്തിൽ വാർത്തകളോ ചിത്രങ്ങളോ പ്രദർശിപ്പിക്കരുതെന്ന നിയമം ലംഘിച്ചതിനാണ് മാധ്യമങ്ങൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തതെന്ന് കേളകം സബ് ഇൻസ്‌പെക്ടർ ടി .വി പ്രതീഷ് വ്യക്തമാക്കി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top