ബോബി ചെമ്മണൂര്‍ കുടിവെള്ള പദ്ധതി;മണ്ണുത്തിയിലെ ഓക്‌സിജന്‍ സിറ്റിയുടെ ഭൂമിയില്‍ നിന്ന് 30 സെന്റ് കൈമാറി
November 12, 2021 5:39 am

മണ്ണുത്തി: ‘ബോബി ചെമ്മണൂര്‍ കുടിവെള്ള പദ്ധതി’ക്ക് തീരുമാനമായി. ഡോ. ബോബി ചെമ്മണൂര്‍ തൃശൂര്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് ആവിഷ്‌കരിക്കുന്ന കുടിവെള്ള പദ്ധതിക്ക്,,,

കേരളത്തില്‍ നിന്നും അടുത്ത വര്‍ഷം 2000-ലേറെ മെഡിക്കല്‍ കോഡര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ എപിസോഴ്‌സ്
November 11, 2021 2:56 pm

കൊച്ചി: യുഎസിലെ ഇന്‍ഷൂറന്‍സ് ദാതാക്കള്‍ക്ക് മെഡിക്കല്‍ കോഡിങ് സേവനങ്ങള്‍ ലഭ്യമാക്കുന്ന കാലിഫോണിയ ആസ്ഥാനമായ പ്രമുഖ ഹെല്‍ത്ത്‌കെയര്‍ സര്‍വീസസ് കമ്പനിയായ എപിസോഴ്‌സ് 2022-ല്‍,,,

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ: കടം വാങ്ങുന്നത് തുടർന്നാൽ ഭാവി തലമുറയ്‌ക്ക് ഭാരമാകുമെന്ന് സിഎജി റിപ്പോർട്ട് .പൊതുകടം 32.07 % ആയി ഉയർന്നു
November 11, 2021 2:24 pm

തിരുവനന്തപുരം: സംസ്ഥാനം കടുത്ത പട്ടിണിയിലേക്ക് നീങ്ങുമോ ?സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് സിഎജി റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷം പൊതുകടം,,,

റീട്ടെയില്‍ പണയ വായ്പകള്‍ക്കായി ആക്സിസ് ബാങ്ക്-ഇന്ത്യന്‍ നേവി ധാരണ
November 11, 2021 10:50 am

കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കായ ആക്സിസ് ബാങ്ക്, ഇന്ത്യന്‍ സൈന്യത്തിന് റീട്ടെയില്‍ പണയ വായ്പകള്‍ നല്‍കുന്നതിനായി ആര്‍മി,,,

ഗ്രാമീണ മേഖലയിലെ കണക്റ്റിവിറ്റിക്കായി വിയും നോക്കിയയും ചേര്‍ന്ന് 5ജി ട്രയല്‍ നടത്തി
November 11, 2021 10:45 am

കൊച്ചി: പ്രമുഖ ടെലികോം ഓപറേറ്ററായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐഎല്‍) സാങ്കേതിക സഹകാരിയായ നോക്കിയയുമായി ചേര്‍ന്ന് വിജയകരമായി 5ജി ട്രയല്‍ നടത്തി. 5ജി പരീക്ഷണത്തിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള 3.5 ജിഗാഹെര്‍ട്ട്സ് സ്പെക്ട്രത്തിലാണ് ട്രയല്‍ നടത്തിയത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഗ്രാമീണ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ലഭ്യമാക്കുകയായിരുന്നു. നോക്കിയയുടെ സൊലൂഷന്‍ ഉപയോഗിച്ച് വി 17.1 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്ത് 100 എംബിപിഎസിലധികം വേഗത്തിലാണ് 5ജി കണക്റ്റിവിറ്റി വിജയകരമായി വി പരീക്ഷിച്ചത്. ഗ്രാമീണ മേഖലയില്‍ വേഗമേറിയ കണക്റ്റിവിറ്റി ലഭ്യമാക്കാനുള്ള ഇന്ത്യ സര്‍ക്കാരിന്‍റെ കാഴ്ചപ്പാടിനെ പിന്തുണച്ചു കൊണ്ടാണ് വിയും നോക്കിയയും ചേര്‍ന്ന് ട്രയല്‍ നടത്തിയത്. വലുതും ചെറുതും ഇടത്തരവുമായ ബിസിനസ് സംരംഭങ്ങള്‍ക്ക് വിശ്വസനീയമായ കണക്റ്റിവിറ്റി നല്‍കാന്‍ കഴിയുന്ന നോക്കിയയുടെ എയര്‍സ്കെയില്‍ റേഡിയോ പോര്‍ട്ട്ഫോലിയോയും മൈക്രോവേവ് ഇ-ബാന്‍ഡ് സൊലൂഷനുമാണ് വി ട്രയലിന് ഉപയോഗിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഡിജിറ്റല്‍വല്‍ക്കരണം വേഗമേറിയ ബ്രോഡ്ബാന്‍ഡിനെ ആശ്രയിക്കുന്നത് വളര്‍ത്തുകയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള ആവശ്യമേറിയെന്നും ഇന്ത്യയിലെ വേഗമേറിയ നെറ്റ്വര്‍ക്കായ വി ജിഗാനെറ്റ് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഉപയോക്താക്കളെയും സംരംഭങ്ങളെയും ഈ ഡിജിറ്റല്‍ യുഗത്തില്‍ മുന്നില്‍ നിര്‍ത്തുന്നുവെന്നും തങ്ങളുടെ 5ജി റെഡി നെറ്റ്വര്‍ക്കും നോക്കിയയുടെ സൊലൂഷനും ചേര്‍ന്ന് ഗ്രാമീണ മേഖലകളില്‍ വേഗമേറിയ 5ജി കവറേജ് നല്‍കുന്നതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് ചീഫ് ടെക്നോളജി ഓഫീസര്‍ ജഗ്ബീര്‍ സിങ് പറഞ്ഞു. തങ്ങളുടെ ഫിക്സഡ് വയര്‍ലെസ് 5ജി സൊലൂഷന്‍ വോഡഫോണ്‍ ഐഡിയക്ക് ഗ്രാമീണ മേഖലകളിലേക്ക് 5ജി കവറേജ് നല്‍കുന്നതിന് സഹായമാകുന്നുണ്ടെന്നും വോഡഫോണ്‍ ഐഡിയയുമായി ഏറെ നാളത്തെ സഹകരണമുണ്ടെന്നും ഗ്രാമീണ മേഖലകളിലേക്ക് 5ജി കണക്റ്റിവിറ്റി എത്തിക്കുന്നതില്‍ അവര്‍ക്ക് പിന്തുണ നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും നോക്കിയ ഇന്ത്യ മാര്‍ക്കറ്റ് മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്‍റുമായ സഞ്ജയ് മാലിക് പറഞ്ഞു. നോക്കിയയുടെ എഫ്ഡബ്ല്യുഎ സിപിഇ (കസ്റ്റമര്‍ പ്രെമിസസ് എക്വിപ്മെന്‍റ്) ഗ്രാമീണ മേഖലകളില്‍ വേഗമേറിയ 5ജി കണക്റ്റിവിറ്റി നല്‍കുന്നതിന് ഓപറേറ്റര്‍മാരെ സഹായിക്കുന്നു.,,,

ടാര്‍സണ്‍സ് പ്രൊഡക്റ്റ്സ് ലിമിറ്റഡ് ഐപിഒ നവംബര്‍ 15ന്
November 11, 2021 10:39 am

കൊച്ചി: മുന്‍നിര ലൈഫ് സയന്‍സ് കമ്പനിയായ ടാര്‍സണ്‍സ് പ്രൊഡക്റ്റ്സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) നവംബര്‍ 15 മുതല്‍ 17 വരെ നടക്കും. രണ്ടു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 635-662 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 22 ഓഹരികള്‍ക്കും തുടര്‍ന്ന് 22 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 150 കോടി രൂപയുടെ പുതിയ ഓഹരികളും  നിലവിലുള്ള ഓഹരി ഉടമകളുടെയും പ്രൊമോട്ടര്‍മാരുടെയും 1.32 കോടി ഇക്വിറ്റി ഓഹരികളും ഉള്‍പ്പെടുന്നതാണ് ഐപിഒ. 60,000 ഇക്വിറ്റി ഓഹരികള്‍ അര്‍ഹരായ ജീവനക്കാര്‍ക്ക് മാറ്റിവെച്ചിട്ടുണ്ട്. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.,,,

മേരു ഏറ്റെടുത്ത് മഹീന്ദ്ര ലോജിസ്റ്റിക്സ്
November 11, 2021 10:31 am

കൊച്ചി: ഇന്ത്യയിലെ ലോജിസ്റ്റിക്സ് സേവന ദാതാക്കളിലൊന്നായ മഹീന്ദ്ര ലോജിസ്റ്റിക്സ് രാജ്യത്തെ പ്രമുഖ റൈഡ് ഷെയറിങ് കമ്പനിയായ മേരു ഏറ്റെടുക്കുന്നു. മേരു,,,

ചരിത്രത്തില്‍ ഇടം നേടി നാസ്ഡാക്കില്‍ മലയാളിയുടെ സ്പാക്(SPAC) ലിസ്റ്റിംഗ് 1500 കോടി രൂപയുടെ ഐപിഒയുമായി സാജന്‍ പിള്ളയുടെ മക് ലാരന്‍ ടെക്നോളജി അക്വിസിഷന്‍ കോര്‍പറേഷന്‍
November 10, 2021 4:43 pm

തിരുവനന്തപുരം: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നിക്ഷേപകന്‍  സാജന്‍ പിള്ളയുടെ സംരംഭമായ മക് ലാരന്‍ ടെക്നോളജി അക്വിസിഷന്‍ കോര്‍പറേഷന്‍ 1500 കോടി രൂപയുടെ,,,

പോപ്പുലര്‍ വെഹിക്കിള്‍സ് 800 കോടി രൂപയുടെ ഐപിഒയ്ക്ക് ഒരുങ്ങുന്നു
November 10, 2021 10:10 am

കൊച്ചി:  രാജ്യത്തെ ഏറ്റവും വലിയ അഞ്ചു മാരുതി ഡീലര്‍മാരില്‍ ഒന്നായ പോപ്പുലര്‍ വെഹിക്കിള്‍സ് 800 കോടി രൂപ വരുന്ന പ്രാഥമിക ഓഹരി വില്‍പനയ്ക്ക് ഒരുങ്ങുന്നു.  ഈ മാസം അവസാനത്തോടെ ഐപിഒ പൂര്‍ത്തിയാക്കാനാവും എന്നാണ് പ്രതീക്ഷ. ഇതോടു കൂടി രാജ്യത്തെ വാഹന റീട്ടെയിലര്‍ മേഖലയില്‍ പബ്ലിക് ട്രേഡിങിനു ലഭ്യമായ ഏക കമ്പനിയായിരിക്കും പോപ്പുലര്‍.  പോപ്പുലറിന്‍റെ ഐപിഒ പ്രൊപോസലിന്‍റെ കരടിന് സെബി കഴിഞ്ഞ മാസമാണ് അംഗീകാരം നല്‍കിയത്.  പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് ബനിയന്‍ ട്രീ തങ്ങളുടെ മൊത്തം 34.01 ശതമാനം വിഹിതവും ഈ ഐപിഒ വഴി വില്‍പന നടത്തുകയാണ്. കമ്പനി 150 കോടി രൂപയുടെ രൂപയുടെ ഓഹരികളാണ് വില്‍പനയ്ക്കായി ലഭ്യമാക്കുന്നതെന്ന് പ്രമോട്ടര്‍മാരില്‍ ഒരാളും നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ നവീന്‍ ഫിലിപ്പ് സൂചിപ്പിച്ചു. ഈ സാമ്പത്തികവര്‍ഷാവസാനത്തോടെ 15 സര്‍വീസ് സെന്‍ററുകള്‍ കൂടി ആരംഭിക്കുമെന്ന് നവീന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു. പ്രമോട്ടര്‍മാരായ ജോണ്‍ കെ പോള്‍ (മാനേജിംഗ് ഡയറക്ടര്‍), ഫ്രാന്‍സിസ് കെ പോള്‍ (ഡയറക്ടര്‍), നവീന്‍ ഫിലിപ്പ് എന്നിവര്‍ 65.79 ശതമാനം വിഹിതം കൈവശം വെക്കുന്നതു തുടരും.  കമ്പനിയുടെ ആകെ ഓഹരി വിഹിതത്തിന്‍റെ 34.21 ശതമാനം പൊതുജനങ്ങളുടെ പക്കലായിരിക്കും. ബനിയന്‍ ട്രീ 2015-ല്‍ 34.1 ശതമാനം വിഹിതത്തിനായി പത്തു ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചിരുന്നു.  ഓട്ടോമൊബൈല്‍ പാര്‍ട്ട്സുകളുടെ മൊത്ത വ്യാപാരികളായി 1939-ലാണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്.  ഐപിഒയ്ക്കു ശേഷം സര്‍വീസ് രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കേരളത്തിലെ 28 അടക്കം 37 വില്‍പന കേന്ദ്രങ്ങളുള്ള കമ്പനിക്ക് 83 സര്‍വീസ് സെന്‍ററുകളാണുളളത്.  2021 സാമ്പത്തിക വര്‍ഷം 2,919.25 കോടി രൂപ വരുമാനവും 32.46 കോടി രൂപ അറ്റാദായവുമാണ് കമ്പനി നേടിയത്.,,,

പുതിയ മള്‍ട്ടി ക്യാപ് ഫണ്ടുമായി ഐഡിഎഫ്‌സി മ്യൂച്ച്വല്‍ ഫണ്ട്
November 10, 2021 10:01 am

കൊച്ചി: ഐഡിഎഫ്‌സി മ്യൂച്ച്വല്‍ ഫണ്ട് പുതിയ ഐഡിഎഫ്‌സി മള്‍ട്ടി ക്യാപ് ഫണ്ട് അവതരിപ്പിച്ചു. വലിയ,ഇടത്തരം, ചെറിയ കാപുകളിലും ഓഹരിയുമായി ബന്ധപ്പെട്ട,,,

Page 10 of 57 1 8 9 10 11 12 57
Top