സ്വർണവിലയിൽ വീണ്ടും ഇടിവ്: പ​വ​ന് കുറഞ്ഞത് 280 രൂ​പ

കൊ​ച്ചി: കേരളത്തിൽ സ്വ​ര്‍​ണ വി​ല വീ​ണ്ടും ഇ​ടി​ഞ്ഞു. ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,470 രൂ​പ​യും പ​വ​ന് 35,760 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 1,793 ഡോ​ള​റാ​യി കു​റ​ഞ്ഞതാണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പ​വ​ന് 560 രൂ​പ താ​ഴ്ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വു​ണ്ടാ​യ​ത്. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 840 രൂ​പ​യു​ടെ ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Top